Html

Saturday, September 18, 2021

Dr. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയെ ഐക്യകണ്ഠേന നിയുക്ത കാതോലിക്കാ ബാവ

.വാഴൂർ N.S.S കോളേജിൽ നിന്ന് പ്രീഡിഗ്രിയും കോട്ടയം C. M. S കോളേജിൽ നിന്ന് സ്പെഷ്യൽ കെമിസ്ട്രിയിൽ ബിരുദവും സമ്പാദിച്ചു. 1973 ൽ കോട്ടയം പഴയ സെമിനാരിയിൽ വൈദീക  വിദ്യാഭ്യാസത്തിനായി ചേർന്നു. 1977 ൽ  B.D ബിരുദം പൂർത്തീകരിച്ചു.റഷ്യയിലെ ലെനിൻഗ്രാഡ് തിയോളജിക്കൽ അക്കാദമിയിൽ നിന്ന് (1977 - 79 ) വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും റോമിലെ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ  നിന്ന് M.T.H ഉം (1979-81) കരസ്ഥമാക്കി. 
സുറിയാനി പാരമ്പര്യത്തിൽ മാബൂഗിലെ മാർ പീലക്സിനോസിൻ്റെ ക്രിസ്തു ശാസ്ത്ര ദർശനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണത്തിന് റോമിലെ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് Phd - ഡോക്ട്രേറ്റ് ലഭിച്ചു.
സുദീർഘ കാലം പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയായിരുന്ന വന്ദ്യ പിതാവ് നിലവിൽ പൗരസ്ത്യ കാതോലിക്കയുടെ അസിസ്റ്റന്റും ഓർത്തഡോക്സ് വൈദിക സെമിനാരി വൈസ് പ്രസിഡന്റും ആണ്.
ദൈവ കരുണയുടെ മാനുഷിക മുഖമാണ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത. അനുകമ്പയാണ് അദ്ദേഹത്തിന്റെ അധ്യാത്മിക ജീവിതത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത്. കണ്ടനാട് ഭദ്രാസനത്തിലെ വിവിധ ഭാഗങ്ങളിൽ ക്രമാനുഗതമായി പടുത്തുയർത്തപ്പെട്ട ജീവകാരുണ്യ പ്രസ്ഥാനങ്ങൾ ഓരോന്നും വന്ദ്യ പിതാവിന്റെ സഹജീവ സ്നേഹത്തിന്റെ പ്രത്യക്ഷ പ്രതിഫലനങ്ങളാണ്. 1.പ്രതീക്ഷാ ഭവൻ: ബുദ്ധിമാന്ദ്യവും അംഗവൈകല്യമുള്ള നിർധനരായ സ്ത്രീകളെ പരിപാലിക്കുന്നു .
2.പ്രശാന്തി ഭവൻ: നിരാലംബരായ രോഗികളുടെ പാർപ്പിടം.
3. പ്രത്യാശ ഭവൻ: ബുദ്ധിമാന്ദ്യവും അംഗവൈകല്യമുള്ള നിർധനരായ പുരുഷന്മാരെ പരിപാലിക്കുന്നു .
4.പ്രതിഭാ ഭവൻ: സ്വയംതൊഴിൽ പരിശീലന പദ്ധതി.
5.പ്രദാനം: ചികിത്സാ സഹായ പദ്ധതി.
6.പ്രമോദം: അന്നദാന പദ്ധതി.
7.പ്രസന്നം: മാനസികാരോഗ്യകേന്ദ്രം 8.പ്രപാലനം: പെൻഷൻപദ്ധതി 
9.പ്രഭാതം: സൗജന്യ കമ്പ്യൂട്ടർ പരിശീലനം. 10.പ്രബോധനം :പൊതു വായനശാല
11.പ്രാപ്തി: ഭവനനിർമ്മാണം,വിവാഹം, ഉന്നതവിദ്യാഭ്യാസം എന്നിവയ്ക്കുള്ള സഹായം.
12.പ്രയോജന മെഡിക്കൽസ് :സൗജന്യ മരുന്ന് വിതരണം.
13. പ്രവാഹം : സൗജന്യ ഡയാലിസിസ്
14. പ്രീതി ക്ലിനിക് ആൻഡ് ലാബ് :സൗജന്യ വൈദ്യപരിശോധനയും പ്രഥമ ശുശ്രൂഷയും.
15. പ്രശാന്തം: ക്യാൻസർ രോഗികൾക്കുള്ള സംരക്ഷണകേന്ദ്രം.
16. പ്രകാശം: നേത്ര രോഗികൾക്ക് സൗജന്യ പരിശോധനയും പ്രഥമ ശുശ്രൂഷയും.
പ്രസ്തുത പ്രസ്ഥാനങ്ങളുടെ സേവനങ്ങൾ  ജാതി മത ഭേദമെന്യേ ഏവർക്കും സൗജന്യ മായി നൽകുന്നു. എല്ലാ പ്രസ്ഥാനങ്ങളും മലങ്കര മെത്രാപ്പൊലി ത്താ യുടെ പേരിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നു.


വ്യവഹാരരഹിത മലങ്കര സഭ എന്ന വലിയ സ്വപ്നത്തിനു വേണ്ടി നിരവധി യാതനകൾ ഏറ്റുവാങ്ങിയ പരിശുദ്ധ ബസേലിയോസ് മാർത്തൊമ്മ പൗലോസ് ദ്വിതീയൻ ബാവാ തിരുമേനി മുതൽ പിന്നിലേക്ക് ഓരോ മുൻഗാമിയുടെയും നിശ്ചയദാർഢ്യത്തോടും സത്യവിശ്വാസസ്ഥിരതയോടും ചേർന്നുപോകുന്ന പൊതു നിലപാടിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന മഹാപുരോഹിതൻ എന്ന നിലയിൽ (അഭിമാനത്തോടെ മലങ്കര സഭാമക്കൾ ഏക സ്വരത്തിൽ ഏറ്റുപാടുന്നു.
ഓക്സിയോസ്... അവിടുന്ന് യോഗ്യനാകുന്നു...) പ. സുന്നഹാദോസിന്റെയും മാനേജിങ് കമ്മറ്റിയുടെയും തീരുമാനം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ  അംഗീകരിച്ചു കഴിഞ്ഞു സ്ഥാനരോഹണം നിർവഹിക്കപ്പെടും.

No comments: