ഉപദേശി: അച്ചാ ഈ ഒന്നും അറിയാത്ത കൊച്ചു കുട്ടികള്‍ക്കു സ്നാനം നല്‍കുന്നതു വേദവിപരീതം അല്ലെ?
അച്ചന്‍: അതെന്താ ചേട്ടായി.. ശിശു സ്നാനം നല്‍കരുതെന്നു ബൈബിള്‍ പറയുന്നുണ്ടൊ?
ഉപദേശി: അതില്ല... പക്ഷെ പ:ആത്മാവു നിറയുന്ന സ്നാനം സ്വീകരിക്കന്‍ ശിശുക്കള്‍ക്കു സാധിക്കുമൊ അച്ചാ?
അച്ചന്‍: അതിനെന്താ പ്രശ്നം ബൈബിള്‍ പറയുന്നു....
1. "അമ്മയുടെ ഗര്‍ഭത്തില്‍ വെച്ചു തന്നെ പ:ആത്മാവു കൊണ്ടു നിറയും"(ലൂക്കൊ 1:15)
2."എണ്റ്റെ ജനനം മുതല്‍ എന്നെ വേര്‍തിരിച്ചു തണ്റ്റെ കൃപയാല്‍ വിളിച്ചിരിക്കുന്ന.... "(ഗലാ 1:15)
3. "നീ ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തു വന്നതിനു മുന്‍പെ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു"(യിരമ്യ 1:5)
……. പ:ആത്മാവിനെ സ്വീകരിക്കാന്‍ പ്രായം ഒരു തടസ്സം അല്ല എന്നു മനസ്സിലായൊ?
ഉപദേശി: ശരി...... സ്വന്തം വിശ്വാസം കൊണ്ടല്ലെ സ്നാനം എന്ന ദൈവിക ദാനം സ്വീകരിക്കാന്‍ സാധിക്കൂ?
അച്ചന്‍: മറ്റുള്ളവരുടെ വിശ്വാസം കൊണ്ടു അനേകര്‍ ദൈവകൃപയ്ക്കു പാത്രമായി എന്നു ബൈബിള്‍ പറയുന്നു.... ചില ഉദാഹരണങ്ങള്‍……..
1:മര്‍ക്കൊ 2:5:-കട്ടില്‍ ചുമന്നവരുടെ വിശ്വാസം കണ്ടു തളര്‍വാതരോഗി സൌഖ്യം പ്രാപിച്ചു.
2:മത്താ 8:5-13:-ശതാധിപണ്റ്റെ വിശ്വാസം കണ്ടു ഭൃത്യന്‍ സൌഖ്യം പ്രാപിച്ചു.
3:മത്ത 17:15...:-പിതാവിണ്റ്റെ വിശ്വാസം കണ്ടു മകന്‍ സൌഖ്യം പ്രാപിച്ചു.
പിന്നെ ചേട്ടായി സ്നാനത്തെ കുറിച്ചു പ:പത്രൊസ് ശ്ളീഹ പ്രസംഗിക്കുന്ന സമയം പറയുന്നു "വാഗ്ദത്തം(പരിശുദ്ധാത്മാവു) നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും.... "(അപ്പോ 2:39) എന്നു....ഇവിടെ വാഗ്ദത്തം(പരിശുദ്ധാത്മാവു) ഇപ്പോള്‍ നിങ്ങള്‍ക്കും പിന്നെ പ്രായപൂര്‍ത്തിയായ ശേഷം നിങ്ങളുടെ മക്കള്‍ക്കും എന്നല്ലല്ലൊ പറയുന്നതു......ദൈവിക ദാനങ്ങള്‍ക്കു പ്രായപരിധി ഇല്ലായെന്നു മനസ്സിലായോ?....... ഈ വാക്യത്തിലെ ഗ്രീക്ക് മൂലഭാഷയില്‍ "ടെക്ന" ശിശുക്കള്‍ എന്നാണു .
ഉപദേശി: സ്നാനം എന്നതു ദൈവവുമായുള്ള ഒരു ഉഭയസമ്മതമല്ലെ? ഈ പാവം ശിശുക്കള്‍ എങ്ങനെ ഇതില്‍ പങ്കെടുക്കും?
അച്ചന്‍: അതിനെന്താ ചേട്ടായി...ബൈബിള്‍ പറയുന്നു...
1:"നിങ്ങളുടെ കുഞ്ഞുങ്ങള്‍, ഭാര്യമാര്‍,...............ഇന്നു നിന്നെ തനിക്ക് ജനമാക്കേണ്ടതിനും താന്‍ നിനക്കു ദൈവമായിരിക്കേണ്ടതിനും ..........അവണ്റ്റെ സന്നിധിയില്‍ നില്‍ക്കുന്നു"(ആവര്‍ 29:10-13). പഴയ നിയമത്തിലെ ആ ഉഭയസമ്മതത്തില്‍ ശിശുക്കള്‍ പങ്കെടുക്കുന്നതു കണ്ടോ?
2: സ്നാനത്തെ പൌലൊസ് ശ്ളീഹ കാണുന്നതു "ക്രിസ്തുവിണ്റ്റെ പരിച്ഛേദന"(കൊലൊ 2:11) എന്നാണു. പരിച്ഛേദന ശിശുക്കള്‍ക്കും നല്‍കിയിരുന്നല്ലൊ....
3:ചെങ്കടല്‍ സ്നാനം സ്നാനത്തിനു മുന്‍ കുറിയായാണു പൌലൊസ് ശ്ളീഹ കാണുന്നതു(1 കൊരി 10:2). ചെങ്കടല്‍ കടന്നതില്‍ ശിശുക്കള്‍ ഉണ്ടായിരുന്നൊ ചേട്ടായി?...........
ഉപദേശി: പിന്നെ കാണും അച്ചാ.........
അച്ചന്‍: ചേട്ടായി ബൈബിള്‍ ആര്‍ക്കാണു എഴുതിയതു?
ഉപദേശി: സ്നാനം ഏറ്റ സഭയ്ക്കു...
അച്ചന്‍: അതുകൊണ്ടാണു ബൈബിളില്‍ കുഞ്ഞുങ്ങള്‍ക്കായി ഉപദേശങ്ങളും അഭിവാദനങ്ങളും നല്‍കുന്നതു.....
1. കൊലൊ 3:18-22
2. 1 യോഹ 2:12-14.
3. എഫേ 6:1-3
പത്രൊസ് ശ്ളീഹയ്ക്കു സഭയെ നയിക്കാനുള്ള അനുവാദം നല്‍കുമ്പോള്‍ "ആടുകള്‍, മുട്ടാടുകള്‍, കുഞ്ഞാടുകള്‍"(യൊഹ 21:15) എന്നു പറയുന്നു. . ഇതിലെ കുഞ്ഞാടുകള്‍ എന്ന പദം ശിശുക്കളെ ഉദ്ധേശിച്ചാണു....
ഉപദേശി: ഇനിയും എന്തെങ്കിലും ഉണ്ടൊ ബൈബിളില്‍ ശിശുസ്നാനത്തെ പറ്റി?
അച്ചന്‍: ബൈബിള്‍ പുതിയനിയമം വിശുദ്ധര്‍ എന്ന പദം ഉപയോഗിച്ചിരിക്കുന്നതു സ്നാനം ഏറ്റ സമൂഹത്തെ ആണു..1 കൊരി 7:14 പൌലൊസ് ശ്ളീഹ കുഞ്ഞുങ്ങളെ വിശുദ്ധര്‍ എന്നു വിളിക്കുന്നു. അതുപോലെ കുടുംബങ്ങള്‍ സ്നാനം എറ്റു എന്നു ബൈബിള്‍ പറയുന്നു ( അപ്പോ 16:33-34, അപ്പോ 16:14-15, 1 കൊരി 1:6, അപ്പോ 18:8, റോമ 16:10) . ഇവിടെ എങ്ങും കുഞ്ഞുങ്ങളെ ഒഴിവാക്കി എന്നു പറയുന്നില്ലല്ലൊ...വിശ്വാസികള്‍ ആയ മാതാപിതാക്കളുടെ മക്കളെ സഭ സ്നാനപ്പെടിത്തുന്നതില്‍ എന്താണു തെറ്റു?...അപ്പ്സ്തോലിക സഭകളില്‍, ആഗ്രഹം പ്രകടിപ്പിക്കുന്ന മുതിര്‍ന്നവര്‍ക്കും, വിശ്വാസികളുടെ മക്കള്‍ക്കും സ്നാനം നല്‍കും..അതില്‍ എന്താണു തെറ്റ്?....
ഉപദേശി: തെറ്റില്ല എന്നു എനിക്കു ഇപ്പോള്‍ തോന്നുന്നു...
അച്ചന്‍: ചേട്ടയി സ്നാനം എന്നതു ദൈവരാജ്യ പ്രവേശനം ആണു..."ദൈവരാജ്യത്തെ ശിശു എന്നതു പോലെ കൈക്കൊള്ളാത്തവന്‍ ആരും അതില്‍ കടക്കില്ല"(മര്‍ക്കൊ 10:15). സഭയുടെ അംഗങ്ങള്‍ ആകാന്‍ സ്നാനം ഏല്‍ക്കണം. കുഞ്ഞുങ്ങള്‍ ഇല്ലാത്ത കര്‍ത്തവിണ്റ്റെ സഭയെ പറ്റി ചിന്തിക്കാന്‍ പറ്റുമൊ?...
ഉപദേശി: ഇല്ലാ ഒരിക്കലും ഇല്ല. ഇപ്പൊള്‍ എനിക്കു ഒത്തിരി മനസ്സിലായി...ശിശുസ്നാനം വേദവിപരീതം അല്ല എന്നു.....ബൈബുളിനു പുറത്തു ഇതിനും തെളിവു ഉണ്ടൊ അച്ചാ....
അച്ചന്‍: പിന്നെ ഉണ്ടു ചേട്ടായി...റോമിലെ ക്ളീമീസിണ്റ്റെ (AD. 215) എഴുതിയ "അപ്പൊസ്തൊലന്‍മാരുടെ ഉപദേശം എന്ന പുസ്തകം 21-അം അധ്യായം 4-5 ല്‍ " അവര്‍ ചെറിയ കുട്ടികളെ ആദ്യം മാമോദീസ മുക്കട്ടെ ......." എന്നു പറയുന്നു. അലക്സാന്ത്രിയായിലെ ക്ളീമീസും തണ്റ്റെ പുസ്തകങ്ങളില്‍ ശിശുസ്നാനത്തെ ന്യായീകരിക്കുന്നു..വി:ഐറേനിയോസിണ്റ്റെ ലേഖനങ്ങളിലും ഇതു കാണാം..
ഉപദേശി: അച്ചാ ഒത്തിരി നന്ദിയുണ്ട് എണ്റ്റെ കണ്ണ് തുറപ്പിച്ചതില്‍. പണ്ട് ഞാന്‍ ഒരു അച്ചനൊട് എണ്റ്റെ സംശയം ചോദിച്ചപ്പൊള്‍ അതൊക്കെ അങ്ങനെയാണു എന്നാണു പറഞ്ഞതു..അതങ്ങ് വിശ്വസിച്ചാല്‍ മതി എന്നു..അതു കൊണ്ടാണു ഞാന്‍ സഭ വിട്ടത്.. ഇങ്ങനെ എല്ലാ വിശ്വാസങ്ങള്‍ക്കും വേദതെളിവു കാണും അല്ലെ? അച്ചന്‍ സമയം കിട്ടുമ്പൊള്‍ എനിക്കു പറഞ്ഞു തരാമൊ?
അച്ചന്‍: അതിനെന്താ ചേട്ടായി..പറഞ്ഞുതരാം.. പണ്ടു ഞാന്‍ സെമിനാരിയില്‍ ചേരുന്നതിനും മുന്‍പ് എനിക്കും ഒത്തിരി സംശയം ഉണ്ടായിരുന്നു. ഞാന്‍ ഗൌരവമായി സഭയുടെ വിശ്വാസ സത്യങ്ങള്‍ പല പുസ്തകങ്ങളില്‍ നിന്നും സത്യം മനസ്സിലാക്കിയെടുത്തു...അങ്ങനെയാണു ഞാന്‍ സഭയ്ക്കായി ജീവിതം മാറ്റിവെച്ചതു...അതു കൊണ്ട് സംശയം ഉണ്ടാകുമ്പോള്‍ സഭ വിട്ടു പോവുകയല്ല മറിച്ചു സത്യം ചോദിച്ചും വായിച്ചും മനസ്സിലാക്കണം.. സത്യം മനസ്സിലായാല്‍ തിരിച്ചു വരണം. സഭ അവരെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു...