Html

Saturday, November 30, 2019

Church Act ഉം സംശയങ്ങളും


*പള്ളിയിൽ പോകുന്ന എല്ലാ ക്രിസ്ത്യാനിയും അറിഞ്ഞിരിക്കണം, ഇല്ലേൽ നാളെ പലരും ഇടയ ലേഖനങ്ങൾ ഇറക്കി നിങ്ങളെ തെറ്റി ധരിപ്പിക്കും.*

💒🏛⛪💒🏛⛪

*Church Act ഉം സംശയങ്ങളും📚📚📚📚*


*📝എന്താണ് Church Act❓*
      Church ആക്റ്റ് എന്നത് ക്രിസ്ത്യൻ സഭകളുടെ സ്വത്തു ഭരിക്കുന്നതുമായി ബന്ധപ്പെട്ടു ജസ്റ്റിസ് V.R. കൃഷ്ണയ്യർ 2009 ഇൽ തയ്യാറാക്കിയ കരട് നിയമം ആണ്.

*📝എന്തിനാണ് ChurchAct❓*

*_ഓരോ പള്ളിയുടെയും  ഇടവകയുടെയും സ്വത്തു, അതാതു ഇടവക ജനങ്ങളുടെ ആണ്.  ആ ഇടവകയിലെ മണ്മറഞ്ഞ പൂർവികരുടെ വിയർപ്പാണ്, ഇന്ന് കാണുന്ന പള്ളികളും, മറ്റു സ്വത്തുക്കളും. അതിൽ പൂർണ അവകാശം ഇടവകയിലെ ആ ജനങ്ങൾക്കാണ് വേണ്ടത്. അല്ലാതെ, ഒരു അച്ഛന്റെയോ, മെത്രാന്റെയോ,  കർദിനാളിന്റെയോ, കാതോലിക്കായുടെയോ, ബിഷപ്പിന്റേയോ കുടുംബ സ്വത്തല്ല. പള്ളിയുടെ സാമ്പത്തിക ആവശ്യം കഴിഞ്ഞു, പള്ളിയും സ്വത്തും അവരുടെ പേരിലേക്കായി register ചെയ്തു കഴിഞ്ഞാൽ പിന്നെ, മേൽപ്പറഞ്ഞവർ ഇടവകജനത്തെ അടിമ ജനം ആയിട്ടാണ് കേരളത്തിലെ പല സഭകളിലും കാണുന്നത്._*

*📝ആരാണ് Church ആക്റ്റ് പാസ്സ് ആക്കേണ്ടത്❓*
  _കേരള നിയമസഭ._

*📝Church Act പാസ്സ് ആകാൻ എന്തൊക്കെ കടമ്പടകൾ ഇനി വേണം❓*
 _Church Act കേരള മന്ത്രിസഭയുടെ പരിഗണന ഇൽ ഇരിക്കുന്നു, മന്ത്രിസഭ ഒപ്പിട്ടാൽ നിയമസഭയിൽ എത്തുകയും ,തുടർന്ന് ഗവർണ്ണർ ഒപ്പിട്ടാൽ നിയമം നിലവിൽ വരികയും ചെയ്യും._

*📝Church Act ഭരണഘടന അനുസൃതം ആണോ❓*
  _തീർച്ചയായും ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 26 clause d ഇൽ പറഞ്ഞിട്ടുള്ള മതങ്ങളുടെ സ്വത്തുക്കൾ ഭരിക്കപ്പെടാൻ ഒരു സിവിൽ നിയമം ആണ് church ആക്റ്റ് ._

*📝Church Act മൗലിക അവകാശമാണോ❓*
  _ആർട്ടിക്കിൾ 12 മുതൽ 35 വരെ ആണ് മൗലിക അവകാശങ്ങളുടെ പട്ടിക ,church ആക്റ്റ് അതിൽ ഉൾപ്പെടുന്നു._

*📝Church Act ഏതെങ്കിലും സർക്കാരിന് നിഷേധിക്കാൻ കഴിയുമോ❓*
  _ഒരിക്കലും കഴിയില്ല ,ഒരു പക്ഷെ വൈകിപ്പിക്കാം പക്ഷെ പാസ്സ് ആക്കാതെ ഇരിക്കാൻ കഴിയില്ല._

*📝Church Act വന്നാൽ പള്ളികൾ എങ്ങനെ ❓*

 Church ആക്റ്റ് വരുമ്പോൾ ഓരോ ഇടവകയും ഓരോ Trust ആയി മാറുകയും തങ്ങളുടെ ആത്മീയ ഭരണം നിർവഹിക്കാൻ ഉള്ള നേതൃത്വം അവർക്ക് തിരഞ്ഞെടുക്കുകയും ചെയ്യാം..

*📝Church Act വന്നാൽ സർക്കാർ വിശ്വാസത്തിൽ ഇടപെടുമോ❓*
   ഒരിക്കലുമില്ല ,ആത്മീയ കാര്യങ്ങൾ തീരുമാനിക്കാൻ അതതു ഇടവ കൾക്കു ആയിരിക്കും സ്വാതന്ത്ര്യം ,പക്ഷെ കൃത്യമായ audit നടത്തി സർക്കാർ നിയോഗിക്കുന്ന കമ്മീഷണർ മുൻപാകെ കണക്കു കാണിക്കേണ്ടി വരും.

*📝Church Act കോടതി വഴി നേടി എടുക്കാൻ കഴിയുമോ❓*
   തീർച്ചയായും, എല്ലാ മൗലിക അവകാശങ്ങളും കോടതി വഴി നേടി എടുക്കാൻ കഴിയും ,church ആക്ട് ഉം അങ്ങനെ തന്നെ.

*📝Church Act നടപ്പിലാക്കാൻ നാം എന്തു ചെയ്യണം❓*
   Church ആക്ടിന് വേണ്ടി എല്ലാ ക്രിസ്ത്യൻ സഭകളിലും സംഘടനകൾ ഉണ്ട് ,  പിന്നെ എല്ലാം സഭകൾക്ക് വേണ്ടി  church ആക്റ്റ് പാസ്സ് ആക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ നവംബർ 27 നു തിരുവനന്തപുരം നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം.

*📝സമരം അല്ലാതെ മാർഗം ഉണ്ടോ❓*
  തീർച്ചയായും നമ്മൾ നിയമപരമായി കോടതിയെ സമീപിക്കും, പക്ഷെ അതിനുമുമ്പ് church ആക്റ്റ് ഒരു ആവശ്യം ആണെന്ന് സർക്കാരിനും പൊതുസമൂഹത്തിനു ബോധ്യപ്പെടുത്താൻ വേണ്ടി ആണ് ഈ സമരം.

*📝Church Act എന്തുകൊണ്ട് ഒരു മെത്രാന്മാരും അംഗീകരിക്കുന്നില്ല❓*
   ഇതിനുള്ള ഉത്തരം നാം സ്വയം കണ്ടുപിടിക്കണം ,church ആക്റ്റ് വന്നാൽ സാമ്പത്തിക കാര്യങ്ങൾ സുതാര്യം ആകുന്നതും  എല്ലാം കാരണം ആയേക്കാം.

*📝Church Act പറ്റിയുള്ള സംശയങ്ങൾ തീർക്കാൻ എന്തു ചെയ്യണം ❓*
    Church ആക്റ്റ് ക്ലാസ്സുകളിൽ പങ്കെടുക്കുക ചോദ്യങ്ങൾ ചോദിക്കുക, മെത്രാന്മാർ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ല ,ചോദ്യം ചോദിക്കുന്നത് പോലും അവർക്ക് താൽപര്യമില്ല ,എന്നാൽ church ആക്റ്റ് ക്ലാസുകളിൽ നിങ്ങൾക്ക് എല്ലാ ചോദ്യങ്ങളും ചോദിക്കാം ,നിയമം ഉദ്ധരിച്ചു തെളിവുകൾ നിരത്തി നിങ്ങൾക്ക് ഉത്തരങ്ങൾ ലഭിക്കും.


**
 *എന്തുകൊണ്ട്* *വിശ്വാസികള്‍* *ചര്‍ച്ച്* *ആക്ടിനെ* *പിന്തുണയ്ക്കണം* ?* 

 *ചര്‍ച്ച്* *ആക്ടിന്റെ* *ഗുണങ്ങള്‍* 
1. സഭകള്‍ക്ക് കൂട്ടായ്മയ്ക്ക് അപ്പുറം സഭ എന്നൊരു സ്ഥാനം ലഭിക്കുന്നു.
2. സഭയില്‍ സാമ്പത്തിക സുതാര്യത ഉണ്ടാകുന്നു.
3. സഭയിലുള്ള ആത്മീയ തട്ടിപ്പുകളും ലൈംഗിക ചൂഷണങ്ങളും എല്ലാം മാറ്റപ്പെടുന്നു.
4. ആത്മീയ നല്‍വരമുള്ള ആളുകള്‍ മാത്രം സഭയില്‍ നിലനില്‍ക്കുന്നു. അല്ലാതെ ആത്മീയ കച്ചവടം ആക്കിയവരും ബിസിനസ് ആക്കിയവരും പുറത്തേക്കു പോകുകയോ മാറ്റപ്പെടുകയോ ചെയ്യും.
5. അധികാര കേന്ദ്രീകരണം ഒഴിവായി വികേന്ദ്രീകരണം നടക്കുന്നു.
6. വിശ്വാസികള്‍ക്ക് സഭയുടെ എല്ലാം കാര്യങ്ങളിലും പങ്കാളിത്വം ലഭിക്കുന്നു.
7. സഭയ്ക്ക് നിയമപരമായ ത്രിതല സംവിധാനം വരുന്നു. ഇടവക അല്ലെങ്കില്‍ കൂട്ടായ്മ, ജില്ലാതലം, സംസ്ഥാനതലം.
8. ആത്മീയ ചൂഷണം അവസാനിക്കുന്നു.
9. ആത്മീയ തട്ടിപ്പുകളും സാമ്പത്തിക ചൂഷണങ്ങളും ലൈംഗിക ചൂഷണങ്ങളും വിശ്വാസികള്‍ക്ക് ചോദ്യം ചെയ്യുവാന്‍ സാധിക്കും.

ചര്‍ച്ച് ആക്ട് കേരളം ഒഴികെ ഇന്ത്യയിലെ 15ല്‍പ്പരം സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. ഉദാഹരണം മഹാരാഷ്ട്ര, ഗോവ, മണിപ്പൂര്‍, നാഗാലാന്‍ഡ്, മേഖാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചര്‍ച്ച് ആക്ട് നിലവില്‍ വന്നുകഴിഞ്ഞു.
എന്നാല്‍ കേരളത്തില്‍ ഇതുവരെ ചര്‍ച്ച് ആക്ട് പാസായിട്ടില്ല.
ഇതിനു വിരുദ്ധമായി നില്‍ക്കുന്നത് സഭകളിലെ മെത്രാപ്പോലീത്താമാരും അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്നവരും മാത്രമാണ്. കാരണം ഇതുവന്നു കഴിഞ്ഞാല്‍ അവരുടെ വരുമാനം അനധികൃത നടപടികള്‍ നടക്കുകയില്ല. അവര്‍ പറഞ്ഞുപരത്തുന്നതു ഇതിന്റെ അകത്ത് ഇതുകൊണ്ട് സര്‍ക്കാര്‍ സഭകളുടെ ഇടയില്‍ തലഇടുകയാണ്. വഖഫ് ബോര്‍ഡ്, ദേവസ്വം ബോര്‍ഡ് പോലെയാണ് എന്നൊക്കെയാണ് പറഞ്ഞു പരത്തുന്നത്. എന്നാല്‍ ഇതൊന്നുമല്ല സത്യമെന്ന് നമ്മള്‍ മനസിലാക്കണം. നിങ്ങള്‍ക്ക് തന്നെ വായിച്ചു പഠിക്കാവുന്നതാണ്. മുഴുവന്‍ നിയമാവലികളും താഴെപ്പറയുന്ന ലിങ്കില്‍ പോയി പഠിച്ചു മനസിലാക്കാവുന്നതാണ്.

http://www.lawreformscommission.kerala.gov.in/images/bills/The-Kerala-Christian-Church-Properties-Bill.pdf

ആയതുകൊണ്ട് ചര്‍ച്ച് ആക്ട് പാസാക്കുവാന്‍ വേണ്ട പിന്തുണ കൊടുക്കുകയും ഇതിനെപ്പറ്റി ബോധവാന്‍മാരായുകയും വേണം. കൂട്ടായ്മകളില്‍ ഇതു പാസാക്കണമെന്നു പറഞ്ഞും വ്യക്തിപരമായും കൂട്ടായും ഒക്കെ സര്‍ക്കാരിനു കത്തുകള്‍ അയയ്ക്കണമെന്നു വിനീതമായി അപേക്ഷിക്കുന്നു.   *ആ* ക്ടിന്റെ അകത്ത് എന്തൊക്കെയാണു നമ്മള്‍ക്ക് ഹാനികരമായ എന്തെങ്കിലും വകുപ്പ് ഉണ്ടോയെന്നു വായിച്ചിട്ട് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ ആയതു ചര്‍ച്ചയ്ക്കായി  പറയണമെന്നു അപേക്ഷിക്കുന്നു.

📚📚📚📚📚📚📚

No comments: