ഇത് ഒരു കാലത്ത് തീവ്രമായി ആരാധിക്കപ്പെട്ടിരുന്ന ഒരു ദൈവമാണ്. പേര് എന്‍ലില്‍.
സ്ഥലം, മെസോപൊട്ടേമിയ.
അവിടെ; 4000 വർഷം മുമ്പ് സുമേറിയന്‍ കാലത്ത് ഈ ദൈവം പ്രതാപിയായി ഉയർന്ന് വന്നു.
പക്ഷേ, ശാശ്വതമായി മഌഷ്യവംശത്തിന്റെ ആകമാനമുള്ള ദൈവമായിരിക്കാഌള്ള അവസരം ഈ ദൈവത്തിനില്ലാതെ പോയി. കഴിഞ്ഞ 3200 വർഷം മുമ്പ് മറ്റൊരു ദൈവം മർഡൂക്ക്, അദ്ദേഹത്തെ മാറ്റി സുപ്രീം ദൈവമാകുന്നു. മർഡൂക്കിഌം ശാശ്വത ദൈവമാകാഌള്ള അവസരമില്ല. പിന്നാലെ വന്നവർ മർഡൂക്കിനേയും മാറ്റുന്നു. തുടർന്ന് നമുക്കറിയാവുന്നതുപോലെ ജൂത, ക്രൈസ്‌തവ, ഇസ്‌ലാമിക ദൈവങ്ങള്‍ വരുന്നു.
എന്‍ലില്‍ മഌഷ്യവംശത്തിന്റെ ആദ്യത്തെ ദൈവമൊന്നുമല്ല. അതിഌമുമ്പും ദേവതകളും ആരാധനയുമുണ്ടായിരുന്നു. അവരെ പലരേയും നിഷ്‌കാസനം ചെയ്‌തുകൊണ്ടാണ് എന്‍ലില്‍ വന്നത്. മഌഷ്യന്റെ വിശ്വാസചരിത്രത്തിലെ ദൈവങ്ങളുടെ വരവും പോക്കും ഇപ്പോള്‍ അവസാനത്തെ ദൈവമായ അല്ലാഹുവില്‍ എത്തി നില്‍ക്കുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ തോന്നിയപോലെ ദൈവങ്ങള്‍ വരുന്നത്?. അല്ലെങ്കില്‍, മഌഷ്യന്‍ ചെമ്പ് പിച്ചള ഇരുമ്പ്‌യുഗ ഘട്ടങ്ങളിലൂടെ വികസിച്ചു വരുമ്പോള്‍ ഒപ്പം ദൈവങ്ങളും വികസിച്ചു വരുന്നത് എന്തുകൊണ്ട്?.
ഓർക്കുക, എന്‍ലിലിഌം അല്ലാഹുവിഌം ഇടയില്‍ ഉഗ്രപ്രതാപികളായ ദൈവങ്ങള്‍ ഉണ്ടായിരുന്നു എന്നത്. ഗ്രീക്കുകാരുടെ സ്യൂസ്, റോമന്‍കാരുടെ ജൂപ്പിറ്റർ, ഈജിപ്‌തുകാരുടെ ഓസിറസ്; ഇവരെല്ലാം അവരുടെ കാലത്ത് മെഗാസ്‌റ്റാർ ദൈവങ്ങളായിരുന്നു. പക്ഷേ അവരെല്ലാം അപ്രത്യക്ഷരായി; പുരാവസ്‌തു മ്യൂസിയങ്ങളിലൊതുങ്ങി. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു?. പകരം ബ്രഹ്മാവും യഹോവയും അല്ലാഹുവും എങ്ങനെ വന്നു.
ഇതിന് ഒരേയൊരു ഉത്തരമേയുള്ളു.
ഈ ദൈവങ്ങളെല്ലാം മഌഷ്യസൃഷ്‌ടികളാണ്.
മഌഷ്യന്റെ അറിവ് വികസിക്കുന്നതഌസരിച്ച് സാങ്കേതിക വിദ്യ മാറും. സാങ്കേതിക വിദ്യ മാറുന്നതഌസരിച്ച് സംസ്‌കാരങ്ങളും മാറും; അല്ലെങ്കില്‍ പരിഷ്‌കരിക്കപ്പെടും. ഈ പരിഷ്‌കരണ പ്രക്രിയയില്‍ മഌഷ്യന്‍ ദൈവങ്ങളേയും ചെത്തിമിഌക്കും, മെച്ചപ്പെടുത്തും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മഌഷ്യമസ്‌തിഷ്‌കമാണ് ദൈവങ്ങളെ നിർമ്മിക്കുന്ന ഫാക്‌റ്ററി. അതുകൊണ്ടാണ് എന്‍ലിലില്‍ നിന്ന് മർഡൂക്കിലേക്കും അവിടെനിന്നും അല്ലാഹുവിലേക്കും എത്തിയത്.
ഈ ദൈവങ്ങളുടെ ചരിത്രം നമ്മെ എന്താണ് പഠിപ്പിക്കുന്നത്?. ഒരു ദൈവത്തിഌം മഌഷ്യചരിത്രത്തില്‍ ശാശ്വതമായ നിലനില്‍പ്പില്ല എന്നല്ലേ. മഌഷ്യന്റെ അറിവ് വർദ്ധിക്കുകയാണ്. അതിനഌസരിച്ച് സാങ്കേതികവിദ്യയും മാറുന്നു.അത് സംസ്‌കാരത്തെ മാറ്റുന്നു. ഇത് നാമിന്ന് അഌഭവിക്കുന്നു. ഈ മാറ്റത്തില്‍ ദൈവങ്ങളുടെ മരണമണിയും മുഴങ്ങുന്നുണ്ട്. ദൈവങ്ങളുടെ വളർച്ച മുറ്റി; വൈകാതെ ഇന്നത്തെ സൂപ്പർസ്‌റ്റാർ ദൈവങ്ങളെല്ലാം പുരാവസ്‌്‌തുമ്യൂസിയങ്ങളിലേക്ക് പോകും. മതങ്ങള്‍ തകർന്നടിയും മഌഷ്യന്‍ ഒന്നാവും.
Credit: Raju Vadanappally
No comments:
Post a Comment