Html

Thursday, December 14, 2017

സ്ത്രീകളോടുള്ള അമിത താൽപ്പര്യം ഖുറാനിലും ഹദീസിലും വ്യക്തമായി കാണാം..

മുഹമ്മദ് നബിയ്ക്ക് സ്ത്രീകളോടുള്ള അമിത താൽപ്പര്യം ഖുറാനിലും ഹദീസിലും വ്യക്തമായി കാണാം.. സ്ത്രീകളോടും, മദ്യത്തോടും, പണത്തോടും, സ്വത്ത് വകകളോടും ഒരു മനുഷ്യന് ഉണ്ടാകുന്ന താൽപ്പര്യം സാധാരണമാണ് എന്നാൽ തന്റെ ദൂതനായി പ്രത്യേകം ചുമതലപ്പെടുത്തി, മനുഷ്യർക്ക് ആകെ മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വമെന്ന് പലയിടത്തും ഊന്നിപ്പറയുന്ന ദൈവത്തിന്റെ പ്രതിപുരുഷനെന്ന് വിശ്വാസികൾ വാഴ്ത്തുന്ന ഒരാളിൽ നിന്നും ഇത്തരം പ്രവണത ഉണ്ടാകുന്നത് അസാധാരണമല്ലേ..!! ഭൂമിയിലെ സുഖ സൗകര്യങ്ങൾ നുകരാനാണോ ദൈവം മുഹമ്മദിനെ ഭൂമിയിലേക്ക് അയച്ചത് എന്നു തോന്നിപ്പോകും ചില ഭാഗങ്ങൾ വായിച്ചാൽ..!

സ്ത്രീകളോട് മുഹമ്മദിന്റെ താൽപ്പര്യം വെളിവാക്കുന്ന വാക്കുകൾ ഒന്ന് നോക്കൂ...

അനസ് നിവേദനം: അല്ലാഹുവിൻറെ ദൂതൻ പറഞ്ഞു: 'ഈ ലോകത്തിൽ, സ്ത്രീകളും അത്തറും ആണ് എനിക്കു ഏറ്റവും പ്രിയമായിട്ടുള്ളത്. കൂടെ ആശ്വാസം നിസ്കാരത്തിലും ആകുന്നു ' (സുനന്‍ ആന്‍-നസ'ഇ 3939)
http://sunnah.com/nasai/36/1

narrated that Anas said:
"The Messenger of Allah said: 'In this world, women and perfume have been made dear to me, and my comfort has been provided in prayer.'"
حَدَّثَنِي الشَّيْخُ الإِمَامُ أَبُو عَبْدِ الرَّحْمَنِ النَّسَائِيُّ، قَالَ أَخْبَرَنَا الْحُسَيْنُ بْنُ عِيسَى الْقُومَسِيُّ، قَالَ حَدَّثَنَا عَفَّانُ بْنُ مُسْلِمٍ، قَالَ حَدَّثَنَا سَلاَّمٌ أَبُو الْمُنْذِرِ، عَنْ ثَابِتٍ، عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ حُبِّبَ إِلَىَّ مِنَ الدُّنْيَا النِّسَاءُ وَالطِّيبُ وَجُعِلَ قُرَّةُ عَيْنِي فِي الصَّلاَةِ ‏"‏ ‏.‏

നബിയ്ക്ക് ആവശ്യത്തിന് സ്ത്രീകളെ നൽകാൻ ദൈവവും വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നും ഇതാ ഉദാഹരണം.,

നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം
                          (ഖുറാൻ 33:50)

മാനുഷികമായ ബലഹീനത ഇല്ലാത്ത മനുഷ്യരില്ല. മനുഷ്യനു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ലൈംഗികത ഒരു ബലഹീനത തന്നെയാണ്.. പക്ഷേ മാതൃകയാവേണ്ട ഒരാളിൽ ഈ ബലഹീനത സാധാരണയിലും കൂടുതൽ ഉണ്ടാവാൻ കാരണം എന്തായിരിക്കും...!!!

No comments: