Html

Saturday, November 30, 2019

ഒരു പള്ളി 'പൊളിച്ച' (കൈമാറ്റം ചെയ്ത) കഥ : 👇

തിരുവനന്തപുരത്തെ ഒരു പള്ളി 'പൊളിച്ച' (കൈമാറ്റം ചെയ്ത) കഥ : 👇

'കാലി തൊഴുത്തിൽ' പിറന്ന ഇൻഡ്യയുടെ ബഹിരാകാശ കുതിപ്പ്

അയോധ്യയിലെ പള്ളി പൊളിച്ചതിന്റെ പേരിൽ സംജാതമായ കോലാഹലങ്ങളുടെയും, തുടർന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതിവിധിയുടെയും പശ്ചാത്തലത്തിൽ, ഒരിക്കൽ മുൻ രാഷ്ട്രപതി ശ്രീ. എ. പി. ജെ. അബ്ദുൽ കലാമിന്റെ പ്രസംഗം, ബാംഗ്ലൂരിൽ വച്ച് നേരിട്ട് കേൾക്കാൻ  ഭാഗ്യം ലഭിച്ചപ്പോൾ, അദ്ദേഹം വിവരിച്ചൊരു സംഭവ കഥ ഓർത്തു പോകുന്നു. (ഈ സംഭവം, അദ്ദേഹത്തിന്റെ-Ignited Minds: Unleashing The Power Within India, എന്നാ പുസ്തകത്തിൽ അതിമനോഹരമായി വിവരിക്കുന്നുണ്ട്).

1963 - ഫെബ്രുവരി മാസത്തിലെ ഒരു പ്രഭാതത്തിൽ, തുമ്പയെന്ന കടലോര ഗ്രാമത്തിലെ, നാലു നൂറ്റാണ്ടിലേറെ ചരിത്രമുള്ള സെന്റ്.മേരി മഗ്ദലേന കത്തോലിക്ക പള്ളിയോട് ചേർന്ന  ബിഷപ്പ് ഹൗസിൽ, ഒരു ജൈനമത വിശ്വസിയും, ഒരു ഹിന്ദുവും, ഒരു മുസൽമാനും , അന്നത്തെ ബിഷപ്പായിരുന്ന റവ. പീറ്റർ ബർണാഡ് പെരേരയെ കാണുവാനെത്തി. വന്നവരുടെ ആഗമന ഉദ്ദേശം ഇതായിരുന്നു, ഭൂമിയുടെ കാന്തികമധ്യരേഖ (മാഗ്നെറ്റിക് ഇക്വേറ്റർ) കടന്നു പോകുന്ന സ്ഥലത്താണ് പള്ളിയും, ബിഷപ്പ് ഹൗസും സ്ഥിതി ചെയ്തിരുന്നത്, ആയതിനാൽ അവ അവിടെ നിന്ന് മാറ്റി സ്ഥാപിച്ചു,  ഇൻഡ്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിന് സഹായിക്കണം, എന്ന കാര്യം അഭ്യർത്ഥിക്കുന്നതിനായിരുന്നു.

 പിൽക്കാലത്ത് ഇൻഡ്യയുടെ ബഹിരാകാശ പദ്ധതികളുടെ ബുദ്ധികേന്ദ്രങ്ങളായി മാറിയ ആ സന്ദർശകർ,  ജൈനമതക്കാരനായിരുന്ന ഡോക്ടർ ശ്രീ.വിക്രം സാരാഭായി, ഹിന്ദുവായ പ്രൊഫസർ. ശ്രീ.സതീഷ് ധവാൻ, മുസ്ലിമായ ഡോക്ടർ ശ്രീ. അബ്‌ദുൾ കലാം എന്നിവരായിരുന്നു.  അന്ന്, ഇന്ത്യൻ ബഹിരാകാശവകുപ്പോ, ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐ.എസ്.ആർ.ഒ. യോ നിലവിൽ  വന്നിട്ടില്ലാ. റോക്കറ്റ് വിക്ഷേപിച്ച് പരിചയമുള്ള വിദഗ്ധരും രാജ്യത്തുണ്ടായിരുന്നില്ലാ. ഇന്ത്യൻ ന്യൂക്ലിയർ പദ്ധതികളുടെ പിതാവ്' എന്നറിയപ്പെട്ടിരുന്ന, പാഴ്‌സിയായ  ഡോക്ടർ. ഹോമി. ജെ. ബാബയുടെ നേതൃത്വവും,   അമേരിക്കയിലെ നാസയിൽ അയച്ച് ധൃതിയിൽ പരിശീലനം നേടിയ ഏതാനും യുവ എൻജിനിയർമാരുടെ സാന്നിധ്യവും, 'അചഞ്ചലമായ ആത്മവിശ്വാസവും മാത്രമേ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിനായി അവർക്ക് കൂട്ടായി  ഉണ്ടായിരുന്നൊള്ളൂ. 

പെട്ടെന്നൊരു മറുപടി പറയാതെ ബിഷപ്പ്, അവരോട് അടുത്ത ഞായറാഴ്ച കുർബാനയ്ക്ക് ശേഷം, പള്ളിയിൽ വെച്ച് കാണാമെന്ന് അറിയിച്ചു. അന്നത്തെ ആ ഞായറാഴ്ച കുർബ്ബാനയ്ക്കിടയിൽ, ബിഷപ്പ് ആ മൂന്ന് ശാസ്ത്രജ്ഞമാർ തന്നെ അറിയിച്ച കാര്യങ്ങൾ, ഇടവകാംഗങ്ങളോട് വിവരിക്കുകയും, പള്ളിയും, ബിഷപ്പ് ഹൗസും, ചുറ്റുമുള്ള കെട്ടിടങ്ങളും കൈമാറ്റം ചെയ്യുവാൻ, ആ തീരദേശ ഇടവക ജനങ്ങളോട് അനുവാദം ചോദിക്കുകയും ചെയ്തു. തുടർന്ന് അവിടുത്തെ  ഗ്രാമവാസികളായ മത്സ്യത്തൊഴിലാളികളും, പള്ളിക്കാരും,  ബിഷപ്പും, ഒറ്റക്കെട്ടായി ആ ശാസ്ത്രജ്ഞമാരുടെ വാക്കുകൾക്ക് പിന്തുണ നൽകുകയും, നിയമപരമായി പള്ളിയും, സ്ഥലവും അവർക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. 

പിന്നീട്, കാര്യങ്ങൾ വളരെ വേഗത്തിലായി. മേരി മഗ്ദലേന പള്ളിയും അടുത്തുള്ള ബിഷപ്പ് ഹൗസും 'തുമ്പ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ' (TERLS) ആയി മാറ്റപ്പെട്ടു. ആദ്യ റോക്കറ്റ്' കൂട്ടിയോജിപ്പിച്ചത് പള്ളിയിലെ അൾത്താരയ്ക്ക് മുമ്പിൽ വെച്ചാണ്. സമീപത്തെ ബിഷപ്പ് ഹൗസ്, വിക്ഷേപണകേന്ദ്രം ഡയറക്ടറുടെ ഓഫീസായി. പള്ളിക്കു മുന്നിലെ തെങ്ങിൻതോപ്പിലായിരുന്നു വിക്ഷേപണത്തറ. അടുത്തുള്ള പ്രൈമറി സ്കൂൾ കെട്ടിടം ആദ്യം ലോഞ്ച് ഓഫീസായും, പിന്നീട് ടെക്നിക്കൽ ലൈബ്രറിയായും രൂപംമാറി. അവിടുത്തെ പഴയൊരു കാലിത്തൊഴുത്ത് സ്പേസ് ലാബായി (ഇന്ത്യയിലെ ആദ്യ സ്പേസ് ലാബ്). 1963 നവംബർ 21 ന് ചെറിയൊരു അമേരിക്കൻ നിർമിത 'നൈക്ക്-അപാഷെ റോക്കറ്റ്' ആ പള്ളി അങ്കണത്തിൽ നിന്ന് കുതിച്ചുയർന്നതോടെ, ഇന്ത്യയുടെ ബഹിരാകാശ ചരിത്ര പുസ്തകത്തിന്റെ, ആദ്യത്തെ അധ്യായം മതസൗഹാർദ്ദത്തിന്റെ തങ്കലിപികളാൽ എഴുതിചേർക്കപ്പെട്ടു. 

1969-ൽ 'ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ' (ISRO) നിലവിൽ വന്നതോടെ, തുമ്പ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ' (TERLS)- എന്നാ പഴയ പേര് ഉപേക്ഷിച്ചു. അന്ന്, ആ 'കാലി തൊഴുത്തിൽ' പിറന്ന ഇൻഡ്യയുടെ ബഹിരാകാശ കുതിപ്പ്, ഇന്ന് ചന്ദ്രനിൽ വരെ എത്തി നിൽക്കുന്നു. മികവിന്റെ കാര്യത്തിൽ മുൻനിരയിലാണ് ഇന്ത്യയുടെ സ്പേസ് പ്രോഗ്രാം. എന്നാൽ, ചെലവിന്റെ കാര്യത്തിലോ, പിൻനിരയിലും! അതിനാൽ, കുറഞ്ഞ ചെലവിൽ ഉപഗ്രഹവിക്ഷേപണം നടത്താൻ കൂടുതൽ രാജ്യങ്ങൾ ഐ.എസ്.ആർ.ഒ.യെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. 

എന്തായിരിക്കും, 55- വർഷങ്ങൾക്ക് മുൻപ്, ദീർഘവീക്ഷണത്തോടെ ഈ കാര്യങ്ങളൊക്കെയും ചെയ്യുവാൻ അവർക്ക് ബലം നൽകിയത് ? ഇച്ഛാശക്തിയും, കഠിനാധ്വാനവും, തീർച്ചയായും അവർക്ക് അടിത്തറ പാകിയിരിക്കാം, പക്ഷേ അതിൽ എല്ലാം ഉപരി, ജാതി-മത വർഗ്ഗത്തിന് അതീതമായി 'ഇന്ത്യക്കാരൻ' എന്നൊരു വികാരം അന്നത്തെ തലമുറ നെഞ്ചിൽ ഏറ്റിയിരുന്നു, ഇന്നത്തെ രാഷ്ട്രീയ നാടകത്തിൽ നമ്മൾക്ക് നഷ്ടമായതും അത് തന്നെ !.😊

@Anil Joseph Ramapuram.✍️

വാൽക്കഷണം : ആ കാലത്ത് തുമ്പ ഒരു കുഗ്രാമം ആയിരുന്നു, അതിനാൽ ശാസ്ത്രജ്ഞർ ഭക്ഷണം കഴിക്കാൻ വന്നിരുന്നത്, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ കാന്റീനിൽ ആയിരുന്നു. ആകെയുള്ള, ഒരേയൊരു ജീപ്പ് എപ്പോഴും തിരക്കായതിനാൽ, പലപ്പോഴും സൈക്കിളിലും, കാൽനടയുമായിട്ടായിരുന്നു സഞ്ചരിച്ചിരുന്നത്. പൊതുഅവധി ദിവസങ്ങളിലും, ശനി, ഞായറാഴ്ചകളിലും, ബീച്ചിലും, തിരുവനന്തപുരം 'ശ്രീകുമാർ' തിയേറ്ററുകളിലുമായി ചിലവഴിക്കാൻ അവർ സമയം കണ്ടെത്തിയിരുന്നു.

Church Act ഉം സംശയങ്ങളും


*പള്ളിയിൽ പോകുന്ന എല്ലാ ക്രിസ്ത്യാനിയും അറിഞ്ഞിരിക്കണം, ഇല്ലേൽ നാളെ പലരും ഇടയ ലേഖനങ്ങൾ ഇറക്കി നിങ്ങളെ തെറ്റി ധരിപ്പിക്കും.*

💒🏛⛪💒🏛⛪

*Church Act ഉം സംശയങ്ങളും📚📚📚📚*


*📝എന്താണ് Church Act❓*
      Church ആക്റ്റ് എന്നത് ക്രിസ്ത്യൻ സഭകളുടെ സ്വത്തു ഭരിക്കുന്നതുമായി ബന്ധപ്പെട്ടു ജസ്റ്റിസ് V.R. കൃഷ്ണയ്യർ 2009 ഇൽ തയ്യാറാക്കിയ കരട് നിയമം ആണ്.

*📝എന്തിനാണ് ChurchAct❓*

*_ഓരോ പള്ളിയുടെയും  ഇടവകയുടെയും സ്വത്തു, അതാതു ഇടവക ജനങ്ങളുടെ ആണ്.  ആ ഇടവകയിലെ മണ്മറഞ്ഞ പൂർവികരുടെ വിയർപ്പാണ്, ഇന്ന് കാണുന്ന പള്ളികളും, മറ്റു സ്വത്തുക്കളും. അതിൽ പൂർണ അവകാശം ഇടവകയിലെ ആ ജനങ്ങൾക്കാണ് വേണ്ടത്. അല്ലാതെ, ഒരു അച്ഛന്റെയോ, മെത്രാന്റെയോ,  കർദിനാളിന്റെയോ, കാതോലിക്കായുടെയോ, ബിഷപ്പിന്റേയോ കുടുംബ സ്വത്തല്ല. പള്ളിയുടെ സാമ്പത്തിക ആവശ്യം കഴിഞ്ഞു, പള്ളിയും സ്വത്തും അവരുടെ പേരിലേക്കായി register ചെയ്തു കഴിഞ്ഞാൽ പിന്നെ, മേൽപ്പറഞ്ഞവർ ഇടവകജനത്തെ അടിമ ജനം ആയിട്ടാണ് കേരളത്തിലെ പല സഭകളിലും കാണുന്നത്._*

*📝ആരാണ് Church ആക്റ്റ് പാസ്സ് ആക്കേണ്ടത്❓*
  _കേരള നിയമസഭ._

*📝Church Act പാസ്സ് ആകാൻ എന്തൊക്കെ കടമ്പടകൾ ഇനി വേണം❓*
 _Church Act കേരള മന്ത്രിസഭയുടെ പരിഗണന ഇൽ ഇരിക്കുന്നു, മന്ത്രിസഭ ഒപ്പിട്ടാൽ നിയമസഭയിൽ എത്തുകയും ,തുടർന്ന് ഗവർണ്ണർ ഒപ്പിട്ടാൽ നിയമം നിലവിൽ വരികയും ചെയ്യും._

*📝Church Act ഭരണഘടന അനുസൃതം ആണോ❓*
  _തീർച്ചയായും ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 26 clause d ഇൽ പറഞ്ഞിട്ടുള്ള മതങ്ങളുടെ സ്വത്തുക്കൾ ഭരിക്കപ്പെടാൻ ഒരു സിവിൽ നിയമം ആണ് church ആക്റ്റ് ._

*📝Church Act മൗലിക അവകാശമാണോ❓*
  _ആർട്ടിക്കിൾ 12 മുതൽ 35 വരെ ആണ് മൗലിക അവകാശങ്ങളുടെ പട്ടിക ,church ആക്റ്റ് അതിൽ ഉൾപ്പെടുന്നു._

*📝Church Act ഏതെങ്കിലും സർക്കാരിന് നിഷേധിക്കാൻ കഴിയുമോ❓*
  _ഒരിക്കലും കഴിയില്ല ,ഒരു പക്ഷെ വൈകിപ്പിക്കാം പക്ഷെ പാസ്സ് ആക്കാതെ ഇരിക്കാൻ കഴിയില്ല._

*📝Church Act വന്നാൽ പള്ളികൾ എങ്ങനെ ❓*

 Church ആക്റ്റ് വരുമ്പോൾ ഓരോ ഇടവകയും ഓരോ Trust ആയി മാറുകയും തങ്ങളുടെ ആത്മീയ ഭരണം നിർവഹിക്കാൻ ഉള്ള നേതൃത്വം അവർക്ക് തിരഞ്ഞെടുക്കുകയും ചെയ്യാം..

*📝Church Act വന്നാൽ സർക്കാർ വിശ്വാസത്തിൽ ഇടപെടുമോ❓*
   ഒരിക്കലുമില്ല ,ആത്മീയ കാര്യങ്ങൾ തീരുമാനിക്കാൻ അതതു ഇടവ കൾക്കു ആയിരിക്കും സ്വാതന്ത്ര്യം ,പക്ഷെ കൃത്യമായ audit നടത്തി സർക്കാർ നിയോഗിക്കുന്ന കമ്മീഷണർ മുൻപാകെ കണക്കു കാണിക്കേണ്ടി വരും.

*📝Church Act കോടതി വഴി നേടി എടുക്കാൻ കഴിയുമോ❓*
   തീർച്ചയായും, എല്ലാ മൗലിക അവകാശങ്ങളും കോടതി വഴി നേടി എടുക്കാൻ കഴിയും ,church ആക്ട് ഉം അങ്ങനെ തന്നെ.

*📝Church Act നടപ്പിലാക്കാൻ നാം എന്തു ചെയ്യണം❓*
   Church ആക്ടിന് വേണ്ടി എല്ലാ ക്രിസ്ത്യൻ സഭകളിലും സംഘടനകൾ ഉണ്ട് ,  പിന്നെ എല്ലാം സഭകൾക്ക് വേണ്ടി  church ആക്റ്റ് പാസ്സ് ആക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ നവംബർ 27 നു തിരുവനന്തപുരം നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം.

*📝സമരം അല്ലാതെ മാർഗം ഉണ്ടോ❓*
  തീർച്ചയായും നമ്മൾ നിയമപരമായി കോടതിയെ സമീപിക്കും, പക്ഷെ അതിനുമുമ്പ് church ആക്റ്റ് ഒരു ആവശ്യം ആണെന്ന് സർക്കാരിനും പൊതുസമൂഹത്തിനു ബോധ്യപ്പെടുത്താൻ വേണ്ടി ആണ് ഈ സമരം.

*📝Church Act എന്തുകൊണ്ട് ഒരു മെത്രാന്മാരും അംഗീകരിക്കുന്നില്ല❓*
   ഇതിനുള്ള ഉത്തരം നാം സ്വയം കണ്ടുപിടിക്കണം ,church ആക്റ്റ് വന്നാൽ സാമ്പത്തിക കാര്യങ്ങൾ സുതാര്യം ആകുന്നതും  എല്ലാം കാരണം ആയേക്കാം.

*📝Church Act പറ്റിയുള്ള സംശയങ്ങൾ തീർക്കാൻ എന്തു ചെയ്യണം ❓*
    Church ആക്റ്റ് ക്ലാസ്സുകളിൽ പങ്കെടുക്കുക ചോദ്യങ്ങൾ ചോദിക്കുക, മെത്രാന്മാർ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ല ,ചോദ്യം ചോദിക്കുന്നത് പോലും അവർക്ക് താൽപര്യമില്ല ,എന്നാൽ church ആക്റ്റ് ക്ലാസുകളിൽ നിങ്ങൾക്ക് എല്ലാ ചോദ്യങ്ങളും ചോദിക്കാം ,നിയമം ഉദ്ധരിച്ചു തെളിവുകൾ നിരത്തി നിങ്ങൾക്ക് ഉത്തരങ്ങൾ ലഭിക്കും.


**
 *എന്തുകൊണ്ട്* *വിശ്വാസികള്‍* *ചര്‍ച്ച്* *ആക്ടിനെ* *പിന്തുണയ്ക്കണം* ?* 

 *ചര്‍ച്ച്* *ആക്ടിന്റെ* *ഗുണങ്ങള്‍* 
1. സഭകള്‍ക്ക് കൂട്ടായ്മയ്ക്ക് അപ്പുറം സഭ എന്നൊരു സ്ഥാനം ലഭിക്കുന്നു.
2. സഭയില്‍ സാമ്പത്തിക സുതാര്യത ഉണ്ടാകുന്നു.
3. സഭയിലുള്ള ആത്മീയ തട്ടിപ്പുകളും ലൈംഗിക ചൂഷണങ്ങളും എല്ലാം മാറ്റപ്പെടുന്നു.
4. ആത്മീയ നല്‍വരമുള്ള ആളുകള്‍ മാത്രം സഭയില്‍ നിലനില്‍ക്കുന്നു. അല്ലാതെ ആത്മീയ കച്ചവടം ആക്കിയവരും ബിസിനസ് ആക്കിയവരും പുറത്തേക്കു പോകുകയോ മാറ്റപ്പെടുകയോ ചെയ്യും.
5. അധികാര കേന്ദ്രീകരണം ഒഴിവായി വികേന്ദ്രീകരണം നടക്കുന്നു.
6. വിശ്വാസികള്‍ക്ക് സഭയുടെ എല്ലാം കാര്യങ്ങളിലും പങ്കാളിത്വം ലഭിക്കുന്നു.
7. സഭയ്ക്ക് നിയമപരമായ ത്രിതല സംവിധാനം വരുന്നു. ഇടവക അല്ലെങ്കില്‍ കൂട്ടായ്മ, ജില്ലാതലം, സംസ്ഥാനതലം.
8. ആത്മീയ ചൂഷണം അവസാനിക്കുന്നു.
9. ആത്മീയ തട്ടിപ്പുകളും സാമ്പത്തിക ചൂഷണങ്ങളും ലൈംഗിക ചൂഷണങ്ങളും വിശ്വാസികള്‍ക്ക് ചോദ്യം ചെയ്യുവാന്‍ സാധിക്കും.

ചര്‍ച്ച് ആക്ട് കേരളം ഒഴികെ ഇന്ത്യയിലെ 15ല്‍പ്പരം സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. ഉദാഹരണം മഹാരാഷ്ട്ര, ഗോവ, മണിപ്പൂര്‍, നാഗാലാന്‍ഡ്, മേഖാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചര്‍ച്ച് ആക്ട് നിലവില്‍ വന്നുകഴിഞ്ഞു.
എന്നാല്‍ കേരളത്തില്‍ ഇതുവരെ ചര്‍ച്ച് ആക്ട് പാസായിട്ടില്ല.
ഇതിനു വിരുദ്ധമായി നില്‍ക്കുന്നത് സഭകളിലെ മെത്രാപ്പോലീത്താമാരും അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്നവരും മാത്രമാണ്. കാരണം ഇതുവന്നു കഴിഞ്ഞാല്‍ അവരുടെ വരുമാനം അനധികൃത നടപടികള്‍ നടക്കുകയില്ല. അവര്‍ പറഞ്ഞുപരത്തുന്നതു ഇതിന്റെ അകത്ത് ഇതുകൊണ്ട് സര്‍ക്കാര്‍ സഭകളുടെ ഇടയില്‍ തലഇടുകയാണ്. വഖഫ് ബോര്‍ഡ്, ദേവസ്വം ബോര്‍ഡ് പോലെയാണ് എന്നൊക്കെയാണ് പറഞ്ഞു പരത്തുന്നത്. എന്നാല്‍ ഇതൊന്നുമല്ല സത്യമെന്ന് നമ്മള്‍ മനസിലാക്കണം. നിങ്ങള്‍ക്ക് തന്നെ വായിച്ചു പഠിക്കാവുന്നതാണ്. മുഴുവന്‍ നിയമാവലികളും താഴെപ്പറയുന്ന ലിങ്കില്‍ പോയി പഠിച്ചു മനസിലാക്കാവുന്നതാണ്.

http://www.lawreformscommission.kerala.gov.in/images/bills/The-Kerala-Christian-Church-Properties-Bill.pdf

ആയതുകൊണ്ട് ചര്‍ച്ച് ആക്ട് പാസാക്കുവാന്‍ വേണ്ട പിന്തുണ കൊടുക്കുകയും ഇതിനെപ്പറ്റി ബോധവാന്‍മാരായുകയും വേണം. കൂട്ടായ്മകളില്‍ ഇതു പാസാക്കണമെന്നു പറഞ്ഞും വ്യക്തിപരമായും കൂട്ടായും ഒക്കെ സര്‍ക്കാരിനു കത്തുകള്‍ അയയ്ക്കണമെന്നു വിനീതമായി അപേക്ഷിക്കുന്നു.   *ആ* ക്ടിന്റെ അകത്ത് എന്തൊക്കെയാണു നമ്മള്‍ക്ക് ഹാനികരമായ എന്തെങ്കിലും വകുപ്പ് ഉണ്ടോയെന്നു വായിച്ചിട്ട് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ ആയതു ചര്‍ച്ചയ്ക്കായി  പറയണമെന്നു അപേക്ഷിക്കുന്നു.

📚📚📚📚📚📚📚

Friday, November 15, 2019

Coonan Cross Oath (Koonan Kurishu Sathyam)


Coonan Cross Oath (Koonan Kurishu Sathyam)


Our Lady of Life Church, Mattancherry

Along with the Portuguese, Augustinians, Franciscans, Jesuits, and Carmelites reached Kerala for missionary activities and converted many to Christianity. The Latin priests were unwilling to accept the St. Thomas Christians who followed the Syrian Rites. The Synod of Diamper was an attempt to bring them under the Pope. After the Synod, churches were reorganized in the Latin style and the service in churches was also changed to the Latin system. The traditional education system of Malpanates was changed and seminaries were set up instead.  Latin was included in the curriculum.

Francis Ross was succeeded by Stephen Britto and Francis Garsia. When Garsia was governing the Archdiocese, Syrian Rite changed to Latin Rite. In protest against the domination of the Portuguese, the St. Thomas Christians tied a long rope on a ‘standing cross’ on the northern side of the Mattancherry Church on Friday, January 3, 1653 and took an oath -"as long as this trial exists, we will not submit to the priests of Samballoor.” The Coonan Cross Oath (Koonan Kurissu Sathyam) which was a turning point in the case of the Christians, who held Angamaly as their headquarters, is considered to be a reaction to the Synod of Diamper. At a meeting held at Alangad on May 22, 1653, one faction swore that they would not accept Francis Garcia Metropolitan.

Thus St. Thomas Christians split into two groups.  Subsequently, 12 priests met under the leadership of Anjilimoottil Itty Thoman Kathanar the same year and ordained Archdeacon Thoma as Metropolitan. His followers were known as Puthan kuttukar and others as Pazhaya kuttukar. Archdeacon Thoma who was known as Mar Thoma I, started communicating with the Jacobite Patriarch of Antioch and the Jacobite Church was established with Angamaly as its headquarters.

Wednesday, November 13, 2019

മാഞ്ഞുപോകുന്ന ബിന്ദുവില്‍ യാക്കോബായ സഭ

*മാഞ്ഞുപോകുന്ന ബിന്ദുവില്‍ യാക്കോബായ സഭ*

DR. M KURIAN THOMAS

*യാക്കോബായ വിഭാഗത്തിനു ഇനി അതേപേരിൽ ഒരു സഭയായി നിലനിൽക്കണമെങ്കിൽ പുതിയ പള്ളികൾ സ്ഥാപിച്ചേ പറ്റൂ. 2002 മാർച്ച് 20-നു നിലവിലുണ്ടായിരുന്ന ഒരു ഇടവകപ്പള്ളിയിലും അവകാശവാദം നടത്താനോ, അവിടെനിന്നും പിരിഞ്ഞുപോകുന്നതിന് വീതം ആവശ്യപ്പെടാനോ ഈ വിധിമൂലം ഇനി സാദ്ധ്യമല്ല. സ്ഥാവര-ജംഗമ സ്വത്തുക്കളുടെ വീതമോ, സെമിത്തേരി അവകാശം പോലുമോ വിട്ടുകൊടുക്കാൻ ഓർത്തഡോക്‌സ് സഭയ്ക്കും സാദ്ധ്യമല്ല. തവണവെച്ച് ഇരുകൂട്ടരും ശുശ്രൂഷകൾ നടത്തുന്ന സംവിധാനവും കോടതി വിലക്കിയിട്ടുണ്ട്.*

അര നൂറ്റാണ്ടിനടുത്തായി മലങ്കര സഭയിൽ തുടരുന്ന മൂന്നാം സമുദായക്കേസിന് ഏതാണ്ട് വിരാമമിടുന്ന ഒരു സുപ്രധാന വിധിയാണ് 2017 ജൂലൈ 3-ന് സുപ്രീം കോടതി പുറപ്പെടുവിച്ചത്. കോലഞ്ചേരി, മണ്ണത്തൂർ, വാരിക്കോലി എന്നീ മൂന്നു പള്ളികളുടെ ഭരണാവകാശം ചോദ്യംചെയ്ത് യാക്കോബായ വിഭാഗം നൽകിയതും കീഴ്‌കോടതികൾ തള്ളിയതുമായ കേസുകളിലെ അ

1. 1995-ലെ സുപ്രീം കോടതി വിധി ഇടവകപ്പള്ളികൾക്ക് ബാധകമാണ്.

2. 1934-ലെ മലങ്കര സഭാ ഭരണഘടനയനുസരിച്ചു മാത്രം ഇടവകപ്പള്ളികൾ ഭരിക്കപ്പെടണം. 

3. 2002-ലെ യാക്കോബായ ഭരണഘടന അസാധുവാണ്. 

4. 1934-ലെ മലങ്കര സഭാ ഭരണഘടന ഒഴികെയുള്ള ഉടമ്പടികളും മറ്റും ഇടവകപ്പള്ളി ഭരണത്തിനു ഉപയോഗിക്കാൻ പാടില്ല. 

കേവലം മൂന്നു പള്ളികളെ സംബന്ധിച്ചുള്ള ഒരു വിധിയാണെങ്കിലും മലങ്കര സഭയിലെ യാക്കോബായ വിഭാഗത്തിന്റെ നിലനിൽപ്പിനെത്തന്നെ പാടെ തകർത്തുകളഞ്ഞ ഒന്നാണ് ഈ വിധിന്യായം എന്ന വിലയിരുത്തൽ പൂർണ്ണമായും ശരിയാണ്. ഇത് മനസിലാക്കണമെങ്കിൽ ഈ വ്യവഹാര പരമ്പരയുടെ ചരിത്രം ചുരുക്കത്തിൽ മനസിലാക്കേണ്ടിയിരിക്കുന്നു.

പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് അഞ്ചാമൻ മലങ്കര മെത്രാപ്പോലീത്തായും പിന്നീട് മാർത്തോമ്മാസഭ എന്നറിയപ്പെട്ട നവീകരണവിഭാഗത്തിന്‍റെ സ്ഥാപകൻ പാലക്കുന്നത്ത് തോമസ് മാർ അത്താനാസ്യോസും തമ്മിൽ 1877-ൽ ആരംഭിച്ചതും, 1889-ൽ തിരുവിതാംകൂർ റോയൽകോടതി വിധിയോടെ അവസാനിച്ചതുമായ സെമിനാരിക്കേസ് എന്നറിയപ്പെടുന്ന വ്യവഹാരത്തിലാണ് 2017 ജൂലൈ 3 വിധിയിൽ എത്തി നിൽക്കുന്ന വ്യവഹാര പരമ്പരയുടെ മൂലം സ്ഥതിചെയ്യുന്നത്. മാർ ദീവന്നാസ്യോസ് അഞ്ചാമന് ഈ കേസിൽ പരിപൂർണ്ണവിജയം ലഭിച്ചെങ്കിലും അദ്ദേഹത്തെ പിന്തുണച്ചിരുന്ന അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് ത്രിതീയൻ നേരിട്ടത് വമ്പൻ തിരിച്ചടിയാണ്. അന്ത്യോഖ്യാ പാത്രിയർക്കീസിന് മലങ്കര സഭയിൽ ലൗകീകാധികാരം (Temporal authority) ഇല്ലന്നും, മലങ്കര അസോസിയേഷന്റെ തിരഞ്ഞെടുപ്പു കൂടാതെ ആർക്കും മെത്രാൻപട്ടം നൽകാൻ പാടില്ലന്നും, മലങ്കര മെത്രാപ്പോലീത്താ സ്വദേശിയായിരിക്കണമെന്നും കോടതി അസന്ദിഗ്ധമായി വ്യക്തമാക്കി.

തന്‍റെ അധീശത്വ മോഹങ്ങൾക്ക് തിരിച്ചടി നൽകിയ ഈ വിധിയെ മറികടക്കാൻ പത്രോസ് ത്രിതീയൻ, അന്ത്യോഖ്യാ പാത്രിയർക്കീസിന് മലങ്കരയിൽ ലൗകീകാധികാരം ഉണ്ടെന്ന് മലങ്കര മെത്രാപ്പോലീത്തായും അസോസിയേഷൻ മാനേജിംഗ് കമ്മറ്റിയും രജിസ്റ്റർ ചെയ്ത ഉടമ്പടി നൽകാൻ തുടർച്ചയായി ആവശ്യപ്പെട്ടു. എന്നാൽ മാനേജിംഗ് കമ്മറ്റിയും, തന്റെ മരണംവരെ മാർ ദീവന്നാസ്യോസ് അഞ്ചാമനും ഈ ആവശ്യത്തിനു വഴങ്ങിയില്ല.

പിന്നീട് കേരളത്തിലെത്തിയ അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദള്ളാ ദ്വിതീയൻ, മാർ ദീവന്നാസ്യോസ് അഞ്ചാമന്റെ പിൻഗാമി വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസ്യോസ് ആറാമനോട് ഇതേ ആവശ്യം ഉന്നയിക്കുകയും മുൻഗാമിയേപ്പോലെ അദ്ദേഹവും അത് നിരസിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് 1911-ൽ അബ്ദള്ളാ ദ്വിതീയൻ പാത്രിയർക്കീസ്, മാർ ദീവന്നാസ്യോസ് ആറാമനെ മുടക്കി. ഇരുവിഭാഗത്തെയും പിന്തുണയ്ക്കുന്ന കക്ഷികൾ മലങ്കരയിൽ ഉണ്ടായി. പാത്രിയർക്കീസിനെ പിന്തുണയ്ക്കുന്ന വിഭാഗം അന്ന് ബാവാ കക്ഷി എന്നും, മലങ്കര മെത്രാപ്പോലീത്തായോടൊപ്പം നിന്ന വിഭാഗം മെത്രാൻ കക്ഷി എന്നും അന്ന് അറിയപ്പെട്ടു. ഇത് ഒരു വ്യവഹാര പരമ്പരയ്ക്കുതന്നെ തിരികൊളുത്തി. സെമിനാരിക്കേസ്, വട്ടിപ്പണക്കേസ് മുതലായ പേരുകളിൽ. അവയിലെല്ലാം മാർ ദീവന്നാസ്യോസ് ആറാമൻ സമ്പൂർണ്ണ വിജയം നേടി. 1928-ലാണ് ഈ വ്യവഹാര പരമ്പര അവസാനിച്ചത്.

ഇതിനിടയിൽ 1912-ൽ അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദെദ് മസീഹ് മലങ്കരയിൽ ഒരു സ്വതന്ത്ര കാതോലിക്കേറ്റ് സ്ഥാപിക്കുകയും 1889-ലെ റോയൽ കോടതി വിധിമൂലം പാത്രിയർക്കീസിൽ നിക്ഷ്പിതമായിരുന്ന മെത്രാന്മാരെ വാഴിക്കുവാനും മൂറോൻ കൂദാശ ചെയ്യുവാനുമുള്ള അവകാശം നിരുപാധികം മലങ്കരയിലെ കാതോലിയ്ക്കാക്കു വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. 1928 - 34 കാലം പ്രശ്‌നരഹിതമായി കടന്നുപോയി.

1934-ൽ വട്ടശ്ശേരിൽ മാർ ദീവന്നാസ്യോസ് ആറാമൻ പിൻഗാമിയെ വാഴിക്കാതെ അന്തരിച്ചു. അതിനേത്തുടർന്ന് അതേവർഷം ഡിസംബറിൽ കോട്ടയം എം. ഡി. സെമിനാരിയിൽ കൂടിയ മലങ്കര അസോസിയേഷൻ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കായെ മലങ്കര മെത്രാപ്പോലീത്താ ആയി തിരഞ്ഞെടുക്കുകയും മലങ്കര സഭാഭരണഘടന പാസാക്കുകയും ചെയ്തു. 1934-ലെ ഭരണഘടന എന്നറിയപ്പെടുന്നത് അന്നു പാസാക്കിയ ഭരണഘടനയാണ്. അതോടെ പുതിയ വ്യവഹാര പരമ്പര ആരംഭിച്ചു. പാത്രിയർക്കീസ് കക്ഷി, കാതോലിക്കാ കക്ഷി എന്നാണ് അന്ന് ഇരുവിഭാഗവും അറിയപ്പെട്ടിരുന്നത്. പല കോടതികൾ കയറിയിറങ്ങി 1958-ൽ ഇന്ത്യൻ സുപ്രീം കോടതി കാതോലിക്കാ കക്ഷിക്ക് അനുകൂലമായി വിധിച്ചു. 1934- ലെ ഭരണഘടന സാധുവെന്നും, ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കായെ മലങ്കര മെത്രാപ്പോലീത്താ ആയി തിരഞ്ഞെടുത്ത നടപടി ശരിയെന്നും, മലങ്കരയിൽ പാത്രിയർക്കീസിന്റെ അധികാരം മാഞ്ഞുപോകുന്ന ബിന്ദുവിലാണന്നും പരമോന്നത കോടതി വിധിച്ചു. കൂടാതെ പാത്രിയർക്കീസ് കക്ഷി, കാതോലിക്കാ കക്ഷിയ്ക്ക് കോടതിച്ചിലവു നൽകണമെന്നും കോടതി ഉത്തരവായി.സമുദായക്കേസ് എന്നാണ് ഈ വ്യവഹാരം അറിയപ്പെടുന്നത്.

ഇതിനെ തുടർന്ന് പരസ്പര സ്വീകരണത്തിലൂടെ സഭയിൽ സമാധനമായി. പാത്രിയർക്കീസ് കക്ഷി നിരുപാധികം സമാധനത്തിനു തയാറായപ്പോൾ കാതോലിക്കാ കക്ഷി 1934-ലെ ഭരണഘടനയ്ക്കു വിധേയമായാണ് എതിർകക്ഷികളെ സ്വീകരിച്ചത്. എങ്കിലും മുൻ പാത്രിയർക്കീസ് കക്ഷിയിലെ മെത്രാന്മാർക്ക് ഭദ്രാസനങ്ങൾ നൽകിയും വൈദീകർക്കും അത്മായർക്കും സഭയിലെ ഉന്നതസ്ഥാനങ്ങൾ നൽകിയും ഏതാണ്ട് പ്രശ്‌നരഹിതമായിത്തന്നെ ഒരു വ്യാഴവട്ടം കടന്നുപോയി.ഇരുകൂട്ടരും ചേർന്നാണ് 1970-ൽ കാതോലിക്കായുടേയും മലങ്കര മെത്രാപ്പോലീത്തായുടേയും പിൻഗാമിയെ 1970-ൽ തിരഞ്ഞെടുത്തത്.

1970-നു ശേഷം പ്രശ്‌നങ്ങൾ വഷളാകാൻ തുടങ്ങി. പാത്രിയർക്കീസ് മലങ്കരയിലെ ദൈനംദിന കാര്യങ്ങളിൽ കൈകടത്താൻ ശ്രമിച്ചതും മാർത്തോമ്മാ ശ്ലീഹായ്ക്കു പട്ടമില്ലാ എന്നു കല്പന ഇറക്കിയതും പ്രശ്‌നം രൂക്ഷമാക്കി. അതിനെല്ലാം മകുടം ചാർത്തിക്കൊണ്ട് 1974-ൽ അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യാക്കോബ് ത്രിതീയൻ ഏകപക്ഷീയമായി ഇപ്പോഴത്തെ തോമസ് പ്രഥമനടക്കം മൂന്നു മെത്രാന്മാരെ വാഴിച്ചതോടെ സംഘർഷം രൂക്ഷമായി. തുടർന്ന് ഒരു സമാന്തര കാതോലിക്കായേയും അനേകം മെത്രാന്മാരേയും അദ്ദേഹവും അദ്ദേഹത്തിന്റെ പിൻഗാമി ഇഗ്നാത്തിയോസ് സഖാ പ്രഥമനും വാഴിച്ചതോടെ രണ്ടാം സമുദായക്കേസിനു തുടക്കമായി. മുന്‍പെങ്ങും ഇല്ലാത്തവിധം ഇത്തവണ എറണാകുളം ജില്ലയിൽ തെരുവുയുദ്ധങ്ങളും പള്ളി പിടിച്ചടക്കലുകളും അരങ്ങേറി. അനേകം പള്ളികൾ പൂട്ടി.

രണ്ടാം സമുദായക്കേസിൽ 1995-ൽ 1934-ലെ മലങ്കരസഭാഭരണഘടന വീണ്ടും ശരിവെച്ച് വീണ്ടും സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. ഈ വിധി നടപ്പാക്കുന്നതിനെപ്പറ്റിയുള്ള തുടർഹർജികളുടെ ഫലമായി സുപ്രീകോടതി നിരീക്ഷകന്റെ സാന്നിദ്ധ്യത്തിൽ ഇരുവിഭാഗവും സംയുകതമായി 2002 മാർച്ചിൽ പരുമലയിൽ അസോസിയേഷൻ നടത്താൻ ഉത്തരവായി. എന്നാൽ പാത്രിയർക്കീസ് വിഭാഗം പരുമല അസോസിയേഷൻ ബഹിഷ്‌ക്കരിച്ചു. സമാന്തരമായി 2002-ൽ പുത്തൻകുരിശിൽ ഒരു യോഗം വിളിച്ചുകൂട്ടി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ രൂപീകരിക്കുകയും സൊസൈറ്റീസ് ആക്ട് പ്രകാരം അതിനൊരു ഭരണഘടന ഉണ്ടാക്കുകയും ചെയ്തു.

ഇതിനിടെ പലതലത്തിൽ സമാധാന ശ്രമങ്ങൾ നടന്നെങ്കിലും എല്ലാം അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു കുറച്ചു പള്ളികളെങ്കിലും വീണ്ടും കലാപഭൂമിയായി. ഓർത്തഡോക്‌സ് സഭയുടെ വിധിനടത്തു ശ്രമങ്ങളെ യാക്കോബായ വിഭാഗം തടഞ്ഞതാണ് സംഘർഷങ്ങൾക്ക് ഹേതുവായത്. 1995-ലെ സുപ്രീംകോടതി വിധി ഇടവകപ്പള്ളികൾക്ക് ബാധകമല്ല എന്നതായിരുന്നു അവരുടെ വാദം. രണ്ടു സഭകളായി പിരിയണം എന്നു യാക്കോബായ വിഭാഗം ആവശ്യപ്പെട്ടെങ്കിലും ഓർത്തഡോക്‌സ് സഭ അതിനു വിസമ്മതിച്ചു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ടതും മൂന്നാം സമുദായക്കേസ് എന്നു ചിലർ വിളിക്കുന്നതുമായ വ്യവഹാരത്തിനാണ് 2017 ജൂലൈ 3-ന് വിരാമമായത്.

ഈ വിധിയുടെ പ്രത്യാഘാതം വിശാലവും ദൂരവ്യാപകവുമാണ്. കേവലം അഞ്ചുപള്ളികളെ മാത്രമല്ല ഇത് ബാധിക്കുന്നത്. 1958-ൽ അവസാനിച്ച സമുദായക്കേസ് മുതൽ മലങ്കരയിലെ മൊത്തം പള്ളികളെ ചേർത്ത്. 1064 പള്ളികൾ എന്നാണ് വ്യവഹരിക്കുന്നത്. ഇന്നവയുടെ എണ്ണം രണ്ടായിരത്തിലധികമാണ്. അവയിൽ 2002 മാർച്ച് 20-നു നിലവിലുണ്ടായിരുന്ന എല്ലാ ഇടവകപ്പള്ളികൾക്കും ഈ വിധി ബാധകമാണ്. അവയിൽ അഞ്ഞൂറോളം പള്ളികൾ തർക്കത്തിലാണ്. നൂറിലധികം പള്ളികൾക്ക് കേസ് നിലവിലുണ്ട്. അവയെല്ലാം 1934 ഭരണഘടനയുടെ പരിധിയിലായി. നിലവിലുള്ള കേസുകളും വിധിനടത്തും ഈ അടിസ്ഥാനത്തിൽ മാത്രമേ സാദ്ധ്യമാവു.

2017 വിധി ബാധകമാകുന്നത് രണ്ടു തലങ്ങളിലാണ്. ഒന്നാമതായി ഇടവക തലത്തിലും ഇടവകാംഗങ്ങളുടെ ഇടയിലും. സത്യത്തിൽ അവരെ ഈ വിധി ബാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അവരുടെ ആത്മീയ ആവശ്യങ്ങൾക്ക് മുടക്കമുണ്ടാകില്ല. ഇടവകകളുടെ സാമ്പത്തിക ഉൾഭരണ സ്വാതന്ത്ര്യവും 1934 ഭരണഘടനപ്രകാരം സുരക്ഷിതമാണ്. യാക്കോബായ വിഭാഗത്തിന്‍റെ നിയന്ത്രണത്തിലുള്ള ചില പള്ളികളുടെ സ്വതന്ത്ര ഭരണഘടനയിൽ വോട്ടവകാശം ഉള്ളവരും ഇല്ലാത്തവരുമായി അംഗങ്ങളെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 1934 ഭരണഘടനയിൽ അത്തരം വിവേചനം ഒന്നും ഇല്ല. 21 വയസു തികഞ്ഞ, സഭാ നിയമങ്ങൾ അനുസരിക്കുന്ന എല്ലാ ഇടവകാംഗങ്ങൾക്കും വോട്ടവകാശമുണ്ട്.

പലരും പ്രചരിപ്പിക്കുന്നതുപോലെ 1934 ഭരണഘടന മലങ്കര മെത്രാപ്പോലീത്തായ്‌ക്കോ ഇടവക മെത്രാന്മാർക്കോ ഇടവകപ്പള്ളികളുടെ സ്വത്തിലോ പണത്തിലോ കൈകാര്യകർതൃത്വം ഒന്നും നൽകുന്നില്ല. ഭരണഘടന അനുശാസിക്കുന്ന മുൻഗണനാ ക്രമത്തിൽ (നിത്യനിദാനം, വൈദികരുടേയും പരികർമ്മികളുടേയും വേതനം, അറ്റകുറ്റപ്പണി, സണ്ടേസ്‌കൂൾ... എന്നിങ്ങനെയാണ് ആ മുൻഗണനാക്രമം) പള്ളിപ്പണം ചിലവഴിക്കുന്നുണ്ടോ, പള്ളിപ്പൊതുയോഗം അംഗീകരിച്ച ബഡ്ജറ്റ് പ്രകാരമാണോ പണ ചിലവഴിക്കുന്നത്, കണക്കുകൾ കൃത്യമായി എഴുതുകയും പൊതുയോഗത്തിൽ പാസാക്കുകയും ചെയ്യുന്നുണ്ടോ എന്നീ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുക മാത്രമാണ് മെത്രാന്റെ ചുമതലയിൽ വരുന്നത്. അവയാകട്ടെ, ഭരണഘടനാപൂർവകാലത്തും മെത്രാന്റെ അധികാരപരിധിയിൽ ഉൾപ്പെട്ടിരുന്നതുമാണ്. ഈ വസ്തുത വിശദീകരിക്കാൻ ഓർത്തഡോക്‌സ് സഭ ഇതഃപര്യന്തം തയാറായില്ല എന്നത് തെറ്റിദ്ധാരണ വളർത്താൻ കാരണമായിട്ടുണ്ട്.

പക്ഷേ ഈ വിധി ബാധിക്കുന്ന ചില ഇടവകകളുണ്ട്. സ്വന്തം ഭരണഘടനയുടേയോ ഉടമ്പടിയുടേയോ അടിസ്ഥാനത്തിലോ, 2002 ഭരണഘടനയുടെ അടിസ്ഥാനത്തിലോ ഭരിക്കപ്പെടുന്ന പള്ളികൾ പ്രതിസന്ധിയിലാകും. അവയൊക്കയും സുപ്രീംകോടതി അസാധുവാക്കിയതിനാൽ അവയുടെയെല്ലാം ഭരണം ഇനി 1934 ഭരണഘടനപ്രകാരം ആക്കേണ്ടിവരും. ഇടവകപ്പള്ളികളുടെ സ്വത്ത് ഇതര ട്രസ്റ്റുകളാക്കി മാറ്റാൻ സാദ്ധ്യമല്ലന്നു മാത്രമല്ല, ഇതുവരെ മാറ്റിയ അത്തരം നടപടികളും അസാധുവാകും. നിലവിലുള്ള ആദയനികുതി - ധനകാര്യ നിയമങ്ങൾ പ്രകാരം അത്തരം പള്ളികൾക്കു ലഭിച്ചിരിക്കുന്ന പാൻനമ്പർ അസാധുവാകും. അതോടെ അവയുടെ ബാങ്ക് അക്കൗണ്ടുകളും മരവിക്കും. അത്തരം പള്ളികളുടെ ഭരണവും നിത്യനിദാനവും വരെ പ്രതിസന്ധിയിലാകും. നിലവിൽ കേസുകൾ ഇല്ല എന്ന് ആശ്വസിച്ചിരിക്കുന്ന യാക്കോബായ വിഭാഗത്തിന്‍റെ നിയന്ത്രണത്തിലുള്ള ഇടവക പള്ളികൾ ഉടൻ നേരിടാൻ പോകുന്ന ഗുരുതരപ്രശ്‌നം ഇതാണ്.

ഈ പ്രതിസന്ധിയ്ക്കുള്ള ഏക പരിഹാരം 1934-ലെ മലങ്കരസഭാ ഭരണഘടന അംഗീകരിച്ച് അതനുസരിച്ചുള്ള ഭരണസംവിധാനം ഏർപ്പെടുത്തുക എന്നതാണ്. അവിടെയാണ് 2017 വിധിയുടെ ആഘാതത്തിന്റെ രണ്ടാമത്തെ തലം ആരംഭിക്കുന്നത്. ആദ്യമായി 1934 ഭരണഘടനപ്രകാരമുള്ള വികാരി നിയമിക്കപ്പെടണം. അദ്ദേഹം അതേ ഭരണഘടനപ്രകാരമുള്ള നിയമാനുസൃത പൊതുയോഗം വിളിച്ചുകൂട്ടണം. ആ പൊതുയോഗം കൈക്കാരനേയും ഭരണസമതിയേയും തിരഞ്ഞെടുക്കണം. അവർ അംഗീകരിക്കപ്പെടുമ്പോൾ മാത്രമേ ഇടവകകളുടെ ഈ സാമ്പത്തിക-ഭരണ പ്രതിസന്ധി അവസാനിക്കൂ. സെമിനാരി വിദ്യാഭ്യസം നേടാത്തവരെ വൈദീകരാക്കരുത് എന്ന് മലങ്കര സഭാഭരണഘടനയിൽ വ്യവസ്ഥ ഉള്ളതിനാൽ ഇപ്പോൾ യാക്കോബായ വിഭാഗത്തിൽ നിൽക്കുന്ന ഒരു നല്ല വിഭാഗത്തിന് ഓർത്തഡോക്‌സ് സഭയിലേയ്ക്കുള്ള പ്രവേശനം സുഗമമായിരിക്കില്ല.

വികാരിയെ നിയമിക്കേണ്ടതും ഇടവക ഭരണസമതിയെ അംഗീകരിക്കേണ്ടതും ഇടവക മെത്രാപ്പോലീത്തായാണ്. ഇടവക മെത്രാപ്പോലീത്താമാരാകട്ടെ മലങ്കര സഭാഭരണഘടനപ്രകാരം തിരഞ്ഞെടുക്കപ്പെട്ട് വാഴിക്കപ്പെട്ട് നിയമിക്കപ്പെട്ടവരായിക്കണം. ചുരുക്കത്തിൽ, യാക്കോബായ വിഭാഗത്തിലെ വൈദികരും മെത്രാന്മാരും ഈ വിധിയോടെ സഭാ സംവിധാനത്തിൽനിന്നും പൂർണ്ണമായി പുറത്തായി. ഒരു പള്ളിക്കു വികാരിയെ നിയമിക്കുകയോ, സ്ഥലം മാറ്റുകയോ, മറ്റേതെങ്കിലും വിധത്തിൽ ഇടവകഭരണത്തിൽ ഇടപെടുകയോ ചെയ്താൽ ഈ വിധിപ്രകാരം യാക്കോബായ വിഭാഗത്തിലെ മെത്രാന്മാർ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരും എന്നതാണ് സ്ഥിതി. അതിനോടൊപ്പം വികാരിയുടെ അനുമതി കൂടാതെ ഒരു മെത്രാനും വൈദീകനും ഏതെങ്കിലും പള്ളിയിൽ പ്രവേശിക്കാനോ കർമ്മം നടത്താനോ സാദ്ധ്യമല്ല എന്ന വസ്തുതയും ഇവരുടെ നില പരുങ്ങലിലാക്കുന്നു.

വൈദികർക്കും മെത്രാന്മാർക്കും രക്ഷപെടാൻ മാർഗ്ഗമുണ്ട്. അവർ മലങ്കര സഭാഭരണഘടന അംഗീകരിയ്ക്കുകയും, അത് ഓർത്തഡോക്‌സ് സഭ സ്വീകരിച്ച് മേൽനടപടികൾ സ്വീകരിയ്ക്കുകയും ചെയ്താൽ മെത്രാന്മാരും വൈദികരും രക്ഷപെടും. യാക്കോബായ വിഭാഗത്തിനു ഭൂരിപക്ഷമുള്ള പള്ളികളിൽ മലങ്കര സഭാഭരണഘടന അനുസരിച്ചു തിരഞ്ഞെടുപ്പു നടന്നാലും ഭരണസമതിയും പക്ഷേ യാക്കോബായ വിഭാഗത്തിലെ അവൈദിക നേതൃത്വ നിരയുടെ സ്ഥിതിയാണ് പരമ ദയനീയം. 1995-ലെ സുപ്രീംകോടതി വിധിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ സഭാ സമതികളുടേയും കാലാവധി അഞ്ചുവർഷമാണ്. 2017 മാർച്ച് 1- നാണ് പുതിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ രൂപീകരിച്ചതും മാനേജിഗ് കമ്മറ്റിയേയും കൂട്ടു ട്രസ്റ്റിമാരെയും തിരഞ്ഞെടുത്തതും. മിക്ക ഭദ്രാസന കൗൺസിലുകളുടേയും തിരഞ്ഞെടുപ്പും പൂർത്തിയായി. ചുരുക്കത്തിൽ ഏകീകൃത സഭയിൽ അവർക്ക് എന്തെങ്കിലും സ്ഥാനം ലഭിയ്ക്കണമെങ്കിൽ 2022 മാർച്ച് വരെ കാത്തിരിക്കണം!

യാക്കോബായ വിഭാഗത്തിനു ഇനി അതേപേരിൽ ഒരു സഭയായി നിലനിൽക്കണമെങ്കിൽ പുതിയ പള്ളികൾ സ്ഥാപിച്ചേ പറ്റൂ. 2002 മാർച്ച് 20-നു നിലവിലുണ്ടായിരുന്ന ഒരു ഇടവകപ്പള്ളിയിലും അവകാശവാദം നടത്താനോ, അവിടെനിന്നും പിരിഞ്ഞുപോകുന്നതിന് വീതം ആവശ്യപ്പെടാനോ ഈ വിധിമൂലം ഇനി സാദ്ധ്യമല്ല. സ്ഥാവര-ജംഗമ സ്വത്തുക്കളുടെ വീതമോ, സെമിത്തേരി അവകാശം പോലുമോ വിട്ടുകൊടുക്കാൻ ഓർത്തഡോക്‌സ് സഭയ്ക്കും സാദ്ധ്യമല്ല. തവണവെച്ച് ഇരുകൂട്ടരും ശുശ്രൂഷകൾ നടത്തുന്ന സംവിധാനവും കോടതി വിലക്കിയിട്ടുണ്ട്.

1889-ൽ തിരുവിതാംകൂർ റോയൽ കോടതി വിധിയേത്തുടർന്ന് നവീകരണ വിഭാഗം സ്ഥാപകൻ പാലക്കുന്നത്ത് തോമസ് മാർ അത്തനാസ്യോസും കൂട്ടരും നേരിട്ടതിനേക്കാൾ വലിയ പ്രതിസന്ധിയാണ് യാക്കോബായ വിഭാഗം ഇന്നു നേരിടുന്നത്. നവീകരണ വിഭാഗത്തിനു നിലനില്പിനായി സ്വന്തം അണികൾക്കിടയിൽ ചൂണ്ടിക്കാണിക്കാൻ വിശ്വസത്തിലുള്ള വൈജാത്യമെങ്കിലും ഉണ്ടായിരുന്നു. എങ്കിലും അവർക്ക് പുതിയ പള്ളികൾ വെച്ചു മാറേണ്ടിവന്നു. ഇന്ന് യാക്കോബായ വിഭാഗം നേതൃത്വത്തിന് അപ്രകാരം ഒരു വിശ്വാസവ്യത്യാസം ഓർത്തഡോക്‌സ് സഭയിൽ ചൂണ്ടിക്കാട്ടാനില്ല. ഉള്ളത് അന്ത്യോഖ്യാ പാത്രിയർക്കീസിന്‍റെ മലങ്കരയിലെ അധികാരം മാത്രം. അതാകട്ടെ മാഞ്ഞുപോകുന്ന ബിന്ദുവിലാണന്നു കോടതി ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിധിക്കാസ്പദമായ ഹർജികൾ കീഴ്‌ക്കോടതി മുതൽ എല്ലായിടത്തും നൽകി ഇത്തരമൊരു വിധി എറ്റുവാങ്ങിയത് യാക്കോബായ വിഭാഗം നേതൃത്വമാണെന്ന വസ്തുത അനുയായികൾക്കു വിശദീകരിക്കാനുള്ള ബാദ്ധ്യതയും അവരിൽത്തന്നെ നിക്ഷ്പ്തമാണെന്നതും അവരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.

Monday, September 30, 2019

എന്താണ് മലങ്കര സഭാതര്‍ക്കം ??.

എന്താണ് മലങ്കര സഭാതര്‍ക്കം ??.

പള്ളിത്തര്‍ക്കം സഭാതര്‍ക്കം എന്നൊക്കെ നിരന്തരം മാദ്ധ്യമങ്ങളിലൂടെ കേള്‍ക്കുന്നുണ്ടെങ്കിലും കേരളത്തിലെ ബഹുഭൂരിപക്ഷം പൊതുസമൂഹത്തിനും സഭാതര്‍ക്കം എന്താണെന്നതില്‍വ ലിയ ധാരണ ഒന്നുമില്ലാത്തവരാണ്.  എന്താണ് മലങ്കര സഭാതര്‍ക്കം ??. എന്താണ് സഭാതര്‍ക്കത്തിന്റെ ചരിത്രം ??.  മലങ്കര സഭാതര്‍ക്കത്തെ കുറിച്ച് മനസിലാക്കുവന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പം ദൈര്‍ഘ്യമേറിയതാണെങ്കിലും ഈ ലേഖനം മുഴുവന്‍ വായിക്കുക.

യേശുക്രിസ്തു തന്റെ ഉയര്‍ത്തെഴുന്നേല്‍പിനു ശേഷം ശിഷ്യന്മാരെ ഭൂലോകത്തിന്റെ സര്‍വ അതിര്‍ത്ഥികളിലും പോയി ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുവാന്‍ നിയോഗിച്ചാക്കി.  അപ്രകാരം ശിഷ്യന്മാര്‍ ക്രിസ്തുമത പ്രചരണത്തിനായി വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി.  പത്രോസ് അന്ത്യോഖ്യയിലും മാര്‍ത്തോമ സ്ളീഹാ ഭാരതത്തിലും ക്രൈസ്തവ വിശ്വാസ പ്രചരണം നടത്തി എന്നാണ് വിശ്വസിക്കപ്പെടുന്നത്.

അങ്ങനെ പരിശുദ്ധ മാര്‍ത്തോമ സ്ളീഹായാല്‍ ഭാരതത്തില്‍ ജന്മമെടുത്ത  ക്രൈസ്തവ സഭയാണ് മലങ്കര സഭ. ക്രൈസ്തവ സഭയുടെ നിയമ സംഹിതയെ 'കാനോന്‍' എന്നാണ് വിളിക്കുന്നത് . അംഗീകരിക്കപ്പെട്ട പൊതുകാനോനുകള്‍ പ്രകാരം എല്ലാ അപോസ്തോലിക  ക്രൈസ്തവ സഭകളും തുല്യമാണ്. എല്ലാ അപോസ്തോലിക  ക്രൈസ്തവ സഭകളുടെയും അദ്ധ്യക്ഷന്മാരും തുല്യ സ്ഥാനികളാണ്.  ഒരാള്‍ ഒരാള്‍ക്ക് മുകളിലോ താഴെയോ അല്ല. എല്ലാവര്‍ക്കും ഒരേ അധികാരമാണുള്ളത്.  എന്നാല്‍ ചരിത്രപരമായ ചില കാരണങ്ങളാല്‍ സഭാദ്ധ്യക്ഷന്മാരെ സമന്മാരില്‍ ഒന്നാമന്‍ രണ്ടാമന്‍ എന്നൊക്കെ തരം തിരിച്ചിട്ടുണ്ട്.  എല്ലാവര്‍ക്കും തുല്യ അധികാരമാണ് . തുല്യരില്‍ ഒന്നാമന്‍ രണ്ടാമന്റെ മേല്‍സ്ഥാനിയോ കീഴ്സ്ഥാനിയോ അല്ല. ഇരുവര്‍ക്കും കാനോനികമായി തുല്യ അധികാരമാണ്.

ഇനി വിഷയത്തിലേക്ക് വരാം.  അന്ത്യോഖ്യന്‍ സഭയുടെ തലവനെ  മലങ്കര സഭയുടെ തലവനോട് താരതമ്യപ്പെടുത്തിയാല്‍ അന്ത്യോഖ്യന്‍ സഭയുടെ തലവന്‍ (അന്ത്യോഖ്യ പാത്രികീസ് ) മലങ്കര സഭയുടെ തലവനേക്കാള്‍ (മലങ്കര മെത്രാപോലീത്ത ) തുല്യരില്‍ മുന്‍പനാണ്.  അതിനര്‍ത്ഥം മലങ്കര സഭാ തലവന്‍ അന്ത്യോഖ്യ പാത്രികീസിന്റെ കീഴ്സ്ഥാനി ആണെന്നോ പുറകില്‍ ആണെന്നോ അല്ല. മലങ്കര സഭയുടെ മേല്‍ മലങ്കര സഭാതലവനെ മറികടന്ന് യാതൊരു  അധികാരവും പ്രയോഗിക്കാന്‍ അന്ത്യോഖ്യ പാത്രികീസിന് കഴിയുകയുമില്ല.

ഇനി മലങ്കര സഭാതര്‍ക്കത്തിന്റെ ചരിത്രത്തിലേക്ക് വരാം. AD 1911 ല്‍ അന്ത്യോഖ്യ പാത്രികീസ് ആയിരുന്ന അബ്ദുള്ള പാത്രികീസ് കേരളത്തിലേക്ക് വരികയും മലങ്കര സഭയുടെ സ്വത്തിന്റെ മേല്‍ തനിക്ക് ഭൗതീക അധികാരമുണ്ട് എന്ന് സമ്മതിക്കുന്ന ഒരു സമ്മതപത്രം ഒപ്പിട്ടു നല്‍കണം എന്ന്  മലങ്കര സഭാതവവനോടും മലങ്കര സഭയിലെ മറ്റു മെത്രാന്മാരോടും ആവശ്യപ്പെടുകയും ചെയ്തു.  ഒന്നുരണ്ടു മെത്രാന്‍മാര്‍ ഇത് സമ്മതിച്ചു എങ്കിലും മലങ്കര സഭയുടെ തലവനായിരുന്ന മലങ്കര മെത്രാപോലീത്ത ഇപ്രകാരം ഒരു സമ്മതപത്രം ഒപ്പിട്ടു നല്‍കാനാവില്ല എന്ന് ശക്തമായി അബ്ദുള്ള പാത്രികീസിനെ അറിയിച്ചു.  കലി പൂണ്ട പാത്രികീസ് മലങ്കര മെത്രാപോലീത്തായെ തല്‍സ്ഥാനത്ത് നിന്ന് സസ്പെന്റ് ചെയ്തതായി പ്രഖ്യാപിക്കുകയും തനിക്ക് സമ്മതപത്രം നല്‍കാം എന്നു സമ്മതിച്ച ഒരു മെത്രാനെ മലങ്കര മെത്രാപോലീത്ത ആയി പകരം നിയമിക്കുകയും ചെയ്തു.

ഇവിടെ ആണ് മലങ്കര സഭാതര്‍ക്കം ആരംഭിക്കുന്നത് .  ഈ പ്രശ്നത്തില്‍ മലങ്കര മെത്രാപോലീത്തായെ അനുകൂലിച്ചവര്‍ ''മെത്രാന്‍കക്ഷിക്കാര്‍ '' എന്നും പാത്രികീസ് ബാവായെ അനുകൂലിച്ചവര്‍ '''ബാവാകക്ഷിക്കാര്‍ ''' എന്നുമായി രണ്ടു വിഭാഗം മലങ്കര സഭയില്‍ ഉടലെടുത്തു.

മലങ്കര മെത്രാപോലീത്തായെ സസ്പെന്റ് ചെയ്യാനുള്ള അധികാരം പാത്രികീസ് ബാവാക്ക് ഇല്ല എന്ന് മെത്രാന്‍കക്ഷിക്കാരും പാത്രികീസ് ബാവാക്ക് അതിനുള്ള അധികാരമുണ്ടെന്ന് ബാവാകക്ഷിക്കാരും വാദിച്ചു.  തര്‍ക്കം അങ്ങനെ കോടതി വ്യവഹാരത്തിലേക്ക് നീണ്ടു.  1913 ല്‍ വട്ടിപ്പണം കേസ് എന്ന പേരില്‍ വിഷയം തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ വരെ ഈ കേസ് എത്തി. നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 1928 ല്‍ തിരുവിതാംകൂര്‍ ഹൈക്കോടതി ഈ കേസില്‍ അന്തിമ  വിധി പറഞ്ഞു.  മലങ്കര സഭയുടെ തലവനെ മുടക്കാന്‍ പാത്രികീസ് ബാവാക്ക് അധികാരം ഇല്ല എന്നും.  പുതുതായി പാത്രികീസ് ബാവാ നിയമിച്ച മലങ്കര മെത്രാന്റെ നിയമനം കാനോനികമായി സാധുവല്ല എന്നും കോടതി വിധിച്ചു.  അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരത്തിന്റെ പരിസമാപ്തിയില്‍ മെത്രാന്‍കക്ഷി കോടതിയില്‍ വിജയം നേടി. 

1928 ലെ കോടതി വിധിയോടെ മലങ്കര സഭയിലെ ബാവാകക്ഷി അപ്രസക്തമായി. കോടതിയില്‍ വിജയം നേടിയ മെത്രാന്‍കക്ഷി 1934 ല്‍ മലങ്കര സഭയില്‍ പാത്രികീസ് ബാവായുടെയും മലങ്കര മെത്രാപോലീത്തായുടെയും അധികാരം എന്തെന്ന് വ്യക്തമായി നിര്‍വചിക്കുന്ന സഭാഭരണഘടന പാസാക്കി. 1934 ഭരണഘടന പ്രകാരം പാത്രികീസ് ബാവാക്ക് മലങ്കര സഭയുടെ മേല്‍ ഭൗതീക അധികാരങ്ങള്‍ ഒന്നും ഇല്ല എന്ന വസ്തുത സഭയുടെ  ഭരണഘടന മൂലം തന്നെ ഉറപ്പിക്കപ്പെട്ടു.

1950 ല്‍ ഭാരതം സ്വതന്ത്ര റിപബ്ളിക് ആയപ്പോള്‍ വ്യവസ്ഥാപിത കോടതികളും സ്ഥാപിക്കപ്പെട്ടു.
ഈ സാഹചര്യത്തില്‍ അതുവരെ നിലനിന്നിരുന്ന പരമോന്നത കോടതി ആയിരുന്ന തിരുവിതാംകൂര്‍ ഹൈക്കോടതിയുടെ വിധി അപ്രസക്തമാവുകയും തോറ്റു പോയ പാത്രികീസ് വിഭാഗത്തിന് പുതിയ  കേസുവ്യവഹാരങ്ങള്‍ തുടങ്ങുന്നതിനുള്ള സാദ്ധ്യതകള്‍ തുറന്നു കിട്ടുകയും ചെയ്തു.  1934 ഭരണഘടനയുടെ സാധുത ചോദ്യം ചെയ്ത് പാത്രികീസ് വിഭാഗം കോടതിയെ സമീപിച്ചു. ഈ കേസില്‍  1958  ല്‍ ഭാരതത്തിന്റെ പരമോന്നത നീതിപീഢത്തിന്റെ ചീഫ് ജസ്റ്റിസ് ഉള്‍പെടുന്ന 5 അംഗ ഭരണഘടന ബെഞ്ച്  ഇരുപക്ഷത്തിന്റെയും വാദം വിശദമായി കേട്ട ശേഷം 1934 ഭരണഘടന സാധുവാണെന്നും മലങ്കര സഭ ഒന്നാണെന്നും രണ്ടു കക്ഷികളും ഭരണഘടന അംഗീകരിച്ച് മുന്നോട്ടു പോകണമെന്നും സുപ്രീം കോടതി വിധിയുണ്ടായി.  ഈ വിധിയുടെ പശ്ചാത്തലത്തില്‍ 1958 ല്‍ മലങ്കര സഭയിലെ ഇരുവിഭാഗവും പരസ്പരം ഒന്നായി മാറി കക്ഷിവഴക്കുകള്‍ അവസാനിപ്പിക്കുകയും 1934 ഭരണഘടന പ്രകാരം മലങ്കര സഭ ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയും ചെയ്തു. 

നിര്‍ഭാഗ്യവശാല്‍ 1972 ല്‍ വീണ്ടും വിഘടനവാദം സഭയില്‍ തലപൊക്കുകയും പഴയ ബാവാകക്ഷി വീണ്ടും പുനരുജ്ജീവിക്കപ്പെടുകയും ഒരു പതിറ്റാണ്ടു കാലത്തെ സമാധാന കാലഘട്ടത്തിനു ശേഷം വീണ്ടും മലങ്കര സഭ കേസ് വ്യവഹാരങ്ങളിലേക്ക് നീങ്ങുകയും ചെയ്തു.  ഈ കേസും സുപ്രീം കോടതിയിലെത്തുകയും 1958 ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കണിച്ചു കൊണ്ട് 1995 ല്‍ വീണ്ടും സുപ്രീം കോടതി വിധിയുണ്ടായി . മലങ്കര സഭയുടെ എല്ലാ പള്ളികളിലും 1934 ഭരണഘടന ബാധകമാണെന്നും മലങ്കര സഭ ഒന്നായി പോകണമെന്നും വിധി ഉണ്ടായി.  ഈ വിധിയുടെ തുടര്‍നടപടിയുടെ ഭാഗമായി ഇരുപക്ഷവും ചേര്‍ന്ന് മലങ്കര സഭയുടെ ഉന്നതാധികാര സമിതിയായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പരുമലയില്‍ വിളിച്ചു കൂട്ടാന്‍ തീരുമാനമായി   ( മലങ്കര സഭയുടെ പാര്‍ലമെന്റാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍.  സഭയുടെ മെത്രാപോലീത്തമാരെയും  സഭയുടെ തലവനായ മലങ്കര മെത്രാപോലീത്തായെയും തെരഞ്ഞെടുക്കുന്നത് ഈ പാര്‍ലമെന്റ് കൂടി ബാലറ്റ് വോട്ടെടുപ്പിലൂടെ ആണ്. സഭയുടെ എല്ലാ ഭരണസംവിധാനത്തിന്റെയും അത്യുന്നത സമിതി ഈ പാര്‍ലമെന്റാണ്.  മലങ്കര സഭയിലെ എല്ലാ മെത്രാപോലീത്തമാരും വൈദീകരും സഭയുടെ എല്ലാ ഇടവകകളില്‍ നിന്നും  തെരഞ്ഞേടുക്കപ്പെടുന്ന അല്‍മായ പ്രതിനിധികളും ചേര്‍ന്നതാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ എന്ന പേരിലറിയപ്പെടുന്ന മലങ്കര സഭാ പാര്‍ലമെന്റ്.   ഓരോ ഇടവകയുടെയും ആകെ കുടുംബങ്ങളുടെ എണ്ണം അനുസരിച്ചാണ് ആ ഇടവകക്ക് എത്ര പാര്‍ലമെന്റ് അംഗങ്ങളെ വരെ തെരഞ്ഞെടുക്കാം എന്ന് കണക്കാക്കപ്പെടുന്നത്. അല്‍മായര്‍ക്ക് 80 ശതമാനത്തോളവും 20 ശതമാനത്തോളം പുരോഹിതരും ആണ് മലങ്കര സഭയുടെ പാര്‍ലമെന്റില്‍ സാധാരണ വരുക. )     

1995 ലെ സുപ്രീം കോടതി വിധി അനുസരിച്ച് ഇരു പക്ഷത്തെയും ചേര്‍ത്ത് സഭയുടെ പാര്‍ലമെന്റ് വിളിച്ചു കൂട്ടുവാനും ആ പാര്‍ലമെന്റില്‍ വച്ച് രണ്ടു കക്ഷികളുടെയും പങ്കാളിത്തത്തോടെ മലങ്കര മെത്രാപോലീത്തായെ തെരഞ്ഞെടുക്കാനും തീരുമാനമായി.  സുഗമമായും നീതിയുക്തമായും  തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കാനായി സുപ്രീം കോടതിയുടെ നിരീക്ഷകനായി ജസ്റ്റിസ് മളീമഠിനെ സുപ്രീം കോടതി നിയോഗിക്കുകയും ചെയ്തു.  2002 ല്‍ ആണ് ഈ അസോസിയേഷന്‍ കൂടാന്‍ നിശ്ചയിച്ചത്. എന്നാല്‍ അസോസിയേഷന്‍ നടത്താന്‍ നിശ്ചയിച്ച ദിവസത്തിന് മുമ്പായി പാത്രികീസ് വിഭാഗം ഈ അസോസിയേഷനില്‍ നിന്നും തെരഞ്ഞെടുപ്പു പ്രക്രിയകളില്‍ നിന്നും പിന്മാറികൊണ്ട് 2002 ല്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരില്‍ മലങ്കര സഭയില്‍ നിന്നും മാറി പുതിയൊരു സഭാ സംവിധാനത്തിനു രൂപം കൊടുക്കുകയും സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയും ടി സഭക്കായി ഒരു ഭരണഘടന എഴുതി ഉണ്ടാക്കുകയും ചെയ്തു.  ഈ ഭരണഘടന ആണ് 2002 ഭരണഘടന എന്ന പേരില്‍ അറിയപ്പെടുന്നത്.  ബാവാകക്ഷി പിന്മാറിയെങ്കിലും നിശ്ചയിച്ച പ്രകാരം ജസ്റ്റിസ് മളീമഠിന്റെ നിരീക്ഷണത്തില്‍ തന്നെ പരുമലയില്‍ മലങ്കര അസോസിയേഷന്‍ നടക്കുകയും തെരഞ്ഞെടുപ്പില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതിയന്‍ ബാവ മലങ്കര സഭാതലവനായി ബാലറ്റ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ജസ്റ്റിസ് മളീമഠ് തെരഞ്ഞെടുക്കപ്പു പ്രക്രിയയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

മലങ്കര സഭയില്‍ നിന്നും മാറി പുതിയ സംവിധാനം സ്ഥാപിച്ച ബാവാകക്ഷി 1995 കോടതി വിധിയില്‍ ഓരോ ഇടവക പള്ളികളും സ്വതന്ത്രമാണ് എന്നൊരു കണ്ടെത്തല്‍ ഉണ്ട് എന്ന് കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് കൊണ്ട് ഇടവക പള്ളികള്‍ക്ക് ഭൂരിപക്ഷ അടിസ്ഥാനത്തില്‍ തങ്ങള്‍ ബാവാകക്ഷിയില്‍ നിക്കണോ മെത്രാന്‍കക്ഷിയില്‍ നില്‍ക്കണോ എന്ന് തീരുമാനിക്കാം എന്നും.  ഭൂരിപക്ഷത്തിന് പള്ളിയും ന്യൂനപക്ഷത്തിന് അവരുടെ എണ്ണതിന് ആനുപാതികമായി പള്ളിയുടെ സ്വത്തും വീതിച്ച് നല്‍കി മലങ്കര സഭ രണ്ടായി പിരിയണം എന്ന വാദം ബാവാകക്ഷി ഉയര്‍ത്തി കൊണ്ട് കോടതിയെ സമിപിച്ചു.  അങ്ങനെ ഓരോ പള്ളികള്‍ക്കു വേണ്ടി 2002 നു ശേഷം കേസുകള്‍ ഉണ്ടായി.
ഇപ്രകാരം ഉണ്ടായ കേസുകളില്‍ ആദ്യം സുപ്രീം കോടതിയില്‍ നിന്നും വിധിയുണ്ടായത് എറണാകുളം ജില്ലയിലെ കോലഞ്ചേരി പള്ളിയുടെ കേസിലാണ്.  ഈ കേസിലാണ് 2017 ല്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്.

വിധിയുടെ പ്രസക്ത ഭാഗം ഇപ്രകാരമാണ്

1) 1958 , 1995 വിധികളില്‍ പറയുന്ന പോലെ 1934 ഭരണഘടന മലങ്കര സഭയുടെ എല്ലാ പള്ളികള്‍ക്കും ബാധകമാണ്

2) ഭൂരിപക്ഷ ന്യൂനപക്ഷ അടിസ്ഥാനത്തില്‍ മലങ്കര സഭയുടെ സ്വത്തുക്കള്‍ വീതം വക്കാന്‍ പാടില്ല കാരണം മലങ്കര സഭ ഒരു ട്രസ്റ്റാണ്. 

3) ആര്‍ക്കും മലങ്കര സഭയില്‍ നിന്നും പുറത്തുപോകാന്‍ സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ പള്ളിയോ പള്ളിസ്വത്തുക്കളോ കൊണ്ടുപോകാന്‍ പാടില്ല. പുറത്തു പോകുന്നവര്‍ പുതിയ പള്ളി സ്ഥാപിക്കണം .

4) സുപ്രീം കോടതി മേല്‍നോട്ടത്തില്‍ നടന്ന 2002 മലങ്കര അസോസിയേഷന്‍ ബഹിഷ്കരിച്ചു കൊണ്ട് പാത്രികീസ് വിഭാഗം പുതുതായി രൂപം കൊടുത്ത സഭാ സംവിധാനവും 2002 ഭരണഘടനയും സുപ്രീം കോടതി റദ്ദാക്കി .

5)  മലങ്കര സഭ ഒരിക്കലും രണ്ടല്ല.  വിശ്വാസപരമായ യാതൊരു ഭിന്നതയും ഇരുവിഭാഗത്തിനും തമ്മില്‍ ഇല്ല.  ഭിന്നത ഉള്ളത് ഭരണപരമായ കാര്യത്തില്‍ മാത്രമാണ്. അതിനാല്‍ തന്നെ തങ്ങളുടെ വിശുദ്ധ മതത്തിന്റെ നന്മക്കായി ഇരുവിഭാഗത്തിനും ഒരു മേശക്കു ചുറ്റുമിരുന്ന് ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച് ഒന്നായി ഒരു സഭയായി മുന്നോട്ടു നീങ്ങണം.

കോടതി വിധി മലങ്കര സഭയെ ശക്തവും ദൃഢവും ഐക്യപൂര്‍ണവും ആക്കട്ടേ.  മലങ്കര സഭ രണ്ടല്ല ഒന്നാണ്.  ശലോമോന്‍ രാജാവിന്റെ അടുത്ത് കുഞ്ഞിനു വേണ്ടി അവകാശവും പറഞ്ഞു വന്ന സ്ത്രീയുടെ മനോഭാവം പോലെ കുഞ്ഞിനെ രണ്ടായി കീറിയാലും എന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന മനോഭാവം ഇരു പക്ഷവും വെടിയണം. നാളത്തെ പുലരി വിഭജനത്തിന്റെ ആല്ല ഐക്യത്തിന്റെ ആണെന്ന് നാം തിരിച്ചറിയണം.

DO YOU KNOW YOUR BIBLE??

DO YOU KNOW YOUR BIBLE??
Bible writers ...
Genesis: Moses
Exodus: Moses
Leviticus: Moses
Numbers: Moses
Deuteronomy: Moses
Joshua: Joshua
Judges: Samuel
Ruth: Samuel
1 Samuel: Samuel; Gad; Nathan
2 Samuel: Gad; Nathan
1 Kings: Jeremiah
2 Kings: Jeremiah
1 Chronicles: Ezra
2 Chronicles: Ezra
Ezra: Ezra
Nehemiah: Nehemiah
Esther: Mordecai
Job: Moses
Psalms: David and others
Proverbs: Solomon; Agur; Lemuel
Ecclesiastes: Solomon
Song of Solomon: Solomon
Isaiah: Isaiah
Jeremiah: Jeremiah
Lamentations: Jeremiah
Ezekiel: Ezekiel
Daniel: Daniel
Hosea: Hosea
Joel: Joel
Amos: Amos
Obadiah: Obadiah
Jonah: Jonah
Micah: Micah
Nahum: Nahum
Habakkuk: Habakkuk
Zephaniah: Zephaniah
Haggai: Haggai
Zechariah: Zechariah
Malachi: Malachi
Matthew: Matthew
Mark: Mark
Luke: Luke
John: Apostle John
Acts: Luke
Romans: Paul
1 Corinthians: Paul
2 Corinthians: Paul
Galatians: Paul
Ephesians: Paul
Philippians: Paul
Colossians: Paul
1 Thessalonians: Paul
2 Thessalonians: Paul
1 Timothy: Paul
2 Timothy: Paul
Titus: Paul
Philemon: Paul
Hebrews: Unknown
James: James (Jesus’ brother)
1 Peter: Peter
2 Peter: Peter
1 John: Apostle John
2 John: Apostle John
3 John: Apostle John
Jude: Jude (Jesus’ brother)
Revelation: Apostle John
BIBLE STATISTICS
Amazing Bible Facts And Statistics
Number of books in the Bible: 66
Chapters: 1,189
Verses: 31,101
Words: 783,137
Letters: 3,566,480
Number of promises given in the Bible: 1,260
Commands: 6,468
Predictions: over 8,000
Fulfilled prophecy: 3,268 verses
Unfulfilled prophecy: 3,140
Number of questions: 3,294
Longest name: Mahershalalhashbaz (Isaiah 8:1)
Longest verse: Esther 8:9 (78 words)
Shortest verse: John 11:35 (2 words: "Jesus wept" .
Middle books: Micah and Nahum
Middle chapter: Psalm 117
Shortest chapter (by number of words): Psalm 117 (by number of words)
Longest book: Psalms (150 chapters)
Shortest book (by number of words): 3 John
Longest chapter: Psalm 119 (176 verses)
Number of times the word "God" appears: 3,358
Number of times the word "Lord" appears: 7,736
Number of different authors: 40
Number of languages the Bible has been translated into: over 1,200
OLD TESTAMENT STATISTICS:
-----------------
Number of books: 39
Chapters: 929
Verses: 23,114
Words: 602,585
Letters: 2,278,100
Middle book: Proverbs
Middle chapter: Job 20
Middle verses: 2 Chronicles 20:17,18
Smallest book: Obadiah
Shortest verse: 1 Chronicles 1:25
Longest verse: Esther 8:9 (78 words)
Longest chapter: Psalms 119
NEW TESTAMENT STATISTICS:
----------------
Number of books: 27
Chapters: 260
Verses: 7,957
Words: 180,552
Letters: 838,380
Middle book: 2 Thessalonians
Middle chapters: Romans 8, 9
Middle verse: Acts 27:17
Smallest book: 3 John
Shortest verse: John 11:35
Longest verse: Revelation 20:4 (68 words)
Longest chapter: Luke 1
**********
There are 8,674 different Hebrew words in the Bible, 5,624 different
Greek words, and 12,143 different English words in the King James Version.
***********
• Written by Approximately 40 Authors
• Written over a period of 1,600 years
• Written over 40 generations
• Written in three languages: Hebrew, Greek and Aramaic
• Written on three continents: Europe, Asia and Africa
• Written in different locations: wilderness, dungeon, palace, prison, in exile, at home
• Written by men from all occupations: kings, peasants, doctors, fishermen, tax collectors, scholars, etc.
• Written in different times: war, peace, poverty, prosperity, freedom and slavery
• Written in different moods: heights of joy to the depths of despair
• Written in harmonious agreement on a widely diverse range of subjects and doctrines
***********
10 Longest Books in the Bible
• Psalm - 150 chapters, 2,461 verses, 43,743 words
• Jeremiah - 52 chapters, 1,364 verses, 42,659 words
• Ezekiel - 48 chapters, 1,273 verses, 39,407 words
• Genesis - 50 chapters, 1,533 verses, 38,267 words
• Isaiah - 66 chapters, 1,292 verses, 37,044 words
• Numbers - 36 chapters, 1,288 verses, 32,902 words
• Exodus - 40 chapters, 1,213 verses, 32.602 words
• Deuteronomy - 34 chapters, 959 verses, 28,461 words
• 2 Chronicles - 36 chapters, 822 verses, 26,074 words
• Luke - 24 chapters, 1,151 verses, 25,944 words
***********
10 Shortest Books in the Bible
• 3 John - 1 chapter, 14 verses, 299 words
• 2 John - 1 chapter, 13 verses, 303 words
• Philemon - 1 chapter, 25 verses, 445 words
• Jude - 1 chapter, 25 verses, 613 words
• Obadiah - 1 chapter, 21 verses, 670 words
• Titus - 3 chapters, 46 verses, 921 words
• 2 Thessalonians - 3 chapters, 47 verses, 1,042 words
• Haggai - 2 chapters, 38 verses, 1,131 words
• Nahum - 3 chapters, 47 verses, 1,285 words
• Jonah - 4 chapters, 48 verses, 1,321.

Thursday, September 26, 2019

DO YOU KNOW YOUR BIBLE??

DO YOU KNOW YOUR BIBLE??
Bible writers ...
Genesis: Moses
Exodus: Moses
Leviticus: Moses
Numbers: Moses
Deuteronomy: Moses
Joshua: Joshua
Judges: Samuel
Ruth: Samuel
1 Samuel: Samuel; Gad; Nathan
2 Samuel: Gad; Nathan
1 Kings: Jeremiah
2 Kings: Jeremiah
1 Chronicles: Ezra
2 Chronicles: Ezra
Ezra: Ezra
Nehemiah: Nehemiah
Esther: Mordecai
Job: Moses
Psalms: David and others
Proverbs: Solomon; Agur; Lemuel
Ecclesiastes: Solomon
Song of Solomon: Solomon
Isaiah: Isaiah
Jeremiah: Jeremiah
Lamentations: Jeremiah
Ezekiel: Ezekiel
Daniel: Daniel
Hosea: Hosea
Joel: Joel
Amos: Amos
Obadiah: Obadiah
Jonah: Jonah
Micah: Micah
Nahum: Nahum
Habakkuk: Habakkuk
Zephaniah: Zephaniah
Haggai: Haggai
Zechariah: Zechariah
Malachi: Malachi
Matthew: Matthew
Mark: Mark
Luke: Luke
John: Apostle John
Acts: Luke
Romans: Paul
1 Corinthians: Paul
2 Corinthians: Paul
Galatians: Paul
Ephesians: Paul
Philippians: Paul
Colossians: Paul
1 Thessalonians: Paul
2 Thessalonians: Paul
1 Timothy: Paul
2 Timothy: Paul
Titus: Paul
Philemon: Paul
Hebrews: Unknown
James: James (Jesus’ brother)
1 Peter: Peter
2 Peter: Peter
1 John: Apostle John
2 John: Apostle John
3 John: Apostle John
Jude: Jude (Jesus’ brother)
Revelation: Apostle John
BIBLE STATISTICS
Amazing Bible Facts And Statistics
Number of books in the Bible: 66
Chapters: 1,189
Verses: 31,101
Words: 783,137
Letters: 3,566,480
Number of promises given in the Bible: 1,260
Commands: 6,468
Predictions: over 8,000
Fulfilled prophecy: 3,268 verses
Unfulfilled prophecy: 3,140
Number of questions: 3,294
Longest name: Mahershalalhashbaz (Isaiah 8:1)
Longest verse: Esther 8:9 (78 words)
Shortest verse: John 11:35 (2 words: "Jesus wept" .
Middle books: Micah and Nahum
Middle chapter: Psalm 117
Shortest chapter (by number of words): Psalm 117 (by number of words)
Longest book: Psalms (150 chapters)
Shortest book (by number of words): 3 John
Longest chapter: Psalm 119 (176 verses)
Number of times the word "God" appears: 3,358
Number of times the word "Lord" appears: 7,736
Number of different authors: 40
Number of languages the Bible has been translated into: over 1,200
OLD TESTAMENT STATISTICS:
-----------------
Number of books: 39
Chapters: 929
Verses: 23,114
Words: 602,585
Letters: 2,278,100
Middle book: Proverbs
Middle chapter: Job 20
Middle verses: 2 Chronicles 20:17,18
Smallest book: Obadiah
Shortest verse: 1 Chronicles 1:25
Longest verse: Esther 8:9 (78 words)
Longest chapter: Psalms 119
NEW TESTAMENT STATISTICS:
----------------
Number of books: 27
Chapters: 260
Verses: 7,957
Words: 180,552
Letters: 838,380
Middle book: 2 Thessalonians
Middle chapters: Romans 8, 9
Middle verse: Acts 27:17
Smallest book: 3 John
Shortest verse: John 11:35
Longest verse: Revelation 20:4 (68 words)
Longest chapter: Luke 1
**********
There are 8,674 different Hebrew words in the Bible, 5,624 different
Greek words, and 12,143 different English words in the King James Version.
***********
• Written by Approximately 40 Authors
• Written over a period of 1,600 years
• Written over 40 generations
• Written in three languages: Hebrew, Greek and Aramaic
• Written on three continents: Europe, Asia and Africa
• Written in different locations: wilderness, dungeon, palace, prison, in exile, at home
• Written by men from all occupations: kings, peasants, doctors, fishermen, tax collectors, scholars, etc.
• Written in different times: war, peace, poverty, prosperity, freedom and slavery
• Written in different moods: heights of joy to the depths of despair
• Written in harmonious agreement on a widely diverse range of subjects and doctrines
***********
10 Longest Books in the Bible
• Psalm - 150 chapters, 2,461 verses, 43,743 words
• Jeremiah - 52 chapters, 1,364 verses, 42,659 words
• Ezekiel - 48 chapters, 1,273 verses, 39,407 words
• Genesis - 50 chapters, 1,533 verses, 38,267 words
• Isaiah - 66 chapters, 1,292 verses, 37,044 words
• Numbers - 36 chapters, 1,288 verses, 32,902 words
• Exodus - 40 chapters, 1,213 verses, 32.602 words
• Deuteronomy - 34 chapters, 959 verses, 28,461 words
• 2 Chronicles - 36 chapters, 822 verses, 26,074 words
• Luke - 24 chapters, 1,151 verses, 25,944 words
***********
10 Shortest Books in the Bible
• 3 John - 1 chapter, 14 verses, 299 words
• 2 John - 1 chapter, 13 verses, 303 words
• Philemon - 1 chapter, 25 verses, 445 words
• Jude - 1 chapter, 25 verses, 613 words
• Obadiah - 1 chapter, 21 verses, 670 words
• Titus - 3 chapters, 46 verses, 921 words
• 2 Thessalonians - 3 chapters, 47 verses, 1,042 words
• Haggai - 2 chapters, 38 verses, 1,131 words
• Nahum - 3 chapters, 47 verses, 1,285 words
• Jonah - 4 chapters, 48 verses, 1,321.

Sunday, September 8, 2019

കേരളത്തിലെ ക്രിസ്ത്യാനികളുടെ കാര്യം ബഹുരസമാണ്

.
🎈കേരളത്തിലെ ക്രിസ്ത്യാനികളുടെ കാര്യം ബഹുരസമാണ്. പഹയന്മാർ ചിരിപ്പിച്ചു കൊല്ലും.🎈

ഓർത്തഡോക്സ് – യാക്കോബായക്കാരേ നോക്കൂ… സഹോദരങ്ങളാണ്.💘 പക്ഷെ രണ്ട് കൂട്ടരും നേരിൽ കണ്ടാൽ, പിന്നത്തെ പുകില് പറയണ്ടാ🎃. അടി എപ്പോൾ തുടങ്ങിയെന്ന് പ്രവചിക്കാൻ പറ്റില്ലാ.🧨 പക്ഷെ മക്കളെ ഇരുസഭകളിലേക്കും കെട്ടിച്ച് വിടുന്നതിന് ഒരു കുഴപ്പോം ഇല്ലാ. അത്രയ്ക്ക് സ്നേഹമാണ്.💘

ഒരു കൂട്ടർ പരുമലയ്ക്ക്
വെയിലും കൊണ്ട് നടക്കുമ്പോൾ✝ മറ്റേക്കൂട്ടർ മഞ്ഞിണിക്കരയിലേക്ക്
വച്ച്പിടിക്കും.✝
പള്ളിക്കാര്യത്തിൽ തർക്കിക്കും.. ✝രണ്ടു വിഭാഗത്തിലുള്ളവരായാലും…പക്ഷേ, കിടക്കപ്പായിയിൽ തർക്കമില്ല🎎.

💥എന്നാലോ, ഇവർ രണ്ടു കൂട്ടരും കൂടി മലയാറ്റൂരിലേക്ക്
ഒരുപോക്ക് പോകും😂.
പക്ഷേ,
സുറിയാനി കത്തോലിക്കരെ കണ്ടാൽ
അവരോട് മിണ്ടൂല്ല.😂

ഇവരെല്ലാം കൂടി ഒരുമിച്ച്
ലത്തീൻ പള്ളിയായ വേളാങ്കണ്ണിയിൽ പോകും.✝
പക്ഷേ, തങ്ങൾപൗരസ്ത്യർ എന്ന് അഭിമാനിച്ച് ലത്തീൻകാരെ കണ്ടാൽ പുച്ഛിക്കും.😂😂😂

എന്നാൽ, ഈ ലത്തീൻകാർ ഉൾപ്പെടെ ഉള്ളവർ പെന്തക്കോസ്തുകാരെ കണ്ടാൽ അവരെ മടല് വെട്ടിയടിക്കാൻ പുറപ്പെടും.🏌️‍♀️🏌️‍♀️ കാരണം എന്താണെന്നറിയാമോ, പെന്തക്കോസ്തുകാർക്ക് ഒരു മണിക്കൂർ പ്രാർഥനായോഗം ഉണ്ടെങ്കിൽ അതിൽ
മുക്കാൽ മണിക്കൂറും മേൽപ്പറഞ്ഞ
സകല കക്ഷികളേയും
ട്രോളി വശംകെടുത്തിക്കളയും.
അതാണ് അവരുടെ പണി.🚩 എന്നാൽ ഈ കൂട്ടരോ അൽപ്പം ആത്മീയ ക്ഷീണമോ ദാരിദ്ര്യമോ.. രോഗമോ ഉള്ളവരുടെ ഇടയിലേക്ക് ക്ഷണിക്കാതെ.. ഇടിച്ചു കയറി അധികാരം സ്ഥാപിക്കും…👏.

ദേ, ഇനി ക്നാനായക്കാരായാലോ👶, അവർ ഇസ്രായേൽ രക്തശുദ്ധി നഷ്ടപ്പെടും എന്ന് പറഞ്ഞ് അവരുടെ ഗ്രൂപ്പിലെ അല്ലാത്ത ഏതൊരു കൊല കൊമ്പനായാലും,👴
അവരുമായി വിവാഹബന്ധം പോലും വിലക്കിയിരിക്കുന്നു .. അവരെ വക വെക്കില്ല..👳‍♂️

കത്തോലിക്ക സഭയിലെ കാര്യം എഴുതണമെങ്കിൽ, കൊല്ലം ഒന്നെങ്കിലും വേണ്ടിവരും.👼. കൂട്ടത്തിൽ കേമനാകാൻ ചുറ്റിലും ഉള്ള കഥകൾ കേൾക്കാത്ത ഭാവത്തിൽ ഓടുന്നു ഈ കൂട്ടരും

എന്നിട്ടോ,
ഈ പറയുന്ന
സകല “മാന്യന്മാരും”
( മേൽപറയാത്തവർ ഉൾപ്പെടെ) നെഞ്ചത്തടിച്ച് പ്രാർഥിക്കുന്നതോ,
“✝കർത്താവേ, ചിതറിക്കിടക്കുന്ന നിന്റെ സഭയെ ഒന്നിപ്പിക്കണെ. ✝ഒരു ഇടയനും ഒരു തൊഴുത്തും ആക്കണേ” എന്ന്…✝

ഇവർ ആരാധിക്കുന്നതോ സ്നേഹം💛💔 ത്യാഗം ,സേവനം, 💔സഹനം 💔എന്നിവ പ്രഘോഷിച്ച,
അവ ജീവിതത്തിൽ
പ്രായോഗികമാക്കി കാണിച്ച ക്രിസ്തുവിനെ ….

ഇതാണ് ഒരു ക്രിസ്ത്യൻ അപാരത. ഭൂമിയിലെ ഏറ്റവും വലിയ കോമഡി…🤦‍♂️🤦‍♂️🤦‍♂️👏👏

കടപ്പാട് : വാട്സ് ആപ്