Html

Sunday, September 19, 2021

ദീപ ചെറിയാൻ ; ലവ് ജിഹാദിന്റെ ജീവിക്കുന്ന രക്തസാക്ഷി.

ദീപ ചെറിയാൻ ; ലവ് ജിഹാദിന്റെ ജീവിക്കുന്ന  രക്തസാക്ഷി.

അഖിലയുടെ വിഷയം സമൂഹത്തെ പിടിച്ച് കുലുക്കിയപ്പോഴും  ഓർമയിൽ മായാതെ നില്‍ക്കുന്ന ഒരു പേരാണ് ദീപ ചെറിയാൻ. ലവ് ജിഹാദിന്റെ വലയിൽ  വീണു സ്വന്തം ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ചു, കാമുകന്റെ കൂടെ ഇറങ്ങിത്തിരിച്ച ദീപ ! മതം മാറി ഷാഹിനയായി, തീവ്രവാദി തടിയന്റെവിട നസീറിന് വേണ്ടി ജയിലിൽ സിം കാർഡ്  എത്തിച്ചതിനു പോലീസ് പിടിയിലായ ദീപ ! എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ദീപ ചെറിയാൻ ലവ് ജിഹാദിന്റെ ജീവിച്ചിരിക്കുന്ന രക്ത സാക്ഷിയാണ്...!!!

പന്തളത്തുള്ള സാമ്പത്തികമായി ഭേദപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു  ദീപ ചെറിയാൻ. ഭർത്താവിനോടൊപ്പം ഗൾഫിൽ താമസിക്കുമ്പോളാണ് ദീപ ലവ് ജിഹാദിന്റെ  കുരുക്കിൽപ്പെടുന്നത്. സ്കൂൾ  ഡ്രൈവർ ആയിരുന്ന നൗഷാദുമായുള്ള  കണ്ടുമുട്ടൽ  പരിചയത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും  വഴിമാറി. സ്നേഹ സമ്പന്നനായ  ഭർത്താവിനെ ഉപേക്ഷിച്ച ദീപ കാമുകൻ നൗഷാദിനൊപ്പം മുങ്ങി. തുടർന്ന് ഇന്ത്യയിൽ എത്തിയ ദീപ തിരൂരിനു സമീപമുള്ള മതം മാറ്റ കേന്ദ്രത്തിൽ വെച്ച് മതം മാറ്റപ്പെട്ടു, ഷാഹിനയായി. മധുവിധുവിന്റെ നാളുകൾ  കഴിഞ്ഞതോടെ നൗഷാദിന്റെ തനി നിറം പുറത്തു വന്നു തുടങ്ങി , ദുർമാർഗിയും, തീവ്രവാദ സംഘടനകളുടെ സജീവ പ്രവർത്തകനും, പരസ്ത്രീ ബന്ധങ്ങളുമുള്ള ആളായിരുന്നു നൗഷാദ്. തനിക്ക് ചെന്ന് കയറാൻ മറ്റൊരു അഭയകേന്ദ്രമില്ലെന്ന് മനസിലാക്കിയ ദീപ തീവ്രവാദ സംഘടനയുടെ ഭാഗമായി  മാറ്റപ്പെട്ടു. സ്വമനസ്സോടെയല്ലെങ്കിലും   പുയ്യാപ്ലയെ  ധിക്കരിക്കാൻ വയ്യാത്തതിനാലും, അയാളുടെ ഭീഷണിക്ക് മുന്നിലും ദീപ കീഴ്പെട്ടു.

ഇതിനിടയിൽ  ബാംഗ്ലൂർ സ്ഫോടന കേസിലെ  പ്രതിയും, ലക്ഷറി തോയിബയുടെ പ്രവർത്തകനുമായിരുന്ന തടിയന്റവിട നസീറിനും കൂട്ടാളികൾക്കും ജയിലിൽ  സിം കാർഡ് എത്തിച്ചു കൊടുക്കാൻ  ദീപ നിയോഗിക്കപ്പെട്ടു. തീവ്രവാദ കേസിലെ പ്രതികളെ   സഹായിച്ചു  പിടിക്കപ്പെട്ടാൽ  ഉണ്ടാകുന്ന കേസിന്റെ  പ്രത്യാഘാതം  അറിയാവുന്നതിനാലാകാം   സംഘടനയുടെ  പ്രവർത്തകരാരും തന്നെ അതിനു തയ്യാറായിരുന്നില്ല. പക്ഷെ  ദീപയെ പോലുള്ള  ലവ് ജിഹാദ്  ഇരകൾ പിടിക്കപെട്ടാലും , ജയിലായാലും  അവർക്കൊന്നും നഷ്ട്ടപെടാനില്ലായിരുന്നു, ഇങ്ങനെ ചാവേറുകളാക്കാനാണല്ലോ ജിഹാദികൾക്ക് അന്യമതത്തിലെ പെൺകുട്ടികൾ !
 
തീവ്രവാദികൾക്ക്  ജയിലിൽ  സിം കാർഡ് എത്തിച്ചു കൊടുത്ത കേസിൽ  ദീപ ചെറിയാനെ, കൊച്ചി SRM  റോഡിൽ  വെച്ച്  കൊച്ചി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ  സുനിൽ ജേക്കബ്  അറസ്റ് ചെയ്തു. അറസ്റ് ചെയ്യപ്പെടുമ്പോൾ ദീപയ്ക്കു 31  വയസായിരുന്നു പ്രായം. തുടക്കത്തിൽ  നിയമ സഹായം ഒക്കെ ലഭിച്ചിരുന്നു. കുറച്ചു കാലം കഴിഞ്ഞതോടെ ആരും തിരിഞ്ഞു നോക്കാതെയായി. ദീപ ജയിലിലും  കോടതികളിലും പുറത്ത് സമുഹത്തിലും എല്ലാം തീർത്തും ഒറ്റപ്പെട്ടു. പ്രേമിച്ചവരും കടത്തി കൊണ്ടുവന്നവരും മതം മാറ്റിയവരും പ്രബോധനങ്ങൾ  കൊടുത്തവരുമൊന്നും സഹായത്തിനെത്തിയില്ല. അവരൊന്നും പറഞ്ഞ് പഠിപ്പിച്ച സ്വർഗ്ഗവും  സ്വാതന്ത്ര്യവും  കിട്ടിയതുമില്ല. സന്തോഷത്തോടെ ജീവിച്ച് തീർക്കാൻ ദൈവം നൽകിയ ജീവിതം നരകമായി മാറുകയും  ചെയ്തു.
ദീപയെ മതം മാറ്റിച്ച് വിവാഹം ചെയ്ത   നൗഷാദ് വേറെ വിവാഹവും കഴിച്ചു .
ഇന്ന് ആരാലും സഹായിക്കാനില്ലാതെ,  തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽ  നരകിക്കുകയാണ്, ഒരു കാലത്തു കുടുംബത്തോടൊപ്പം  സമാധാനമായി ജീവിച്ചിരുന്ന ദീപ  ചെറിയാൻ എന്ന ഷാഹിന.
ദീപ ചെറിയാൻ  ക്രിസ്തീയ വിശ്വാസി  ആയിരുന്ന കാലത്ത്  ദൈവം  അവൾക്കു  നൻമകൾ മാത്രമാണ്  നൽകിയത്, പ്രശസ്തമായ കുടുംബത്തിൽ ജനിച്ചു , നല്ല മാതാപിതാക്കൾ , മികച്ച വിദ്യാഭാസം, ഉത്തമനായ ഒരു ഭർത്താവിനെയും നല്ല ജീവിതവും ദൈവം നൽകി. പക്ഷെ, എല്ലാം നൽകിയ ക്രിസ്തുവിനെ ഉപേക്ഷിച്ചു പരലോകത്തെ സ്വർഗ്ഗ  ജീവിതം ഉറപ്പിക്കുവാൻ  ഇസ്‌ലാം മതം  സ്വീകരിച്ചതോടെ  ദീപയുടെ ജീവിതത്തിന്റെ തകർച്ച തുടങ്ങി. ദൈവം ഈ ലോകത്തു നൽകിയ സ്വർഗ്ഗതുല്യമായ  ജീവിതം നശിപ്പിച്ചിട്ടു  പരലോകത്തു കിട്ടുമെന്ന് പറയുന്ന സ്വർഗത്തിനായി കാത്തിരിക്കുകയായിരിക്കും ഈ  പെൺകുട്ടിയപ്പോൾ.

സ്വന്തം വിശ്വാസത്തെയും    കുടുംബത്തെയും തള്ളിപ്പറഞ്ഞ്, അവരെ കണ്ണീരിലാഴ്ത്തി ലവ് ജിഹാദിന്റെ കെണിയിൽ വീഴുന്ന പെൺകുട്ടികൾക്കുള്ള  താക്കീതാണ് ദീപ ചെറിയാൻ എന്ന വീട്ടമ്മ. കണ്‍മുന്‍പിലുള്ള അനുഭവങ്ങള്‍ എങ്കിലും മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കട്ടേ...

No comments: