Html

Wednesday, June 19, 2019

പാഞ്ചാലിമേടിന്റെ_യഥാർത്ഥ_വസ്തുതകൾ

#സത്യം_അറിഞ്ഞ്_പ്രതികരിക്കുക.

#പാഞ്ചാലിമേടിന്റെ_യഥാർത്ഥ_വസ്തുതകൾ.

ഒന്നും മനസ്സിലാക്കാതെ  വർഗീയവിഷം വിതയ്ക്കാൻ പുറത്ത് നിന്നുള്ള വർഗീയ വാദികൾ  എത്തിയിട്ടുണ്ട് ! രണ്ടാം നിലയ്ക്കൽ ആരംഭിയ്ക്കുമെന്നാണ് ഭീഷണി !          ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പെരുവന്താനം വില്ലേജിൽപ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ് കണയങ്കവയൽ, പാഞ്ചാലിമേട്. ഒരു നൂറ്റാണ്ടിൽ താഴെ മാത്രം ചരിത്രമാണ് ഈ പ്രദേശത്തിനുള്ളത്. കണയങ്കവയൽ പ്രദേശത്ത് 1945 കാലഘട്ടങ്ങളിൽ ആളുകൾ കുടിയേറി തുടങ്ങി 1954-ജനുവരി 19-ന് കണയങ്കവയൽ സെന്റ് മേരീസ് ഇടവക സ്ഥാപിതമായി ഈ ഇടവകയുടെ പ്രഥമവി കാരി ആയിരുന്ന ഫാദർ ജേക്കബ് ഏറത്തേടത്തിന്റെ നേതൃത്വത്തിൽ 1956ലെ വലിയ നോമ്പ് കാലത്ത് പാഞ്ചാലിമേട്ടിൽ ശ്രീ.ജോസ് .എ. കള്ളിവയലിൽ പള്ളിക്ക് ഇഷ്ടദാനമായി നൽകിയ സ്ഥലത്ത് കുരിശിന്റെ വഴി നടത്തുകയുണ്ടായി. അന്നു മുതൽ ഇന്നുവരെ യാതെരു തടസവും കൂടാതെ വിശ്വാസികൾ പാഞ്ചാലിമേട് മരിയൻ കുരിശുമുടിയിലേയ്ക്ക് തീർത്ഥാടനം നടത്തുന്നു. ഇതിനെ കയ്യേറ്റമായി ചിത്രീകരിക്കുവാൻ സാധിക്കുമോ?
    എന്നാൽ 1963 കാലഘട്ടങ്ങളിൽ ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തിൽ വരുകയും 1976 ൽ ജോസ്.  എ.കള്ളിവയലിയുടെ സ്ഥലം മിച്ചഭുമിയായി പിടിച്ചെടുക്കുന്നതിനുള്ള നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. 1985-86 കാലഘട്ടത്തിൽ മിച്ചഭുമിയായി ഈ സ്ഥലങ്ങൾ ഏറ്റെടുത്തതായി പറയപ്പെടുകയും ചെയ്യുന്നു. എന്നാൽ കണയങ്കവയൽ പള്ളിയുടെ കൈവശം ഇരുന്ന ഈ സ്ഥലം ഏറ്റെടുത്തതായി യാതൊരു വിവരവും നാളിതുവരെ പള്ളിയെ അറിയിച്ചിട്ടില്ല. ഡി.റ്റി.പി.സി യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ മാത്രമാണ് ഈ സ്ഥലത്തിൻെറ ഉടമസ്ഥതയെക്കുറിച്ചുള്ള തർക്കങ്ങൾ ഉടലെടുത്തത്.

  *#പാഞ്ചാലിമേട്_അമ്പലത്തിന്റെ_വസ്തുതകൾ*

കപ്പാലുവേങ്ങ നിവസികളായ ഹൈന്ദവ വിശ്വാസികൾക്ക് ആരാധന നടത്തുന്നതിനായി ശിവ ലോകം എന്ന പേരിൽ കപ്പാലുവേങ്ങയിൽ ഇപ്പോഴത്തെ പറുദീസാ റിസോർട്ടിന് സമീപം ഒരു ചെറിയ ഷെഡ് കെട്ടി അമ്പലമായി ഉപയോഗിച്ചു വന്നിരുന്നു അന്ന് ഇതിന് നേതൃത്വം നൽകിയത് ലക്ഷ്മണൻ, ദിവാകരൻ, നാരയണൻ തുടങ്ങിയവരാണ്. പിറ്റെ വർഷം ആഘോഷമായ ഉത്സവം നടത്തുകയും, ചില പ്രത്യേക സാഹചര്യങ്ങൾ ഉണ്ടായതിനാൽ കരിമ്പനാൽ കുടുംബത്തിന്റെ കൈവശത്തിൽ നിന്നും പിടിച്ചെടുത്തമിച്ചഭൂമിയലെ ഈ  സ്ഥലം സുരേന്ദ്രൻ എന്ന ആളിന് നൽകി പെരുവന്താനം പോലീസ് സ്റ്റേഷൻ മദ്ധ്യസ്തതയിൽ പ്രശ്നങ്ങൾ പരിഹരിച്ചു. അതിനു ശേഷം കുറെ നാളെത്തെയ്ക്ക് അമ്പലം ഈ പ്രദേശത്ത് ഇല്ലായിരുന്നു പിന്നീട്  1982-ൽ ഗോപാലൻ മേസ്തിരിയുടെ നേതൃത്വത്തിൽ ഇപ്പോഴുള്ള ആർച്ചിന് സമീപം തിരി തെളിക്കുന്നതിനുള്ള സാഹചര്യം ഒരുക്കി അതിനു ശേഷം 1985-കാലഘട്ടത്തിൽ കൊമ്പൻപാറ റോഡിന്റെ വലത് വശത്തായി ഒരു പുല്ല് മേഞ്ഞ ഷെഡ് നിർമ്മിച്ച് ഭജന നടത്തി പോന്നു. 1990 നോട് അടുത്ത് കറുകച്ചാലുകാരൻ ഗോപാലസ്വാമിയുടെ നേതൃത്വത്തിൽ വള്ളിയാംകാവ് ക്ഷേത്രത്തിൽ എത്തിയ ഭക്തർ പാഞ്ചാലിമേട് സന്ദർശിക്കുകയും, ഇപ്പോൾ അമ്പലം ഇരിക്കുന്ന മലമുകളിൽ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും, ആചാരാനുഷ്ടാനങ്ങൾ നടത്തുകയും ചെയ്തു. പിന്നീട് പഞ്ചാലിമേട്ടിലേക്ക് ആന എഴുന്നള്ളത്തോട് കൂടി ഉൽസവം നടത്തി. എന്നാൽ ഉത്സവത്തോട് അനുബന്ധിച്ച് കപ്പാലുവേങ്ങയിൽ ഉണ്ടായ ചില പ്രശ്നങ്ങൾ മൂലം അമ്പലത്തിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആയി. ശേഷം കപ്പാലുവേങ്ങയിലുള്ള വിശ്വാസികളുടെ നേതൃത്വത്തിൽ അമ്പലം ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു. 2000 നോട് അടുത്ത് നിലവിലുള്ള ചെറിയ അമ്പലം നിർമ്മിച്ചു. എന്നാൽ ഈ സ്ഥലം കള്ളിവയലിൽ ക്കാരുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്ത മിച്ചഭൂമിയിൽപ്പെട്ടതായതിനാൽ, ഇവിടെ അനർട്ടിന്റെ നേത്രത്വത്തിൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കുകയും പിന്നീട് ഉപേക്ഷിച്ച് പോയതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാവുന്നതാണ്. അമ്പലത്തിൽ പുറത്ത് നിന്ന് ഉള്ള പൂജാരിമാരുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരിയ്ക്കൽ പൂജകൾ നടത്തി പോന്നു, എന്നാൽ 1994-ലും 1998ലും ഈ അമ്പലം നീക്കം ചെയ്യുന്നതിന് റവന്യു വകുപ്പ് നിർദ്ദേശങ്ങൾ നൽകിട്ടുള്ളതാണ്. ഈ വസ്തുതകൾ നിലനിൽക്കേ, 2013 കാലഘട്ടത്തിൽ ഗസറ്റ് വിജ്ഞാപനത്തിലൂടെ ദേവസ്വം ബോർഡ് ടി, സ്ഥലങ്ങൾ ഏറെടുത്തു എന്ന് പറയുകയും 2016- മുതൽ ഇതിന്റെ അടിസ്ഥാനത്തിൽ അമ്പലത്തിന്റെ വിപുലമായ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുകയും ചെയ്യുന്നു. പുല്ല് മേഞ്ഞ ഷെഡ് ഷീറ്റ് ഇടുകയും, കിണർ നിർമ്മിക്കുകയും,  കെ.എസ്.ഇ.ബി, വൈദ്യുതി കണക്ഷൻ നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ മുറിഞ്ഞപുഴ- മതമ്പാ റോഡിൽ നിന്നും കൊമ്പൻപാറ റോഡിന്റെ പ്രവേശന കവാടത്തിൽ കമാനം നിർമ്മിക്കുകയും ചെയ്തിരിക്കുന്നു. പാഞ്ചാലിക്കുളം എന്ന് പറയുന്നത് കള്ളിവയലിൽക്കാരുടെ കന്നുകാലി കൂടും, എരുമക്കൂടും സ്ഥിതി ചെയ്ത സ്ഥലമാണ്. ഈ കൂടുകളുടെ തറ നികത്തുന്നതിന് ആവശ്യമായ മണ്ണ് കുഴിച്ച് എടുത്തപ്പോൾ ഉണ്ടായ കുഴികളിൽ വെള്ളം സംഭരിച്ച് മൃഗങ്ങളുടെ ആവശ്യത്തിനായി ഉപയോഗിച്ച് പോന്നു, ഇതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ കാണാവുന്നതാണ് .
     ഈ സ്ഥലം മിച്ചഭൂമിയായി ഏറ്റെടുത്ത ശേഷം 1990 കളിൽ സർക്കാരിന്റെ ഇറിഗേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചെക്ക്ഡാം നിർമ്മിക്കപ്പെട്ടു. പിന്നിട് 2000 കാലഘട്ടത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇപ്പോൾ ഉള്ള കുളങ്ങൾ വിവിധ പ്രദേശങ്ങളിലേക്ക് ഉള്ള കുടിവെള്ള സ്രോതസ്സായി ഉപയോഗിച്ചു വരുന്നു. വസ്തുകൾ ഇതായിരിക്കേ മത സൗഹാർദത്തിൽ കഴിയുന്ന ഈ നാട്ടിൽ വർഗ്ഗീയ വിഷവിത്തുകൾ എന്തിന് വിതയ്ക്കണം??????

ആരാണ് കയ്യേറ്റക്കാർ??????

എന്തിന് ഈ കള്ള പ്രചാരണം??????

Monday, June 10, 2019

ബൈബിളിലെ നോഹയുടെ പെട്ടകത്തിന്റെ രൂപം അമേരിക്കയിൽ കെന്റക്കിയിൽ

അറ്റ്ലാന്റ:  ബൈബിളിലെ നോഹയുടെ പെട്ടകത്തിന്റെ രൂപം അമേരിക്കയിൽ കെന്റക്കിയിൽ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ദൈവം നോഹക്ക്  വെളിപ്പെടുത്തി നൽകിയ അതേ അളവിലും രൂപത്തിലും തന്നെയാണ് പെട്ടകം പണിതിരിക്കുന്നത്.

100 മില്യൺ ഡോളർ (ഏകദേശം 600 കോടി രൂപ) ചെലവിലാണ് പെട്ടകം നിർമ്മിച്ചിരിക്കുന്നത്. ആൻസേഴ്സ് ഇൻ ജെനസിസ് (Answers in Genesis) എന്ന മിനിസ്ട്രിയുടെ ശ്രമഫലമായാണ് ഈ പദ്ധതി പൂർത്തിയായിരിക്കുന്നത്. സംഭാവനകളും, കെന്റക്കി സ്റ്റേറ്റിന്റെയും, ഗ്രാന്റ് കൗണ്ടിയുടെയും, വില്യംസ് ടൗൺ പട്ടണത്തിന്റേയും സാമ്പത്തിക സഹായം പദ്ധതിയ്ക്കു പിന്നിലുണ്ടെന്ന് ആൻസേഴ്സ് ഇൻ ജെനസിസ് സ്ഥാപകൻ കെൻ ഹാം പറഞ്ഞു.

ബൈബിളിനെ പൂർണമായും വിശ്വസിക്കുന്ന കെന്നിന് ഇത് വെറും ഒരു മ്യൂസിയമല്ല. ഇതു സന്ദർശിക്കുന്ന ഓരോ വ്യക്തിയും ദൈവത്തിന്റെ സൃഷ്ടിയും, ദൈവ പദ്ധതികളും തിരിച്ചറിയണമെന്ന് ആഗ്രഹമുണ്ട്.

342 ഏക്കർ ഭൂമിയിലാണ് ആർക്ക് എൻകൗണ്ടർ എന്ന ഈ പ്രൊജക്റ്റ്റ്റ് സ്ഥിതി ചെയ്യുന്നത്.  പ്രവർത്തനമാരംഭിച്ച് ആദ്യ വർഷം തന്നെ 20 ലക്ഷം സന്ദർശകരെ ലഭിക്കുമെന്നാണ് പിന്നണി പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ 122 രാജ്യങ്ങളിൽ ദേശിയ മതം "ക്രിസ്തു മതം ആണ്'

ലോകത്തിലെ 122 രാജ്യങ്ങളിൽ ദേശിയ മതം
"ക്രിസ്തു മതം ആണ്' , 69 രാജ്യങ്ങളിലെ ദേശിയ
മതം ' മുസ്ലിം മതമാണ് . 9 രാജ്യങ്ങളിൽ "ബുദ്ധ
മതവും' ഒരു രാജ്യത്തിൽ " ജൈന മതവും ' ഒരിടത്ത്
"ജൂത മതവും ആണ് : "ഒരു രാജ്യത്തു പോലും ദേശിയ
മതമായി " ഹിന്ദു" മതം ഇല്ല! "എന്നാൽ UNO -UNESCO
വേൾഡ് "വേൾഡ് "heritage ആയി "പ്രഖ്യാപിച്ചിട്ടുളളത് "വേദങ്ങളെ ആണ്!!! 790 കോടി ഉള്ള ലോക ജന
സംഖ്യയിൽ ' കേവലം 100 കോടി മാത്രമുള്ള '
"ഹിന്ദുക്കളുടെ വേദങ്ങൾക്കാണ് ഈ പദവി "
ലഭിച്ചിട്ടുള്ളത് !!. ഇതിനൊക്കെ പുറമേ
ഋഗ്വേദത്തിലെ അവസാന ശ്ലോകമായ ഐകമത്യ
മന്ത്രം 'സംഗഛത്വം സംവദത്വം' എന്ന്
തുടങ്ങുന്ന മന്ത്രം 239 രാജ്യങ്ങളുടെ "ഐക മത്യ
മന്ത്രമായി യുനെസ്കൊ  പ്രഖ്യാപിച്ചിട്ടുണ്ട് !!. ഇവയിൽ "ക്രിസ്ത്യൻ മുസ്ലിം " രാജ്യങ്ങളും
പെടും!. "നാസയിലെ "ശാസ്ത്രഞ്ജർ " വേദ
മന്ത്രങ്ങൾ " കേട്ടുകൊണ്ടാണ് ' പരീക്ഷണങ്ങൾ "
നടത്തുന്നത്! 36000 ത്തിൽ പരം ശാസ്ത്രഞ്ജരിൽ
അമേരിക്കൻ scientist " കൾ ആണ് ' ഇത്തരത്തിൽ
ഉള്ളത്!; "അമേരിക്കൻ പാർളിമെന്റ്റ് സമ്മേളനവും'
14 സ്റ്റേറ്റ് അസ്സംബ്ലികളും ' വേദ മന്ത്രത്തിൽ '
തുടങ്ങുന്നു! " ലോകത്തിലെ ഏറ്റവും വലിയ "ഭരണ
സിരാകേന്ദ്രവും ' ഏറ്റവും വലിയ "ശാസ്ത്രകേന്ദ്ര
വുമായ "നാസ " യും ' ലോകത്തിലെ ഏറ്റവും വലിയ
"neuro -ഹാർട്ട് ഹോസ്പിറ്റലുകളിലും " 24 മണിക്കൂർ
"മുഴങ്ങുന്നതും" "വേദ മന്ത്രങ്ങൾ " ആണ്!
ഇതിനൊക്കെ പുറമേ "നാസ" "സൂര്യന്റെ ശബ്ദം "
decode ചെയ്തതിൽ നിന്നും അവർ കണ്ടുപിടിച്ചി
ട്ടുളളത് അത് "ഓം" കാരം ആണെന്നതാണ് !

കടപ്പാട്:  Dr. ഗോപാലകൃഷ്ണൻ. Retd: ISRO Scientist
Director
indian institute of Heritage Sciences