Html

Monday, October 11, 2021

കുരിശുയുദ്ധങ്ങൾ

കുരിശുയുദ്ധങ്ങൾ - പോപ്പിന്റെ ആഹ്വാനമനുസരിച്ച് നടത്തപ്പെട്ട 
കൂട്ടക്കൊലകൾ.
            ====-====
പോപ്പിന്റെ ആഹ്വാനമനുസരിച്ച്,  കത്തോലിക്കാ പുരോഹിതരുടെ ഒത്താശയോടെ പതിനൊന്നാം നൂറ്റാണ്ടു മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെയുള്ള കാലത്ത് നടത്തപ്പെട്ട കുരിശുയുദ്ധങ്ങളിൽ യൂറോപ്പിലും പശ്ചിമേഷ്യയിലും ഉണ്ടായിരുന്ന, മുസ്ലീങ്ങൾ, യഹൂദന്മാർ മുതലായി മറ്റു മതങ്ങളിൽ പെട്ട ഒരു കോടിയോളം പേർ കൊലചെയ്യപ്പെട്ടു. 9 കുരിശുയുദ്ധങ്ങൾ നടത്തിയെങ്കിലും പ്രധാന ലക്ഷ്യമായിരുന്ന വിശുദ്ധനാട് പിടിച്ചെടുക്കുക എന്നുള്ളത് നടന്നില്ല. (1095-1291 കാലത്ത് 8 യുദ്ധങ്ങൾ) കുരിശുയുദ്ധങ്ങളിൽ പങ്കെടുക്കുന്നവർക്ക് കൊള്ളമുതൽ മാത്രമല്ല ചെയ്തതും ചെയ്യാൻ പോകുന്നതുമായ എല്ലാ പാപങ്ങൾക്കും മോചനവും സ്വർഗ്ഗരാജ്യവും വാഗ്ദാനം ചെയ്യപ്പെട്ടു. ക്രൂസേഡ്കാർ കൊള്ളയും ബലാത്സംഗവും നടത്തി. പതിനായിരങ്ങളെ കൂട്ടക്കൊല ചെയ്തു. അനേകരെ ജീവനോടെ കത്തിച്ചു. ആരാധനാലയങ്ങൾ തകർത്തു. 

ജെറുസലേം പിടിച്ചടക്കിയ ഒന്നാം കുരിശുയുദ്ധത്തിൽ (1095) ജെറുസലേമിൽ ഉണ്ടായിരുന്ന എഴുപതിനായിരത്തോളം മുസ്ലീങ്ങളെ കുരിശു പോരാളികൾ അതിക്രൂരമായി കൊല ചെയ്തു. 

എന്നാൽ 1187ൽ സുൽത്താൻ സലാഡിൻ ന്റെ നേതൃത്വത്തിൽ മുസ്ലീങ്ങൾ ജെറുസലേം തിരിച്ചുപിടിച്ചു  
 
ജറുസലേമിൽ ഉണ്ടായിരുന്ന കുരിശുയുദ്ധക്കാരെയും മറ്റും കൊന്നൊടുക്കാതെ തങ്ങളുടെ നാടുകളിലേക്ക് മടങ്ങാൻ അനുവദിച്ച് മഹാമനസ്കത കാണിച്ച സലാഡിൻ  ഇതിഹാസപുരുഷനായി. 

(സ്വന്തം കത്തോലിക്കാ മതവിഭാഗത്തിൽ തന്നെ പെട്ട അഞ്ച് കോടിയിലധികം പേരെ പുരോഹിതർ കൊന്നൊടുക്കിയത് ഇൻക്വിസിഷൻ കൊലകൾ, മന്ത്രവാദിനിക്കൊലകൾ മുതലായവ വഴി എന്ന് ഓർക്കുക).

No comments: