Html

Friday, November 26, 2021

ഹലാലും തുപ്പലും

*ഹലാലും തുപ്പലും* 

 കോഴിയാണെങ്കിലും മറ്റ് മൃഗങ്ങളാണെങ്കിലും മുസ്ലിംകൾ അവയെ  അറുത്ത് മാത്രമെ കഴിക്കൂ. ഇതിൻ്റെ ആരോഗ്യ ശാസ്ത്ര പരമായ ഗുണങ്ങൾ ഇതാണ് :   ഹലാൽ നിയമപ്രകാരം കഴുത്ത് മുറിച്ച് വേർപെടുത്താൻ പാടില്ല.  കഴുത്തിലെ ജുഗുലാർ വെയ്ൻ മാത്രമാണ് മുറിക്കുന്നത് . (അശുദ്ധരക്തംതിരിച്ചു ഹാർട്ടിലേക്കു കൊണ്ടു വരുന്ന വെയ്ൻ ആണിത് ) ഇത് മുറിയുമ്പോൾ അശുദ്ധരക്തമെല്ലാം പുറത്തേക്ക്  ഒഴുകിപ്പോകും . ബ്രെയ്നിലേക്കുള്ള ശുദ്ധരക്ത ഓട്ടം തുടരുന്നതിനാൽഹാർട്ട് പമ്പിംഗ് തുടർന്നു കൊണ്ടിരിക്കും . ആ സമയം കൊണ്ട്  മസിലിൽ നിന്നും ഉള്ള രക്തമെല്ലാം വാർന്ന് പോയിരിക്കും.ബ്രെയ്നിലെ ഹാർട്ട് പമ്പിംഗ് കൺട്രോൾ ചെയ്യുന്ന സെൻററിലേക്കുള്ള രക്ത ഓട്ടം നിലച്ച് ബ്രെയ്ൻഡെത് സംഭവിക്കുമ്പോഴേ ശരിക്കുള്ള മരണം ഉണ്ടാവുന്നുള്ളൂ . അതു കഴിഞ്ഞാലേ  ഉരുവിൻറെ  തൊലി ഉരിയാൻ പാടുള്ളു.   ഇത്തരത്തിൽ അറുക്കുമ്പോൾ  രക്തത്തിലെ  ടോക്സിനെല്ലാം ഒഴിവായ സോഫ്റ്റും ടെൻഡറും ടേസ്റ്റിയുമായ മാംസം നമുക്ക്  കഴിക്കാം.
ഹലാൽ എന്നാൽ അനുവദനീയം എന്നാണ് അർത്ഥം . മേൽ വിവരിച്ച രീതിയിൽ ," ദൈവം വലിയവൻ " എന്ന പ്രാർത്ഥനയോടെ അറുത്ത ഇറച്ചിയാണ് ഹലാൽ ഇറച്ചി . ഇറച്ചിയുടെ ശുദ്ധി ഉറപ്പു  വരുത്തുന്നു എന്നതിനപ്പുറം പ്രചരിപ്പിക്കപ്പെടുന്ന മാതിരി ഒരു ദുരൂഹതയും ഇതിലില്ല.   ഹലാൽ ഭക്ഷണത്തിൽ മുസ്ലിംകൾ തുപ്പുന്നു എന്നതും വ്യാജ പ്രചരണമാണ് .ഭക്ഷണത്തിൽ ഊതുക പോലും ചെയ്യരുത് ,ഭക്ഷണം കഴിക്കുമ്പോ തുപ്പല്തെറിച്ചുവീഴുമെന്നതിനാല് സംസാരിക്കരുത് എന്നാണ് നബിവചനം എന്നോർക്കുക . നൂറ്റാണ്ടുകളായി ഇതര സമുദായങ്ങളുമായി ഇടകലർന്ന് കേരളത്തിൽ ജീവിക്കുന്ന മുസ്ലിംകൾ  ഭക്ഷണത്തിൽ തുപ്പുന്നവരാണങ്കിൽ മറ്റു സമുദായങ്ങൾ ഇത് എന്നേ തിരിച്ചറിയുമായിരുന്നു .
 
ഡോ. റഷീദ്. എ 
MBBS ,MS , ആലപ്പുഴ

No comments: