Html

Saturday, December 30, 2017

യാക്കോബായ സഭയിലെ അങ്കമാലി ഭദ്രാസനത്തിലെ തുരുത്തിപ്പിള്ളി പള്ളിയിലെ മത്തായിയുടെ കേസ് കോലഞ്ചേരി മുൻസിഫ് കോടതി അനുവദിച്ചതു 34 പ്രകാരം. 2002 ഭരണഘടനക്കു ജീവൻ ഉണ്ട്..ആ പള്ളിയുടെ കാര്യത്തിൽ തീരുമാനമായി.Prof. M. Y.യോഹന്നാൻ സാറിന്റെ പ്രസംഗം കേൾക്കാൻ മത്തായി പോയതു പ്രശ്നമായി.

യാക്കോബായ സഭയിലെ അങ്കമാലി ഭദ്രാസനത്തിലെ തുരുത്തിപ്പിള്ളി പള്ളിയിലെ മത്തായിയുടെ കേസ് കോലഞ്ചേരി മുൻസിഫ് കോടതി അനുവദിച്ചതു 34 പ്രകാരം. 2002 ഭരണഘടനക്കു ജീവൻ ഉണ്ട്..ആ പള്ളിയുടെ കാര്യത്തിൽ തീരുമാനമായി.Prof. M. Y.യോഹന്നാൻ സാറിന്റെ പ്രസംഗം കേൾക്കാൻ മത്തായി പോയതു പ്രശ്നമായി. മത്തായി മര്യാദക്കാരനായതു 2015ലെ പള്ളി കമ്മിറ്റിക്കാർക്കു പിടിച്ചില്ല. ഒടുവിൽ മത്തായിയെ മുടക്കി. മത്തായി കേസുകൊടുത്തു.യോഹന്നാൻ സാറിന്റെ പ്രസംഗം കേൾക്കുന്നതിനും വീട്ടിൽ യോഗം നടത്താനും മത്തായിക്കു അവകാശമുണ്ടെന്നു കോടതി കണ്ടു. അല്ലെങ്കിലും യോഹന്നാൻ സാറി'ന്റെ പ്രസംഗത്തിന് എന്താ കുഴപ്പം?പ്രസംഗം കേട്ടിട്ടുള്ള എനിക്കു കുഴപ്പം നാളിതുവരെ തോന്നിയിട്ടില്ല.അൽമായർ സുവിശേഷം പറഞ്ഞാൽ എന്താ പ്രശ്നം? പുരോഹിത വേഷധാരികളുടെ അസൂയ.വരവ് കുറയുമെന്ന ഭീതി. അല്ലാതെ ഒന്നുമില്ല. യഥാർത്ഥ ദൈവവിളി ഉള്ള വൈദീകർക്കുM. Y.യോഹന്നാൻ ഒരു സുവിശേഷക പ്രവർത്തകൻ മാത്രം. ദൈവമാതാവും പരിശുദ്ധൻമാരും യാക്കോബായ സഭാ വിശ്വാസവും ഒക്കെ ഹറാം ആയ പാസ്റ്റർ K. P. യോഹാന്നാന്റേയും ബിലീവേഴ്സ് ചർച്ചിന്റേയും തോളിൽ ശ്രേഷ്ഠ ബാവ കയ്യിട്ടു നടക്കുമ്പോൾ Prof .M. Y. യോഹാന്നാനോടു എന്തിനാണു തീണ്ടൽ എന്നു മനസ്സിലാകുന്നില്ല.2002 ഭരണഘടന പ്രകാരം മുടക്കു അസാധുവാണെന്നും കോടതി വിധിച്ചു. അപ്പോൾ തുരുത്തിപ്പിള്ളി പളളിക്കു ബാധകം 2002 ഭരണഘടന. മത്തായിയുടെ അപേക്ഷകൾ 34 പ്രകാരം അനുവദിക്കാവുന്നതാണെന്നും കോടതി വിധിച്ചു.34 എന്നു കണ്ട ആരോ പറഞ്ഞു തുരുത്തിപ്പിള്ളി പള്ളി 1934 ഭരണഘടന പ്രകാരം ഭരിക്കണം എന്നാണു കോടതി പറഞ്ഞതെന്ന്. പാവം ഓർത്തഡോക്സ് സഹോദരൻമാർ ആഘോഷിച്ചു.തുരുത്തിപ്പിള്ളി പള്ളി 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും മറ്റും മത്തായി ഹർജിയിൽ പറഞ്ഞെന്നും അതു കോടതി ശരിവച്ചും എന്നും മറ്റും Social Media-യിൽ നിറഞ്ഞു നിന്നു.അങ്ങിനെ ഒരു വാദം ഉന്നയിക്കാതിരുന്ന മത്തായിയും അഭിഭാഷകനായ ഞാനും ഞെട്ടി.Specific Relief Act - ലെ വകുപ്പ് 34 ആണ് കോടതി പറഞ്ഞത്. കഷ്ടം. ഓർത്തഡോക്സ് സഹോദരൻമാർ തെറ്റിദ്ധരിച്ചു. പക്ഷേ കോടതി വിധികൊണ്ട് എന്തു കാര്യം? മത്തായിയുടെ മകന്റെ വിവാഹത്തിനു കുറി കൊടുക്കില്ലെന്നായി പള്ളി കമ്മിറ്റി. മത്തായിയുടെ അഭിഭാഷകനായ ഞാൻ എന്റെ അടുത്ത നീക്കം പള്ളിയുടെ വക്കീലിനെ അറിയിച്ചു. പള്ളിയെ വിഴുങ്ങാൻ വായ പൊളിച്ചു നിൽക്കുന്ന 1934- നെയും നിമിത്തമാകാൻ പോകുന്ന മത്തായിയേയും കൂടെ നിൽക്കുന്ന 32 കുടുംബങ്ങളേയും മുന്നിൽ കണ്ട പള്ളികമ്മിറ്റി തീരുമാനം മാറ്റി. മത്തായിക്കു ആവശ്യമായതെല്ലാം ചെയ്തു കൊടുത്തു.മത്തായിയെ കൂടെ നിറുത്തി. എന്റെ കക്ഷിക്കു വേണ്ടി ഞാൻ ഏതറ്റം വരേയും പോയെന്നിരിക്കും. അതു കാര്യം വേറെ.അനീതി കാണിക്കുന്നവൻ ആരായാലും അവനെ പരാജയപ്പെടുത്തണം.അതിനായി നിയമത്തിലെ ആഭിചാരകർമ്മങ്ങൾ വരെ ചെയ്തെന്നിരിക്കും. എന്തായാലും പള്ളിക്കമ്മിറ്റിയുടെ തീരുമാനം മാതൃകാപരം. ഇടവക പള്ളികളിൽ ഭിന്നിപ്പു ഉണ്ടായാൽ ഇടവകയെ വിഴുങ്ങാനായി 1934  വായ പൊളിച്ചു വരും. അതു സർവ്വ യാക്കോബായ പള്ളിക്കാരും ഓർക്കുന്നതു നന്നു..അതിനു ഇട കൊടുക്കാതിരുന്ന പള്ളിക്കമ്മിറ്റി തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. എല്ലാവരും ഒരുമിച്ചു നിൽക്കണം. ഭിന്നിപ്പ് ഉണ്ടായാൽ 1934 കയറിവരും.ഭിന്നിപ്പിച്ചു ഭരിച്ചു ലക്ഷ്യം നേടിയിരുന്ന യാക്കോബായ സഭാ നേതൃത്വം ഈക്കാര്യം തിരിച്ചറിഞ്ഞിട്ടില്ലെന്നതാണു ദു:ഖകരം. ഇപ്പോഴും അവർക്കു താല്പര്യം ഭിന്നിപ്പ് ഉണ്ടാക്കുന്നതിലാണ്. കോട്ടയം ഭദ്രാസനാസ്ഥാനത്തു ബാഹ്യകേരള ഭദ്രാസനത്തിലെ അച്ചനെക്കൊണ്ടു സമരം ചെയ്യിച്ചതാണ് അവരുടെ അവസാന പ്രവർത്തി. ഇവരെ പുറത്താക്കാതെ യാക്കോബായ സഭക്കു രക്ഷയില്ല.

Tuesday, December 19, 2017

നമ്മൾ പണിയും പള്ളികൾ ഒന്നും നമ്മുടേതല്ല വിശ്വാസികളേ..അന്ന് ദീപിക വിറ്റു, ഇന്ന് സഭയേ തന്നെ വിറ്റു

https://www.facebook.com/yacoob.abraham/posts/1992347444139106

റോമൻ കത്തോലിക്കൻ എന്നു പറഞ്ഞ് കേരളത്തിൽ വിശ്വാസികൾ അഭിമാനിക്കാൻ വരട്ടേ..അവർക്ക് വിശ്വാസത്താലും അഭിമാനത്താലും എഴുന്നേറ്റ് നില്ക്കാൻ ഇനി ഒരു രോമം പോലും ഇല്ലാതെ സീറോ മലബാർ സഭ അടിച്ചു തകർത്തിരിക്കുന്നു. പൈശാചിക ശക്തിയുള്ള കള്ള പണക്കാരുമായി കൂട്ട് കൂടി സഭയുടെ 100കോടി വരുന്ന സ്വത്തുക്കൾ നശിപ്പിച്ചു.റോമാ കത്തോലിക്കരുടെ എല്ലാ വികാരങ്ങൾക്കും മേലേ മുസ്ളീം തീവ്ര ചിന്താഗതിക്കാർ കൊടുത്ത ഗഭീര പണിയിൽ സഭയുടെ കർദിനാൾ പോലും ബോധം കെട്ട് കുഴഞ്ഞു വീണ്‌ ആശുപത്രിയിലാണിപ്പോൾ. വിശ്വാസികൾ കരുതും പോലെ നമ്മൾ പണിയും പള്ളിയും കെട്ടിടവും, പടുത്തുയർത്തുന്ന ആസ്തിയും ഒന്നും അവരുടേതല്ല. കർത്താവിന്റേത് എന്ന് വ്യാജമായി വൈദീകർ പറയും. എന്നാൽ ആ കർത്താവ്‌ മെത്രാനാണ്‌ എന്ന് അറിയണം. അതി രൂപതകളിൽ ആർച്ച് ബിഷപ്പുമാരും. ഇവരാണ്‌ എല്ലാ പള്ളികളുടേയും സ്വത്തുക്കളുടേയും ഓരോ തരി മണ്ണിന്റേയും ഉടമസ്ഥർ. ആധാരങ്ങൾ എല്ലാം ഇവരുടെ പേരിൽ മാത്രം. ദൈവത്തിനായി കെട്ടിപൊക്കുന്ന മിനാരങ്ങൾ..കോളേജുകൾ, ആശുപത്രി സ്ഥാപനങ്ങൾ എല്ലാം മെത്രാന്റെ ആധാരത്തിലാണ്‌ കിടക്കുന്നത്. ഈ ദൈവം അത് വില്ക്കും, ബാങ്കിൽ പണയം വയ്ക്കും..,വിറ്റ് തുലച്ച് നശിപ്പിക്കും,  വിടെ ഒരു വിശ്വാസിക്കും പങ്കില്ല. ഒരോ തരി മണ്ണും വാങ്ങാൻ വിശ്വാസികൾ..അത് വില്ക്കാൻ നേരം അവൻ അറിഞ്ഞിരിക്കുക പോലും ഇല്ല. ബാങ്കിൽ പണയം വയ്ക്കുമ്പോൾ അതും അറിയില്ല. കാരണം അതിന്റെ ആവശ്യം ഇല്ല.

കത്തോലിക്കരുടെ രക്തവും, വിയർപ്പും കൊണ്ട് പടുത്തുയർത്തിയ ദീപിക പത്രം മുമ്പ് 4 കോടിയോളം രൂപയ്ക്ക് ആരോടും ചോദിക്കാതെ വിറ്റു. ഈ ഇടപാടിൽ ഇന്ന് ജയിലിൽ കിടക്കുന്ന ഫാ.റോബിൻ അടക്കമുള്ളവർ കൈപറ്റിയത് 4 കോടിക്കടുത്ത് രൂപയായിരുന്നു. 12 കോടിയോളം രൂപ നല്കി വിശ്വാസികൾ പിരിവെടുത്ത് ദീപിക പിന്നെ തിരിച്ചു പിടിച്ചു. ഇതിനേ വെല്ലുന്ന ഭൂമി ഇടപാടാണ്‌ ഇപ്പോൾ കൊച്ചിയിൽ നടന്നത്. കൊച്ചിയുടെ ചങ്കായ ഭാഗത്ത് ആരും കൊതിക്കുന്ന 3 ഏക്കറോളം വരുന്ന 5ഓളം പ്ളോട്ടുകൾ..കത്തോലിക്കാ സഭയിലേ അതി പ്രബലരായ സീറോ മലബാർ സഭയ്ക്ക് ഉണ്ടായിരുന്നത് ഇന്ന് കൈയ്യിൽ ഇല്ല. 100ലധികം കോടിയുടെ വിലയുള്ള ഈ ഭൂമി കൈവിട്ട് പോയത് വെറും 9 കോടി രൂപയ്ക്ക്. എറണാകുളം അതി രൂപതയ്ക്ക് ബാങ്കിൽ ഉള്ള 100 കോടിക്കടുത്ത് കടം വീട്ടാൻ ഐ.എസ് സ്വാധീനമുള്ള കള്ള പണക്കാർ വയ്ച്ച മധൂര സ്വപ്നങ്ങളിൽ മേജർ ആർച്ച് ബിഷപ്പ് അടക്കം കുടുങ്ങുകയായിരുന്നു. കോളം ഉള്ളതു പറഞ്ഞാൽ/ വിൻസ് മാത്യു/ ഫേസ്ബുക്ക് പേജ്
100 കോടിയിലധികം മൂല്യമുള്ള സഭയുടെ പൈതൃകമായ ആസ്തി. ഇത് വിറ്റത് 27 കോടിക്ക് എന്ന് സഭാ രേഖകളിൽ. സർക്കാർ രേഖകളിൽ വെറും 9കോടി രൂപ. എന്നിട്ടോ സ്ഥലം മുഴുവൻ ആധാരം ചെയ്തു നല്കി. ഇതാണ്‌ നടന്നത്. ഒരു എഴുത്തും വായനയും അറിയില്ലാത്ത വിശ്വാസിയുടെ ഒരു സെന്റെ സ്ഥലം പോലും ഈ രീതിയിൽ കൊടുക്കില്ല. അത്രമാത്രം വിവരം പോലും കർദിനാളിനും മറ്റും ഇല്ലെന്ന് ധരിക്കരുത്..അതി ബുദ്ധിയായിരുന്നു….അതി ബുദ്ധി…!  എന്തുകൊണ്ട് ഈ ഇടപാട് സഭയിലേ നിയമഞ്ജന്മാരുമായും ഉന്നത നേതൃത്വവും വിശ്വാസികളുമായി ചർച്ച ചെയ്തില്ല. നമ്മൾ ഒരു വസ്തു വില്ക്കുമ്പോൾ കള്ളപണക്കാരോട് എന്തിനു കൂട്ട് കൂടണം. വസ്തു വാങ്ങുന്നവനല്ലേ നികുതി കൊടുക്കേണ്ടത്..എല്ലാത്തിനും കാരണം ഉണ്ട്. അത് ഇങ്ങിനെ
കള്ളപണക്കാരുമായി 100 കോടി വിലയുള്ള സ്വത്തുക്കൾ 27 കോടിക്ക് കൊടുക്കുമ്പോൾ ബാക്കി പണത്തിനു സഭയിലും ഒരിടത്തും രേഖയില്ല. ആ 73 കോടി രൂപ കർദിനാൾക്കും ചർച്ച നടത്തുന്ന വൈദീകർക്കും എടുക്കാം. ആ പണം അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, സഭയിലേ പല ബാങ്കുകൾ ..വഴി പമ്പ് ചെയ്ത് ഒളിപ്പിക്കാം. പിന്നീട് ആ പണം അതാതു വൈദീകർക്ക് തങ്ങൾ ഇടപെട്ട് കൊടുക്കുന്ന കടമായി സഭയിലേക്ക് കൊടുക്കാം. അതായത് സഭയിലേ കടങ്ങൾ വീട്ടാൻ ഈ തുക കടമായി വീണ്ടും സഭയിലേക്ക് എത്തിക്കുന്നു. പിന്നീട് കിട്ടുന്ന പിരിവും, നേർച്ചയും കുത്തി പിഴിയലും ഒക്കെയായി ഈ പണം വൈറ്റ് മണിയായി സഭയിൽ നിന്നും തിരികെ പലിശ സഹിതം വസൂലാക്കുക. ഇതായിരുന്നു വൻ പദ്ധതി. വൈദീകർക്ക് സഭാ സ്വത്ത് വില്ക്കുമ്പോൾ 73 കോടി തട്ടിയെടുക്കാം. മാത്രമല്ല ആ 73 കോടി സഭക്ക് കടം കൊടുത്ത് പലിശയും കൂടി വസൂലാക്കാം. ഇത് നടക്കണമെങ്കിൽ സഭയുമായോ വിശ്വാസികളുമായോ ബന്ധം ഇല്ലാത്ത അജ്ഞാത ഭൂമി കച്ചവടക്കാരിലേക്ക് പോകണം. ഈ പഴുതിലൂടെയാണ്‌ ഐ.എസ് ഭീകരരുടെ ബന്ധങ്ങൾ സഭയിൽ നുഴഞ്ഞു കയറിയത്. അവർ 1500 കോടിയുടെ പണം കാണിച്ച് കർദിനാളിലേയും മറ്റും കൊതിപ്പിച്ചു. തുടർന്ന് അവരുമായി 27 രൂപയുടെ കച്ചവട ധാരണ സഭ ഉണ്ടാക്കി. അതായ്ത് 100 കോടി ഇടപാടി സഭക്ക് കിട്ടുന്നത് 27 കോടി..കള്ള പണ ഏജന്റുമാർ നന്നായി ബ്രെയിൻ വാഷ് ചെയ്തു..കർദിനാളും ഉപജാപക സംഘവും മയങ്ങി വീണു.
പണം കിട്ടാതെ ആധാരങ്ങൾ എല്ലാം രജിസ്റ്റർ ചെയ്ത് നല്കി.ഒന്നല്ല..മൊത്തം 15ഓളം ആധാരങ്ങൾ..പലർക്കുമായി. 9 കോടി രൂപ കിട്ടി ബോധിച്ച് ആധാരങ്ങളിൽ കർദിനാൾ മാർ ആലഞ്ചേരി ഒപ്പിട്ട് നല്കി. കണക്കു പ്രകാരം കിട്ടിയത് വെറും 9 കോടി മാത്രം. കുറേ കോടികൾ ഇടനില നിന്ന വൈദീകർക്കും, സഭയിലേ ഉന്നതരായ ചിലർക്കും കീശയിൽ ഇട്ടും നല്കി. എന്തായാലും ആധാരം കഴിഞ്ഞപ്പോൾ കള്ള പണക്കാരുടെ വിധം മാറി.  ബാക്കി 91കോടി പണം കൊടുത്തില്ല. പണം കൊടുക്കുകയുമില്ല. സഭക്കാകട്ടേ ചതി പറ്റിയത് പുറത്ത് പറയാനാകില്ല. കാരണം കള്ള പണ ഇടപാടും, പുറത്തു പറയാനാകാത്ത കണക്കുകളും ആയി പോയി. ഇങ്ങിനെയാണ്‌ ഐ.എസ് ഏജന്റുമാർ വിദേശത്ത് ഇരുന്ന് തയ്യാറാക്കിയ വൻ പദ്ധതിയിൽ കത്തോലിക്കാ സഭ കുടുങ്ങിയത്. നൈസായി  പണി പള്ള നോക്കി അങ്ങ് കൊടുത്തു..അത്ര തന്നെ..മുസ്ളീം തീവ ചിന്താഗതിക്കാരുമായി ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല. ഈ ഇടപാടുകൾ വർഷങ്ങളായി നടക്കുന്നു. പണം വാങ്ങലും മറിക്കലും കള്ള പണക്കാരായ ഐ.എസ് ഏജന്റുമാരുമായി നടന്നുവരുന്നു. ഇതിനാൽ തന്നെ ലൗ ജിഹാദുകളോട് പോലും സഭ മൃദു സമീപനമാണ്‌. ജോസഫ് മാഷിന്റെ കൈവെട്ട് കേസു മുതൽ ഒട്ടി നില്ക്കുന്ന മൻ മാഫിയാ ബന്ധമാണിത്. മൃദു സമീപനം ഒടുവിൽ അരമനയിലും ഐ.എസ് ഏജന്റുമാർക്ക് വിരുന്ന് സല്ക്കാരത്തിലേക്ക് എത്തി. ഇപ്പോഴിതാ കർദിനാളിന്റെ ജീവൻ അപകടത്തിലാക്കിയ കുഴഞ്ഞു വീഴലും ഹാർട്ട് അറ്റാക്കും വരെ ഉണ്ടായി.  സീറോ മലബാർ സഭയുടെ ഒരു ആസ്തിയിലും പള്ളി സ്വത്തുക്കളിലും പള്ളി കമ്മിറ്റിക്കും വിശ്വാസികൾക്കും യാതൊരു അവകാശവും ഇല്ല. പൗരോഹിത്യ മേധാവിത്വം അവസാനിപ്പിച്ച് സ്വത്തുക്കൾ വിശ്വാസ സമൂഹത്തിന്റെ പക്കലേക്ക് കൈമാറുക മാത്രമാണ്‌ പോം വഴി.
വിവാഹത്തിന്‌ കടം മൂടി ബാങ്ക് ലോൺ എടുത്ത് താലിമാല വാങ്ങുന്ന കുടുംബത്തിൽ നിന്നും പിടുങ്ങി വാങ്ങുന്ന പതിനായിരങ്ങൾ, പ്രവാസികളിൽ നിന്നും ഓരോ ചടങ്ങിലും വാങ്ങിക്കുന്ന ലക്ഷങ്ങളുടെ പടിയും പിരിവും, മാമോദിസക്കും, മരിച്ചടക്കിനും വാങ്ങുന്ന പണം..ഇങ്ങിനെ ചോര തുപ്പിയ ശാപത്തിന്റെ നാണയങ്ങൾ ശേഖരിച്ച് ഉണ്ടാക്കുന്ന ആസ്തികളാണ്‌ വളഞ്ഞിരിക്കുന്ന ബിഷപ്പുമാരും കൂട്ടാളികളും കല്ലിൻ മേൽ കല്ലുവയ്ക്കാതെ തകർത്തുകളഞ്ഞത്. ഈ ശാപവും, മാരക പാപവും എവിടെ കഴുകും.ഏതേലും ഒരു വിശ്വാസി ശക്തമായ കേസുമായി പോയാൽ ഭരണ കൂടം നീതി നടപ്പിലാക്കിയാൽ മേജർ ആർച്ച് ബിഷപ്പും, ഒരു ഡസനോളം ഉന്നത വൈദീക ശ്രേഷ്ടരും ഇനി ജയിലിൽ ജീവിക്കേണ്ടിവരും. രാജ്യ ദ്രോഹം വരെ ചുമത്തപ്പെടും. എന്നാൽ ഹാർട്ട് അട്ടാക്ക് മൂലം ആശുപത്രിയിൽ കഴിയുന്ന കർദിനാളിനോട് അതൊന്നും ചെയ്യാൻ ആരും പോകില്ല. ഒരു സാധാരണക്കാരൻ ആയിരുന്നേൽ ഇത് ചെയ്തത്  എങ്കിൽ നിയമത്തിനു പോലും വിട്ട് കൊടുക്കാതെ എറിഞ്ഞ് അടിച്ച് കൊന്ന് കളയാമായിരുന്നു..എന്തു നീതി?..നിയമം? ദൈവം ഉണ്ടായിരുന്നേൽ..കത്തോലിക്കാ സഭ തീവ്ര മുസ്ലീങ്ങൾ കുത്തിയ കുഴിയിൽ വീഴുമായിരുന്നോ എന്ന് ചോദിക്കുന്നരുണ്ട്. അതിനുത്തരം ക്രിസ്തു പറഞ്ഞിട്ടുണ്ട്. രഹസ്യമായി ചെയ്യുന്ന പലതും പുരമുകളിൽ നിന്ന് പ്രഘോഷിക്കപ്പെടും..സഭയിൽ ക്രിസ്തു ഉള്ളതിനാലാണ്‌ വൈദീകരും , ഐ.എസ് ഏജന്റുമാരുമായി നടത്തിയ കൊടും ചതി ഇപ്പോൾ പുറത്തുവന്നത്. 72 കോടി തട്ടിയെടുക്കാനുള്ള വൈദീകരുടെ അത്യാർത്തി നടക്കതെ പോയത്.  91 കോടി രൂപ തുലച്ചു കളഞ്ഞപ്പോൾ വിശ്വാസികൾക്ക് എന്തു തോന്നുന്നു? വൻ പിരിവു നടത്തി എറണാകുളം, അങ്കമാലി അതിരൂപതകളുടെ 100 കോടി കടം വീട്ടാൻ തോന്നുണ്ടോ? ബാങ്ക് ലോൺ അടക്കാൻ വഴിയില്ലാതെ ഇനി വരുന്നത് പള്ളി പിരിവായിരിക്കും. അപ്പോൾ ഭൂമി വിറ്റ് തുലച്ചില്ലേടാ..ഐ.എസ് കള്ളപണക്കാർ സഭയുടെ അകത്തു കേറി പണി തന്നില്ലേടാ എന്നു ആരും ചോദിക്കില്ല. അതിനു മുമ്പേ വട്ടായിൽ അച്ചനേ ഇറക്കിയും കപ്പൂച്ചിയൻ മാരുടെ കാലു പിടിച്ച് സത്യ സന്യാസികളായ അവരേ കൊണ്ടും ഞെരിപ്പ് ധ്യാനങ്ങൾ നടത്തും. വിശ്വാസികളുടെ എല്ലാ വികാരവും തല്ലി കെടുത്തിക്കും. കാത്തിരുന്ന് കാണാം…

കൊച്ചി:എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദീകർ നടത്തിയ അന്വേഷണമാണ് ഈ നീക്കത്തിന് കാരണം. സർക്കാർ രേഖകളും, ആധാരങ്ങളും, തെളിവുകളും മാർ ആലഞ്ചേരിയെ കുറ്റവാളിയായി രേഖപ്പെടുത്തുന്നു. ഈ വിഷയം ചർച്ചചെയ്യാനായി മാത്രം അതിരൂപതയിലെ എല്ലാ വൈദീകരും നാളെ രാവിലെ 10 മണിക്ക് എറണാകുളം, സെന്റ്. മേരീസ് ബസിലിക്കയിൽ ഒരുമിച്ച് കൂടുന്നു. അതിരൂപതയിലെ ഔദ്യോഗിക വൈദീകസമിതിയാണ് ഈ കുംഭകോണത്തെപ്പറ്റി അന്വോഷിക്കാൻ ഒരു കമ്മീഷനെ നിയോഗിച്ചത്. ഒരു മാസം നീണ്ടു നിന്ന അന്വേഷണത്തിൽ മാർ ആലഞ്ചേരി തെറ്റുകാരനാണെന്ന റിപ്പോർട്ടാണ് കമ്മീഷൻ അവതരിപ്പിച്ചത്. സീറോ മലബാർ സഭ ഈ വിഷയം പഠിക്കാനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു എന്നുള്ള സഭാവക്താവ്, ഫാ. ജിമ്മി പൂച്ചക്കാട്ടിന്റെ പത്രകുറിപ്പ് പച്ചക്കള്ളമാണ്.

ഇതോടൊപ്പം തന്നെ, പുറത്തുവരുന്ന മറ്റൊരു നീക്കം കുറ്റവാളിയായ മാർ ആലഞ്ചേരിയെ രക്ഷിക്കാനായി സഭയിലെ തന്നെ മറ്റു മെത്രാൻമാർ രംഗത്തെത്തിയിരിക്കുന്നു എന്നതാണ്. എറണാകുളം അതിരൂപതാ സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ കൂട്ടുപിടിച്ച് പാലക്കാട് മെത്രാൻ, ജേക്കബ് മനത്തോടത്തും, പാലാ മെത്രാൻ, ജോസഫ് കല്ലറങ്ങാട്ടും, കാഞ്ഞിരപ്പിള്ളി മെത്രാൻ, മാത്യു അറക്കലും, തോമസ് ചക്യത്തും ഇതിനായി ശ്രമം ആരംഭിച്ചു കഴിഞ്ഞു. നാളെ നടക്കുന്ന വൈദീക സമ്മേളനത്തിൽ മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടന്ന ഈ കുംഭകോണത്തിനെതിരെ പ്രതിഷേധിക്കാനും, ഒപ്പുശേഖരിച്ച് മാർപ്പാപ്പയ്ക്ക് പരാതി കൊടുക്കാനുമാണ് വൈദീകർ ഒത്തുചേരുന്നത്.

ഇനി അറിയേണ്ടത് ഒന്നു മാത്രം –
ക്രിസ്തുവിനെ വേണോ?
ബറാബാസിനെ വേണോ?
അധികാരികൾ ബറാബാസിനായുള്ള മുറവിളികൾ ആരംഭിച്ചു കഴിഞ്ഞു.

Thursday, December 14, 2017

ഇറാഖിനെക്കുറിച്ചുള്ള ചില ബൈബിൾ വസ്തുതകൾ

ഇറാഖിനെക്കുറിച്ചുള്ള ചില ബൈബിൾ വസ്തുതകൾ
.
ബൈബളിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന രാജ്യം ഇസ്രായേൽ ആണ്. രണ്ടാമത്തെ രാജ്യം ഏതാണന്നറിയാമോ? അത് ഇറാഖാണ്.

മധ്യപൂർവ്വേഷ്യൻ രാജ്യമായ ഇറാഖിനെ യുദ്ധങ്ങളുടെ വിളഭൂമി ആയി മാത്രം കാണരുത്. അതു സംസ്കാരങ്ങളുടെ പൈതൃക ഭൂമിയുമാണ് .

എന്നിരുന്നാലും ഇറാഖ് എന്ന പേരിലല്ല ഈ പരാമർശം എന്ന് ഓർക്കണം. ഇറാഖിനു ബൈബളിൽ ഉപയോഗിക്കുന്നതു പല പേരുകൾ ആണ്.

ബാബിലോൺ, സിനാർ പ്രദേശം, കൽദായ അസ്സീറിയ മെസപ്പൊട്ടേമിയ…… .മെസപ്പൊട്ടേമിയ എന്ന വാക്കിന്റെ അർത്ഥം തന്നെ നദികൾക്കിടയിലുള്ള ഭൂമി എന്നാണ്. ടൈഗ്രീസ്‌, യൂഫ്രട്ടീസ്‌ എന്നിവയാണ് ആ നദികൾ. ബൈബളിൽ ഇറാഖിനുള്ള സ്ഥാനം നമുക്കു പരിശോധിക്കാം

👉 ഏദൻതോട്ടം ഇറാഖിലാണ് (ഉത്പത്തി 2:10-14)

👉 ആദവും ഹവ്വായും ഇറാഖിലാണ് സൃഷ്ടിക്കപ്പെട്ടത് (ഉത്പത്തി 2:7-8)

👉 സാത്താൻ ഈ ഭൂമിയിൽ ആദ്യം രംഗ പ്രവേശനം ചെയ്തതും ഇറാഖിലാണ് (ഉത്പത്തി 3:1-6)

👉 പൂർവ്വ പിതാവായ നോഹ പെട്ടകം നിർമിച്ചത് ഇറാഖിലാണ്.

നിമ്രോദ് നിർമ്മിച്ച ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളായ ബാബേൽ, ഏറെക്ക്, അക്കാദ് ഇവ ഉൾക്കൊള്ളുന്ന ഷീനാർ ദേശം ഇറാഖിലാണ്. (ഉത്പത്തി 10:10)

👉 ബാബേൽ ഗോപുരം സ്ഥിതി ചെയ്തിരുന്നത് ഇറാഖിലാണ് (ഉത്പത്തി 11:1-4)

👉 കർത്താവു ഭൂമിയിലെ ഭാഷ ഭിന്നിപ്പിച്ചു ഇറാഖിൽ വച്ചാണ് . (ഉൽപത്തി 11:9)

👉വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്റെ ജന്മനാടായ ഊർ ദക്ഷിണ ഇറാഖിലാണ് . (ഉത്പത്തി 11:31)

👉 ഇസഹാക്കിന്റെ ഭാര്യയായ റബേക്കാ ഇറാഖിലെ നാഹോറിൽ നിന്നുള്ളവളാണ്. (ഉത്പത്തി 24:10 )

👉 യാക്കോബ് റാഹേലിനെ കണ്ടുമുട്ടിയത് ഇറാഖിലെ നാഹോറിലാണ്. (ഉത്പത്തി 29: 9)

👉 യാക്കോബ് 20 വർഷം ഇറാഖിൽ ചിലവഴിച്ചു. (ഉത്പത്തി 31:38)

👉 ലോകത്തിലെ ആദ്യത്തെ സാമാജ്യം ഇറാഖിലായിരുന്നു .(ദാനീയേൽ 1:1-2;2:36-38)

👉യോനാ പ്രവാചകൻ പ്രസംഗിച്ച നിനവേ ഇറാഖിലാണ് .(യോനാ 3)

👉 എസ്തേറിന്റെ പുസ്തകത്തിലെ സംഭവങ്ങൾ നടക്കുന്നത് ഇറാഖിലാന്ന്

👉 നാഹുവിന്റെ പുസ്തകത്തിൽ അസ്സീസീറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥനമായ നിനവേക്കെതിരെ നാഹു പ്രവാചകൻ പ്രവചിക്കുന്നു നിനവേ ഇറാഖിലാണ്.

👉 വെളിപാടിന്റെ പുസ്തകത്തിൽ ബാബിലോണിനെതിരെ പ്രവചനമുണ്ട്.ഇറാഖിന്റെ പഴയ പേരാണ് ബാബിലോൺ ( വെളിപാട്17 &18)

👉 ഇസ്രായയിലെ പത്തു ഗോത്രങ്ങൾ കീഴടക്കിയ അസ്സീറിയാ ഇറാഖിലാണ്

👉 ആമോസ് നിലവിളിക്കുന്നത് ഇറാഖിലാണ്. ദാനീയേൽ പ്രവാചകനെ സിംഹകൂട്ടിൽ എറിഞ്ഞതും മൂന്നു ഹെബ്രായ ബാലന്മാരെ തീയിലെറിഞ്ഞതും ഇവിടെത്തന്നെയാണ്.

👉 ബാബിലോൺ രാജാവായ നെബുക്കദ്നേസർ ഇസ്രായേൽക്കാരെ അടിമത്തത്തിലാക്കിയതും ഇറാഖിൽ തന്നെ.

Paul S. Taylor ന്റെ Films for Christ എന്ന ഗ്രന്ഥത്തിൽ നിന്നാണ് ഇതു വിവർത്തനം

ഇത്‌ ഒരു കാലത്ത്‌ തീവ്രമായി ആരാധിക്കപ്പെട്ടിരുന്ന ഒരു ദൈവമാണ്‌. പേര്‌ എന്‍ലില്‍. സ്ഥലം, മെസോപൊട്ടേമിയ

ഇത്‌ ഒരു കാലത്ത്‌ തീവ്രമായി ആരാധിക്കപ്പെട്ടിരുന്ന ഒരു ദൈവമാണ്‌. പേര്‌ എന്‍ലില്‍.
സ്ഥലം, മെസോപൊട്ടേമിയ.
അവിടെ; 4000 വർഷം മുമ്പ്‌  സുമേറിയന്‍ കാലത്ത്‌ ഈ ദൈവം പ്രതാപിയായി ഉയർന്ന്‌ വന്നു.
പക്ഷേ, ശാശ്വതമായി മഌഷ്യവംശത്തിന്റെ ആകമാനമുള്ള ദൈവമായിരിക്കാഌള്ള അവസരം ഈ ദൈവത്തിനില്ലാതെ പോയി. കഴിഞ്ഞ 3200 വർഷം മുമ്പ്‌ മറ്റൊരു ദൈവം മർഡൂക്ക്‌, അദ്ദേഹത്തെ മാറ്റി സുപ്രീം ദൈവമാകുന്നു. മർഡൂക്കിഌം ശാശ്വത ദൈവമാകാഌള്ള അവസരമില്ല. പിന്നാലെ വന്നവർ മർഡൂക്കിനേയും മാറ്റുന്നു. തുടർന്ന്‌ നമുക്കറിയാവുന്നതുപോലെ ജൂത, ക്രൈസ്‌തവ, ഇസ്‌ലാമിക ദൈവങ്ങള്‍ വരുന്നു.

  എന്‍ലില്‍ മഌഷ്യവംശത്തിന്റെ ആദ്യത്തെ ദൈവമൊന്നുമല്ല. അതിഌമുമ്പും ദേവതകളും ആരാധനയുമുണ്ടായിരുന്നു. അവരെ പലരേയും നിഷ്‌കാസനം ചെയ്‌തുകൊണ്ടാണ്‌ എന്‍ലില്‍ വന്നത്‌. മഌഷ്യന്റെ വിശ്വാസചരിത്രത്തിലെ ദൈവങ്ങളുടെ വരവും പോക്കും ഇപ്പോള്‍ അവസാനത്തെ ദൈവമായ അല്ലാഹുവില്‍ എത്തി നില്‍ക്കുന്നു.

  എന്തുകൊണ്ടാണ്‌ ഇങ്ങനെ തോന്നിയപോലെ ദൈവങ്ങള്‍ വരുന്നത്‌?. അല്ലെങ്കില്‍, മഌഷ്യന്‍ ചെമ്പ്‌ പിച്ചള ഇരുമ്പ്‌യുഗ ഘട്ടങ്ങളിലൂടെ വികസിച്ചു വരുമ്പോള്‍  ഒപ്പം ദൈവങ്ങളും വികസിച്ചു വരുന്നത്‌ എന്തുകൊണ്ട്‌?. 

  ഓർക്കുക, എന്‍ലിലിഌം അല്ലാഹുവിഌം ഇടയില്‍ ഉഗ്രപ്രതാപികളായ ദൈവങ്ങള്‍ ഉണ്ടായിരുന്നു എന്നത്‌. ഗ്രീക്കുകാരുടെ സ്യൂസ്‌, റോമന്‍കാരുടെ ജൂപ്പിറ്റർ, ഈജിപ്‌തുകാരുടെ ഓസിറസ്‌; ഇവരെല്ലാം അവരുടെ കാലത്ത്‌ മെഗാസ്‌റ്റാർ ദൈവങ്ങളായിരുന്നു. പക്ഷേ അവരെല്ലാം അപ്രത്യക്ഷരായി; പുരാവസ്‌തു മ്യൂസിയങ്ങളിലൊതുങ്ങി. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു?. പകരം ബ്രഹ്മാവും യഹോവയും അല്ലാഹുവും എങ്ങനെ വന്നു.

ഇതിന്‌ ഒരേയൊരു ഉത്തരമേയുള്ളു.

    ഈ ദൈവങ്ങളെല്ലാം മഌഷ്യസൃഷ്‌ടികളാണ്‌.
   മഌഷ്യന്റെ അറിവ്‌ വികസിക്കുന്നതഌസരിച്ച്‌ സാങ്കേതിക വിദ്യ മാറും. സാങ്കേതിക വിദ്യ മാറുന്നതഌസരിച്ച്‌ സംസ്‌കാരങ്ങളും മാറും; അല്ലെങ്കില്‍ പരിഷ്‌കരിക്കപ്പെടും. ഈ പരിഷ്‌കരണ പ്രക്രിയയില്‍ മഌഷ്യന്‍ ദൈവങ്ങളേയും ചെത്തിമിഌക്കും, മെച്ചപ്പെടുത്തും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മഌഷ്യമസ്‌തിഷ്‌കമാണ്‌ ദൈവങ്ങളെ നിർമ്മിക്കുന്ന ഫാക്‌റ്ററി. അതുകൊണ്ടാണ്‌ എന്‍ലിലില്‍ നിന്ന്‌ മർഡൂക്കിലേക്കും അവിടെനിന്നും അല്ലാഹുവിലേക്കും എത്തിയത്‌.
  
  ഈ ദൈവങ്ങളുടെ ചരിത്രം നമ്മെ എന്താണ്‌ പഠിപ്പിക്കുന്നത്‌?. ഒരു ദൈവത്തിഌം മഌഷ്യചരിത്രത്തില്‍ ശാശ്വതമായ നിലനില്‍പ്പില്ല എന്നല്ലേ. മഌഷ്യന്റെ അറിവ്‌ വർദ്ധിക്കുകയാണ്‌. അതിനഌസരിച്ച്‌ സാങ്കേതികവിദ്യയും മാറുന്നു.അത്‌ സംസ്‌കാരത്തെ മാറ്റുന്നു. ഇത്‌ നാമിന്ന്‌ അഌഭവിക്കുന്നു. ഈ മാറ്റത്തില്‍ ദൈവങ്ങളുടെ മരണമണിയും മുഴങ്ങുന്നുണ്ട്‌. ദൈവങ്ങളുടെ വളർച്ച മുറ്റി; വൈകാതെ ഇന്നത്തെ സൂപ്പർസ്‌റ്റാർ ദൈവങ്ങളെല്ലാം പുരാവസ്‌്‌തുമ്യൂസിയങ്ങളിലേക്ക്‌ പോകും. മതങ്ങള്‍ തകർന്നടിയും മഌഷ്യന്‍ ഒന്നാവും.

Credit: Raju Vadanappally

സ്ത്രീകളോടുള്ള അമിത താൽപ്പര്യം ഖുറാനിലും ഹദീസിലും വ്യക്തമായി കാണാം..

മുഹമ്മദ് നബിയ്ക്ക് സ്ത്രീകളോടുള്ള അമിത താൽപ്പര്യം ഖുറാനിലും ഹദീസിലും വ്യക്തമായി കാണാം.. സ്ത്രീകളോടും, മദ്യത്തോടും, പണത്തോടും, സ്വത്ത് വകകളോടും ഒരു മനുഷ്യന് ഉണ്ടാകുന്ന താൽപ്പര്യം സാധാരണമാണ് എന്നാൽ തന്റെ ദൂതനായി പ്രത്യേകം ചുമതലപ്പെടുത്തി, മനുഷ്യർക്ക് ആകെ മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വമെന്ന് പലയിടത്തും ഊന്നിപ്പറയുന്ന ദൈവത്തിന്റെ പ്രതിപുരുഷനെന്ന് വിശ്വാസികൾ വാഴ്ത്തുന്ന ഒരാളിൽ നിന്നും ഇത്തരം പ്രവണത ഉണ്ടാകുന്നത് അസാധാരണമല്ലേ..!! ഭൂമിയിലെ സുഖ സൗകര്യങ്ങൾ നുകരാനാണോ ദൈവം മുഹമ്മദിനെ ഭൂമിയിലേക്ക് അയച്ചത് എന്നു തോന്നിപ്പോകും ചില ഭാഗങ്ങൾ വായിച്ചാൽ..!

സ്ത്രീകളോട് മുഹമ്മദിന്റെ താൽപ്പര്യം വെളിവാക്കുന്ന വാക്കുകൾ ഒന്ന് നോക്കൂ...

അനസ് നിവേദനം: അല്ലാഹുവിൻറെ ദൂതൻ പറഞ്ഞു: 'ഈ ലോകത്തിൽ, സ്ത്രീകളും അത്തറും ആണ് എനിക്കു ഏറ്റവും പ്രിയമായിട്ടുള്ളത്. കൂടെ ആശ്വാസം നിസ്കാരത്തിലും ആകുന്നു ' (സുനന്‍ ആന്‍-നസ'ഇ 3939)
http://sunnah.com/nasai/36/1

narrated that Anas said:
"The Messenger of Allah said: 'In this world, women and perfume have been made dear to me, and my comfort has been provided in prayer.'"
حَدَّثَنِي الشَّيْخُ الإِمَامُ أَبُو عَبْدِ الرَّحْمَنِ النَّسَائِيُّ، قَالَ أَخْبَرَنَا الْحُسَيْنُ بْنُ عِيسَى الْقُومَسِيُّ، قَالَ حَدَّثَنَا عَفَّانُ بْنُ مُسْلِمٍ، قَالَ حَدَّثَنَا سَلاَّمٌ أَبُو الْمُنْذِرِ، عَنْ ثَابِتٍ، عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ حُبِّبَ إِلَىَّ مِنَ الدُّنْيَا النِّسَاءُ وَالطِّيبُ وَجُعِلَ قُرَّةُ عَيْنِي فِي الصَّلاَةِ ‏"‏ ‏.‏

നബിയ്ക്ക് ആവശ്യത്തിന് സ്ത്രീകളെ നൽകാൻ ദൈവവും വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നും ഇതാ ഉദാഹരണം.,

നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം
                          (ഖുറാൻ 33:50)

മാനുഷികമായ ബലഹീനത ഇല്ലാത്ത മനുഷ്യരില്ല. മനുഷ്യനു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ലൈംഗികത ഒരു ബലഹീനത തന്നെയാണ്.. പക്ഷേ മാതൃകയാവേണ്ട ഒരാളിൽ ഈ ബലഹീനത സാധാരണയിലും കൂടുതൽ ഉണ്ടാവാൻ കാരണം എന്തായിരിക്കും...!!!