കത്തോലിക്കാ സഭയിലേ പുതിയ തീരുമാനങ്ങൾക്ക് സ്വാഗതം...
മാനന്തവാടി രൂപത തീരുമാനങ്ങൾ. ബിഷപ് മാർ ജോസ് പൊരുന്നേടം തന്നെയാണ് മുൻകരുതൽ നിർദേശങ്ങൾ മുന്നോട്ടുവച്ചത്.
പള്ളിമുറിയുടെ ഓഫീസ് ഇടങ്ങളിൽ സി.സി. ടിവി കാമറകൾ സ്ഥാപിക്കുക. ഇതുവഴി പള്ളിമേടകളിലെ സന്ദർശകർ ആരൊക്കെയെന്ന് മനസിലാക്കാനും പള്ളിമേടകളുടെ പ്രവർത്തനം സുതാര്യമാക്കാനും ആക്ഷേപങ്ങൾ ഒഴിവാക്കാനും വേണ്ടീയാണിത്.ഇടവകകളിൽ അഞ്ചു വർഷത്തേക്ക് നിർമ്മാണ പ്രവൃത്തികൾ നിർത്തിവയ്ക്കാനും തീരുമാനമായി. പിരിവിന്റെയോ സംഭാവനയുടേയോ പേരിൽ ഒരു ശിക്ഷാ നടപടിയും പാടില്ല. നിർബന്ധിത പിരിവ് കർശനമായി നിരോധിച്ചു.അൾത്താര ബാലികമാർ അനിവാര്യമല്ല. ഉണ്ടെങ്കിൽ അവർക്ക് വസ്ത്രം മാറുന്നതിന് പ്രത്യേക സംവിധാനങ്ങൾ നിർബന്ധമായും പള്ളികൾ കേന്ദ്രീകരിച്ച് ഏർപ്പെടുത്തിയിരിക്കണം. പള്ളിമുറിയിൽ സ്ത്രീകൾക്ക് കർശന നിയന്ത്രണം ഉണ്ടായിരിക്കും. ഇടവകയിലെ വികാരിക്കും അസിസ്റ്റന്റ് വികാരിമാർക്കും മാത്രമേ പള്ളിമുറിയിൽ രാത്രി തങ്ങാൻ അനുവാദമുള്ളു. കൗൺസലിങ് പോലുള്ളവ തുറന്ന സ്ഥലങ്ങളിൽ മാത്രമേ നടത്താൻ പാടുള്ളു.
വിശുദ്ധ കുർബാന പ്രസംഗ മധ്യേ വൈദികർ ആരെയും തേജോവധം ചെയ്യാൻ പാടില്ല. പിരിവ്, സംഭാവന തുടങ്ങിയവ കുടിശികയായതിന്റെ പേരിൽ വിവാഹം, മാമോദീസ, മരണാനന്തര കർമങ്ങൾ തുടങ്ങിയവ നിഷേധിക്കാൻ പാടില്ല.
വിശ്വാസികൾ കടമ നിറവേറ്റണം, ഉത്തരവാദിത്വ ബോധം കാട്ടണം.വിശ്വാസ സംരക്ഷണത്തിന് വിശ്വാസികൾക്കും ഉത്തരവാദിത്വമുണ്ട്. അവർ മൗനികളാകരുത്.
മാനന്തവാടി രൂപതാ മെത്രാന്റെ നല്ല നിർദ്ദേശങ്ങളേ സ്വാഗതം ചെയ്യാം.
No comments:
Post a Comment