യാക്കോബായ സഭയിലെ അങ്കമാലി ഭദ്രാസനത്തിലെ തുരുത്തിപ്പിള്ളി പള്ളിയിലെ മത്തായിയുടെ കേസ് കോലഞ്ചേരി മുൻസിഫ് കോടതി അനുവദിച്ചതു 34 പ്രകാരം. 2002 ഭരണഘടനക്കു ജീവൻ ഉണ്ട്..ആ പള്ളിയുടെ കാര്യത്തിൽ തീരുമാനമായി.Prof. M. Y.യോഹന്നാൻ സാറിന്റെ പ്രസംഗം കേൾക്കാൻ മത്തായി പോയതു പ്രശ്നമായി. മത്തായി മര്യാദക്കാരനായതു 2015ലെ പള്ളി കമ്മിറ്റിക്കാർക്കു പിടിച്ചില്ല. ഒടുവിൽ മത്തായിയെ മുടക്കി. മത്തായി കേസുകൊടുത്തു.യോഹന്നാൻ സാറിന്റെ പ്രസംഗം കേൾക്കുന്നതിനും വീട്ടിൽ യോഗം നടത്താനും മത്തായിക്കു അവകാശമുണ്ടെന്നു കോടതി കണ്ടു. അല്ലെങ്കിലും യോഹന്നാൻ സാറി'ന്റെ പ്രസംഗത്തിന് എന്താ കുഴപ്പം?പ്രസംഗം കേട്ടിട്ടുള്ള എനിക്കു കുഴപ്പം നാളിതുവരെ തോന്നിയിട്ടില്ല.അൽമായർ സുവിശേഷം പറഞ്ഞാൽ എന്താ പ്രശ്നം? പുരോഹിത വേഷധാരികളുടെ അസൂയ.വരവ് കുറയുമെന്ന ഭീതി. അല്ലാതെ ഒന്നുമില്ല. യഥാർത്ഥ ദൈവവിളി ഉള്ള വൈദീകർക്കുM. Y.യോഹന്നാൻ ഒരു സുവിശേഷക പ്രവർത്തകൻ മാത്രം. ദൈവമാതാവും പരിശുദ്ധൻമാരും യാക്കോബായ സഭാ വിശ്വാസവും ഒക്കെ ഹറാം ആയ പാസ്റ്റർ K. P. യോഹാന്നാന്റേയും ബിലീവേഴ്സ് ചർച്ചിന്റേയും തോളിൽ ശ്രേഷ്ഠ ബാവ കയ്യിട്ടു നടക്കുമ്പോൾ Prof .M. Y. യോഹാന്നാനോടു എന്തിനാണു തീണ്ടൽ എന്നു മനസ്സിലാകുന്നില്ല.2002 ഭരണഘടന പ്രകാരം മുടക്കു അസാധുവാണെന്നും കോടതി വിധിച്ചു. അപ്പോൾ തുരുത്തിപ്പിള്ളി പളളിക്കു ബാധകം 2002 ഭരണഘടന. മത്തായിയുടെ അപേക്ഷകൾ 34 പ്രകാരം അനുവദിക്കാവുന്നതാണെന്നും കോടതി വിധിച്ചു.34 എന്നു കണ്ട ആരോ പറഞ്ഞു തുരുത്തിപ്പിള്ളി പള്ളി 1934 ഭരണഘടന പ്രകാരം ഭരിക്കണം എന്നാണു കോടതി പറഞ്ഞതെന്ന്. പാവം ഓർത്തഡോക്സ് സഹോദരൻമാർ ആഘോഷിച്ചു.തുരുത്തിപ്പിള്ളി പള്ളി 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും മറ്റും മത്തായി ഹർജിയിൽ പറഞ്ഞെന്നും അതു കോടതി ശരിവച്ചും എന്നും മറ്റും Social Media-യിൽ നിറഞ്ഞു നിന്നു.അങ്ങിനെ ഒരു വാദം ഉന്നയിക്കാതിരുന്ന മത്തായിയും അഭിഭാഷകനായ ഞാനും ഞെട്ടി.Specific Relief Act - ലെ വകുപ്പ് 34 ആണ് കോടതി പറഞ്ഞത്. കഷ്ടം. ഓർത്തഡോക്സ് സഹോദരൻമാർ തെറ്റിദ്ധരിച്ചു. പക്ഷേ കോടതി വിധികൊണ്ട് എന്തു കാര്യം? മത്തായിയുടെ മകന്റെ വിവാഹത്തിനു കുറി കൊടുക്കില്ലെന്നായി പള്ളി കമ്മിറ്റി. മത്തായിയുടെ അഭിഭാഷകനായ ഞാൻ എന്റെ അടുത്ത നീക്കം പള്ളിയുടെ വക്കീലിനെ അറിയിച്ചു. പള്ളിയെ വിഴുങ്ങാൻ വായ പൊളിച്ചു നിൽക്കുന്ന 1934- നെയും നിമിത്തമാകാൻ പോകുന്ന മത്തായിയേയും കൂടെ നിൽക്കുന്ന 32 കുടുംബങ്ങളേയും മുന്നിൽ കണ്ട പള്ളികമ്മിറ്റി തീരുമാനം മാറ്റി. മത്തായിക്കു ആവശ്യമായതെല്ലാം ചെയ്തു കൊടുത്തു.മത്തായിയെ കൂടെ നിറുത്തി. എന്റെ കക്ഷിക്കു വേണ്ടി ഞാൻ ഏതറ്റം വരേയും പോയെന്നിരിക്കും. അതു കാര്യം വേറെ.അനീതി കാണിക്കുന്നവൻ ആരായാലും അവനെ പരാജയപ്പെടുത്തണം.അതിനായി നിയമത്തിലെ ആഭിചാരകർമ്മങ്ങൾ വരെ ചെയ്തെന്നിരിക്കും. എന്തായാലും പള്ളിക്കമ്മിറ്റിയുടെ തീരുമാനം മാതൃകാപരം. ഇടവക പള്ളികളിൽ ഭിന്നിപ്പു ഉണ്ടായാൽ ഇടവകയെ വിഴുങ്ങാനായി 1934 വായ പൊളിച്ചു വരും. അതു സർവ്വ യാക്കോബായ പള്ളിക്കാരും ഓർക്കുന്നതു നന്നു..അതിനു ഇട കൊടുക്കാതിരുന്ന പള്ളിക്കമ്മിറ്റി തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. എല്ലാവരും ഒരുമിച്ചു നിൽക്കണം. ഭിന്നിപ്പ് ഉണ്ടായാൽ 1934 കയറിവരും.ഭിന്നിപ്പിച്ചു ഭരിച്ചു ലക്ഷ്യം നേടിയിരുന്ന യാക്കോബായ സഭാ നേതൃത്വം ഈക്കാര്യം തിരിച്ചറിഞ്ഞിട്ടില്ലെന്നതാണു ദു:ഖകരം. ഇപ്പോഴും അവർക്കു താല്പര്യം ഭിന്നിപ്പ് ഉണ്ടാക്കുന്നതിലാണ്. കോട്ടയം ഭദ്രാസനാസ്ഥാനത്തു ബാഹ്യകേരള ഭദ്രാസനത്തിലെ അച്ചനെക്കൊണ്ടു സമരം ചെയ്യിച്ചതാണ് അവരുടെ അവസാന പ്രവർത്തി. ഇവരെ പുറത്താക്കാതെ യാക്കോബായ സഭക്കു രക്ഷയില്ല.
No comments:
Post a Comment