Html

Tuesday, July 10, 2018

വിചാരണവേളയിൽക്രിസ്തുവിന് ഒരു ഡിഫൻസ് ലോയർ ഉണ്ടായിരുന്നില്ല. ആദ്യം കയ്യാഫാസാണ്(high priest) വിചാരണ നടത്തിയത്.ആരോപിക്കപ്പെട്ട കുറ്റം ദൈവദൂഷണം (blasphemy). ആരോപിച്ചത് കയ്യാഫാസ് തന്നെ.രാത്രി വിചാരണ നടത്തുകയും ജഡ്ജും പ്രോസിക്യൂട്ടറും ഒരാൾ തന്നെ ആവുകയും ചെയ്തു എന്നതാണ് കയ്യാഫാസിന് "പറ്റിയ വീഴ്ച".

ഇന്ന് ദു:ഖവെളളി

ഓരോ ദു:ഖവെളളിയും ന്യായവിചാരണ(fair trial) നഷ്ടപ്പെട്ടവന്റെ നിലവിളിയാണ്.

വിചാരണവേളയിൽക്രിസ്തുവിന് ഒരു ഡിഫൻസ് ലോയർ ഉണ്ടായിരുന്നില്ല.
ആദ്യം കയ്യാഫാസാണ്(high priest) വിചാരണ നടത്തിയത്.ആരോപിക്കപ്പെട്ട കുറ്റം ദൈവദൂഷണം
(blasphemy).
ആരോപിച്ചത് കയ്യാഫാസ് തന്നെ.രാത്രി വിചാരണ നടത്തുകയും ജഡ്ജും പ്രോസിക്യൂട്ടറും ഒരാൾ തന്നെ ആവുകയും ചെയ്തു എന്നതാണ് കയ്യാഫാസിന് "പറ്റിയ വീഴ്ച".

കുറ്റാരോപണവും തെളിവെടുപ്പും വിധിയും ഒരു കൂട്ടർ ഏകപക്ഷീയമായി നടപ്പിലാക്കുന്നതാണ് ഭീകരവാദം.ഭീകരവാദങ്ങളുടെ ചരിത്രത്തിൽ ഏറ്റവും നിന്ദ്യമായി കൊലചെയ്യപ്പെട്ടവരുടെ പട്ടികയിൽ topper ആയി ക്രിസ്തു ഉണ്ട്.എന്ന് മാത്രമല്ല പശ്ചിമേഷ്യയിൽ ഭീകരവാദത്തിന്റെ വിത്തുകൾ ഇന്നും ഇന്നലെയും മുളക്കാൻ തുടങ്ങിയതല്ല എന്നുമോർക്കണം.

പീലാത്തോസിന്റെ
(Pontious Pilate) റോമൻ കോടതിയിലേക്ക്
(perhaps the  stature of a contemporary appeal court that holds absolute power to order an execution)എത്തുമ്പോഴേക്കും കാര്യങ്ങൾ മാറിമറിഞ്ഞു.പീലാത്തോസിന്റെ റോമൻ കോടതിയിൽ Jewish Canon പ്രകാരമുളള ദെെവദൂഷണക്കുറ്റം നിലനില്ക്കുകയില്ലെന്നറിയാവുന്ന കയ്യാഫാസ് കുറ്റം രാജ്യദ്രോഹമാക്കി
(Sedition Charges) വിചാരണ നടത്തി
(trial for treason).

റോമൻ എമ്പറർക്ക്(Caesar) ടാക്സ് കൊടുക്കരുത് എന്ന് ക്രിസ്തു പറഞ്ഞു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം.റോമൻ നിയമപ്രകാരം വിചാരണയിൽ ഉണ്ടാകേണ്ട ഡിഫൻസ് ലോയർ അവിടെയും നല്കപ്പെട്ടില്ല.

ഒരാളെ/ജനതയെ ഉന്മൂലനം ചെയ്യാനുളള ഏറ്റവും 'നിഷ്ക്കളങ്ക'മായ വഴി ദേശദ്രോഹവും മതദ്രോഹവും ആരോപിക്കുക എന്നതാണ് എന്ന് ചരിത്രത്തിന് അന്നേ അറിയാം.

സോക്രട്ടീസിന്റെ വിചാരണവേളയിൽ അന്നത്തെ most civilised/classic ഏഥൻസ് കോടതി അദ്ദേഹത്തിന് ഡിഫൻസ് ലോയറെ നല്കിയില്ല.

ബ്രൂട്ടസ് വിചാരണ ചെയ്യപ്പെട്ടിരുന്നെങ്കിൽ റോമിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.
        മതദ്രോഹവിചാരണയിൽ(inquisition) ഗലീലിയോക്കുമുണ്ടായിരുന്നില്ല ഡിഫൻസ്.

"എന്റെ ദൈവമെ എന്റെ ദൈവമേ നീ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു", എന്ന വിലാപം സ്വരം/ഡിഫൻസ് നഷ്ടപ്പെട്ടവന്റെ വിലാപമാണ്.
ദൈവത്തിന് ഇറങ്ങിവരാൻ പറ്റാത്തതുകൊണ്ട് ദൈവം അഭിഭാഷകരെ സൃഷ്ടിച്ചു.!

ദുഖവെളളി/അഭിഭാഷകദിന ആശംസകൾ.

No comments: