Html

Sunday, September 8, 2019

കേരളത്തിലെ ക്രിസ്ത്യാനികളുടെ കാര്യം ബഹുരസമാണ്

.
🎈കേരളത്തിലെ ക്രിസ്ത്യാനികളുടെ കാര്യം ബഹുരസമാണ്. പഹയന്മാർ ചിരിപ്പിച്ചു കൊല്ലും.🎈

ഓർത്തഡോക്സ് – യാക്കോബായക്കാരേ നോക്കൂ… സഹോദരങ്ങളാണ്.💘 പക്ഷെ രണ്ട് കൂട്ടരും നേരിൽ കണ്ടാൽ, പിന്നത്തെ പുകില് പറയണ്ടാ🎃. അടി എപ്പോൾ തുടങ്ങിയെന്ന് പ്രവചിക്കാൻ പറ്റില്ലാ.🧨 പക്ഷെ മക്കളെ ഇരുസഭകളിലേക്കും കെട്ടിച്ച് വിടുന്നതിന് ഒരു കുഴപ്പോം ഇല്ലാ. അത്രയ്ക്ക് സ്നേഹമാണ്.💘

ഒരു കൂട്ടർ പരുമലയ്ക്ക്
വെയിലും കൊണ്ട് നടക്കുമ്പോൾ✝ മറ്റേക്കൂട്ടർ മഞ്ഞിണിക്കരയിലേക്ക്
വച്ച്പിടിക്കും.✝
പള്ളിക്കാര്യത്തിൽ തർക്കിക്കും.. ✝രണ്ടു വിഭാഗത്തിലുള്ളവരായാലും…പക്ഷേ, കിടക്കപ്പായിയിൽ തർക്കമില്ല🎎.

💥എന്നാലോ, ഇവർ രണ്ടു കൂട്ടരും കൂടി മലയാറ്റൂരിലേക്ക്
ഒരുപോക്ക് പോകും😂.
പക്ഷേ,
സുറിയാനി കത്തോലിക്കരെ കണ്ടാൽ
അവരോട് മിണ്ടൂല്ല.😂

ഇവരെല്ലാം കൂടി ഒരുമിച്ച്
ലത്തീൻ പള്ളിയായ വേളാങ്കണ്ണിയിൽ പോകും.✝
പക്ഷേ, തങ്ങൾപൗരസ്ത്യർ എന്ന് അഭിമാനിച്ച് ലത്തീൻകാരെ കണ്ടാൽ പുച്ഛിക്കും.😂😂😂

എന്നാൽ, ഈ ലത്തീൻകാർ ഉൾപ്പെടെ ഉള്ളവർ പെന്തക്കോസ്തുകാരെ കണ്ടാൽ അവരെ മടല് വെട്ടിയടിക്കാൻ പുറപ്പെടും.🏌️‍♀️🏌️‍♀️ കാരണം എന്താണെന്നറിയാമോ, പെന്തക്കോസ്തുകാർക്ക് ഒരു മണിക്കൂർ പ്രാർഥനായോഗം ഉണ്ടെങ്കിൽ അതിൽ
മുക്കാൽ മണിക്കൂറും മേൽപ്പറഞ്ഞ
സകല കക്ഷികളേയും
ട്രോളി വശംകെടുത്തിക്കളയും.
അതാണ് അവരുടെ പണി.🚩 എന്നാൽ ഈ കൂട്ടരോ അൽപ്പം ആത്മീയ ക്ഷീണമോ ദാരിദ്ര്യമോ.. രോഗമോ ഉള്ളവരുടെ ഇടയിലേക്ക് ക്ഷണിക്കാതെ.. ഇടിച്ചു കയറി അധികാരം സ്ഥാപിക്കും…👏.

ദേ, ഇനി ക്നാനായക്കാരായാലോ👶, അവർ ഇസ്രായേൽ രക്തശുദ്ധി നഷ്ടപ്പെടും എന്ന് പറഞ്ഞ് അവരുടെ ഗ്രൂപ്പിലെ അല്ലാത്ത ഏതൊരു കൊല കൊമ്പനായാലും,👴
അവരുമായി വിവാഹബന്ധം പോലും വിലക്കിയിരിക്കുന്നു .. അവരെ വക വെക്കില്ല..👳‍♂️

കത്തോലിക്ക സഭയിലെ കാര്യം എഴുതണമെങ്കിൽ, കൊല്ലം ഒന്നെങ്കിലും വേണ്ടിവരും.👼. കൂട്ടത്തിൽ കേമനാകാൻ ചുറ്റിലും ഉള്ള കഥകൾ കേൾക്കാത്ത ഭാവത്തിൽ ഓടുന്നു ഈ കൂട്ടരും

എന്നിട്ടോ,
ഈ പറയുന്ന
സകല “മാന്യന്മാരും”
( മേൽപറയാത്തവർ ഉൾപ്പെടെ) നെഞ്ചത്തടിച്ച് പ്രാർഥിക്കുന്നതോ,
“✝കർത്താവേ, ചിതറിക്കിടക്കുന്ന നിന്റെ സഭയെ ഒന്നിപ്പിക്കണെ. ✝ഒരു ഇടയനും ഒരു തൊഴുത്തും ആക്കണേ” എന്ന്…✝

ഇവർ ആരാധിക്കുന്നതോ സ്നേഹം💛💔 ത്യാഗം ,സേവനം, 💔സഹനം 💔എന്നിവ പ്രഘോഷിച്ച,
അവ ജീവിതത്തിൽ
പ്രായോഗികമാക്കി കാണിച്ച ക്രിസ്തുവിനെ ….

ഇതാണ് ഒരു ക്രിസ്ത്യൻ അപാരത. ഭൂമിയിലെ ഏറ്റവും വലിയ കോമഡി…🤦‍♂️🤦‍♂️🤦‍♂️👏👏

കടപ്പാട് : വാട്സ് ആപ്

No comments: