*🔱🔥എന്താണ് സനാതനധര്‍മ്മം❓🔥🔱*
*ഭാഗം - 03*
✨✨✨✨✨
1. "ഹിന്ദുക്കള്ക്കൊരു മതമുണ്ടോ" ?
☬ ഉണ്ട് . എന്നെന്നും നിലനില്ക്കുന്ന സനാതന ധര്മ്മം ആണെന്റെ മതം
2. "മതസ്ഥാപകനണ്ടോ" ?
☬ ഉണ്ട്. സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്‍.
3. "ഒരു മത ഗ്രന്ഥമുണ്ടോ?
☬ ഉണ്ട് ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയായ വേദം. ഹിന്ദുക്കള്ക്ക് ഒരു ചരിത്രം ഉണ്ട്, ഇന്ന് മനുഷ്യന് അറിയാന് സാധിക്കുന്നതില് അതിപുരാതനമായ ഒരുചരിത്രം. ഹിന്ദു മതത്തില് എല്ലാം ഉണ്ട്. ഹിന്ദുമതത്തില് ഇല്ലാത്തതൊന്നും മറ്റൊരു മതത്തിലുമില്ല. എന്തെന്നാല് ഹിന്ദുമതം 'സനാതനധര്മ്മ'മാണ്. അത് സര്വ്വമതങ്ങളുടെയും മാതാവാണ്. പ്രഭവസ്ഥാനമാണ്. സ്വാമി വിവേകാനന്ദന് അമേരിക്കയില് വച്ച്പറഞ്ഞ സത്യവചനങ്ങള് ഇവിടെ ഓര്മ്മിക്കുക .
"ഒരു മതം സത്യമാണെങ്കിൽ എല്ലാ മതങ്ങളും സത്യമായിരിക്കണം. ആ നിലയിൽ ഹിന്ദു മതം എത്രത്തോളം എന്റെതാണോ, അത്രത്തോളം നിങ്ങളുടെതുമാണ് "
ഇനി എന്തൊക്കെ ഹിന്ദു മതത്തിൽ
അടങ്ങിയിരിക്കുന്നു എന്നു നോക്കാം.
ഭാരതത്തിലെ പ്രധാന ശാസ്ത്ര ഗ്രന്ഥങ്ങള്‍
👉 *നാല് വേദങ്ങൾ*
🔥●●●●●●●●🔥
ഋഗ്വേദം
യജുർവേദം
സാമവേദം
അഥർവവേദം
മുക്തികോപനിഷത്ത് പ്രകാരം നാല് വേദങ്ങള്‍ക്കുംകൂടി 1180 ശാഖകള്‍ ഉണ്ട്.
1. ഋക് – 25 ശാഖകള്‍
2. സാമം – 1000 ശാഖകള്‍.
3. അഥര്‍വ്വം- 50 ശാഖകള്‍
4. യജുര്‍ – 109 ശാഖകള്‍
👉 *ബ്രാഹ്മണങ്ങള്‍*
🔥●●●●●●●●🔥
ഹിന്ദു ശ്രുതി സാഹിത്യത്തിന്റെ ഒരു ഭാഗമാണ് ബ്രാഹ്മണം. ഇത് നാലു് വേദങ്ങളുടെ ഒരു വ്യാഖ്യാനമാണ്. ഓരോ ബ്രാഹ്മണവും നാല് വേദങ്ങളിൽ ഒന്നിനെക്കുറിച്ചുള്ള ഒരു പ്രത്യേക ശാഖയുടെ വ്യാഖ്യാനമായിരിക്കും. സമ്പൂർണ രൂപത്തിൽ ഇപ്പോൾ അവശേഷിക്കുന്ന പത്തൊൻപത്
ബ്രാഹ്മണങ്ങൾ എഴുതപ്പെട്ടത് വേദിക് സംസ്കാരത്തിൽ നാഗരികത വളർന്നു വരുന്ന ഒരു കാലഘട്ടത്തിലായിരുന്നു. ഇവ വേദങ്ങളിൽ പ്രതിപാദിക്കുന്ന വിഷയങ്ങളെ വളരെ വിശദമായി വ്യാഖ്യാനിക്കുന്നു. വേദങ്ങളിൽനിന്ന് വ്യത്യസ്തമായി ബ്രാഹ്മണങ്ങൾക്ക് പ്രധാനമായും ഗദ്യരൂപമാണുള്ളത്.
ബാഹ്മണങ്ങളുടെ ഉള്ളടക്കം മൂന്ന് വർഗങ്ങളായി തരംതിരിക്കാം. ഇവ വിധി, അർത്ഥവാദം, ഉപനിഷദ് അഥവാ വേദാന്തം. വിധി ബലികർമങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട രീതികളെപ്പറ്റി പ്രതിപാദിക്കുന്നു. അർത്ഥവാദം വേദങ്ങളിലെ ശ്ലോകങ്ങളുടെ അർത്ഥത്തെ വിശദീകരിക്കുന്നു ഏറ്റവും പൗരാണികമായ ബ്രാഹ്മണം 900 ബി സി യിലും ഏറ്റവും പുതിയവ 700 ബി സി യിലും രചിക്കപെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്.
*(1). ഋഗ്വേദിയ ബ്രാഹ്മണങ്ങള്‍*
🔥●●●●●●●●🔥
1.ഐതരേയ ബ്രാഹമണം
2.സംഖ്യായന ബ്രാഹ്മണം
3.കൗഷീതകി ബ്രഹ്മണം
*2).യജൂര്‍വേദീയ ബ്രാഹ്മണങ്ങള്‍*
🔥●●●●●●●●🔥
1.ശത പഥ ബ്രാഹ്മണം
2.തൈത്തരീയ ബ്രാഹ്മണം
3.മൈത്രായണീയ ബ്രാഹ്മണം
*(3). സാമവേദീയ ബ്രാഹ്മണങ്ങള്‍*
🔥●●●●●●●●🔥
1. ജൈമനീയ ബ്രാഹ്മണം
2. താണ്ഡ്യ ബ്രാഹ്മണം
3. ആര്‍ഷേയ ബ്രാഹ്മണം
4. ഷഡ് വിംശദ് ബ്രാഹ്മണം
5. ഛാന്ദോഖ്യ ബ്രാഹ്മണം
6. സാമ വിധാന ബ്രാഹ്മണം
7. അഭൂത ബ്രാഹ്മണം
8. വംശ ബ്രാഹ്മണം
9. സംഹിതോപനിഷദ് ബ്രാഹ്മണം
*(4).അഥര്‍വ്വവേദീയ ബ്രാഹ്മണം*
🔥●●●●●●●●🔥
ഗോപഥ ബ്രാഹ്മണം
👉 *സംഹിതകൾ*
🔥●●●●●●●●🔥
വേദങ്ങള്‍ക്കുള്ള രണ്ടു വിഭാഗങ്ങളുണ്ട്; കര്‍മ്മകാണ്ഡവും ജ്ഞാനകാണ്ഡവും. കര്‍മ്മകാണ്ഡം സംഹിതകളും ബ്രാഹ്മണങ്ങളുമാണ്. ബ്രാഹ്മണങ്ങളുടെ പ്രതിപാദ്യം യാഗങ്ങളാണ്. അനുഷ്ടുപ് ത്രിഷ്ടുപ് ജഗതി തുടങ്ങിയ ഛന്ദസ്സുകളില്‍ നിര്‍മ്മിച്ച പദ്യങ്ങളാണ് സംഹിതകള്‍.
👉 *ആരണ്യകങ്ങള്‍*
🔥●●●●●●●🔥
ഹൈന്ദവ ആചാരപ്രകാരം, ആശ്രമങ്ങളിൽ മൂന്നാമത്തേതായ വാനപ്രസ്ഥത്തോട് ആരണ്യകൾ ബന്ധപ്പെട്ടിരിക്കുന്നു. സർവ്വതും ത്യജിച്ച് വാനപ്രസ്ഥത്തിനായി കാടുപൂകുമ്പോൾ അനുഷ്ടിക്കേണ്ട ഉപാസനകൾ ആരണ്യകങ്ങളിൽ ഉണ്ട്. അരണ്യങ്ങളിൽ ഏകാന്തമായിരുന്നു വേദമന്ത്രങ്ങളെ മനനം ചെയ്തു സ്വായത്തമാക്കുന്ന തത്ത്വവിചാരമാണ് ആരണ്യകം. ആരണ്യകങ്ങൾ രഹസ്യപ്രമാണങ്ങളായി കരുതപ്പെട്ടിരുന്നു. ആഭിചാരകർമ്മങ്ങളും, അദ്ധ്യാത്മവിദ്യയും, രണ്ടും ആരണ്യകങ്ങളിൽ ഉണ്ട്. ബ്രാഹ്മണങ്ങളാണ് ആരണ്യങ്ങളുടെ ഉറവിടം. കർമ്മത്തിൽ നിന്ന് ജ്ഞാനത്തിലേക്കുള്ള വഴിതിരിവായിരുന്നു ആരണ്യയകങ്ങൾ.
*(1). ഋഗ്വേദീയ ആരണ്യകം*
🔥●●●●●●●🔥
1.ഐതരേയ ആരണ്യകം
2.കൗഷീതകി ആരണ്യകം
3. ശാങ് ഖായ ആരണ്യകം
*(2). യജൂര്‍വേദീയ ആരണ്യകങ്ങള്‍*
🔥●●●●●●●●🔥
1. മൈത്രായണീയ ആരണ്യകം
2. തൈത്തരീയ ആരണ്യകം
3. ബൃഹദാരണ്യകം
*(3). സാമവേദീയ ആരണ്യകം*
🔥●●●●●●●●🔥
1. തലവകാര ആരണ്യകം
(4). അഥർവ്വവേദം - ലഭ്യമായിട്ടില്ല
👉 *ഉപനിഷത്തുക്കള്‍*
🔥●●●●●●●●🔥
*(1).ഋഗ്വേദീയ ഉപനിഷത്തുക്കള്‍*
🔥●●●●●●●●🔥
1. ഐതരേയ ഉപനിഷത്തുക്കള്‍
2. കൗഷീതകി ഉപനിഷദ്
3.നാദ ബിന്ദു ഉപനിഷദ്
4.ആത്മബോധ ഉപനിഷദ്
5.നിര്‍വ്വാണ ഉപനിഷദ്
6.മുല്‍ഗല ഉപനിഷദ്
7.അക്ഷമാലിക ഉപനിഷദ്
8.ത്രിപുര ഉപനിഷദ്
9.സൗഭാഗ്യ ലക്ഷ്മി ഉപനിഷദ്
10.ബഹ്‌വൃച ഉപനിഷദ്
*ശുക്ല യജൂര്‍ വേദീയ ഉപനിഷത്ത്*
🔥●●●●●●●●🔥
1. ഈശാവാസ്യ ഉപനിഷത്ത്
2.ബ്രഹദാരണ്യക ഉപനിഷത്ത്
3.ഹംസ ഉപനിഷത്ത്
4.പരമ ഹംസ ഉപനിഷത്ത്
5.സുബാല ഉപനിഷത്ത്
6.മന്ത്രിക ഉപനിഷത്ത്
7.തൃശിഖിബ്രാഹ്മണ ഉപനിഷത്ത്
8.നിരാലംബ ഉപനിഷത്ത്
9.മണ്ഡല ബ്രാഹ്മണ ഉപനിഷത്ത്
10.അദ്വയ ഉപനിഷത്ത്
11.താരക ഉപനിഷത്ത്
12.ഭിക്ഷുക ഉപനിഷത്ത്
13.അദ്ധ്യാത്മ ഉപനിഷത്ത്
14.മുക്തിക ഉപനിഷത്ത്
15.തരാശര ഉപനിഷത്ത്
16.യജ്ഞ വല്‍ക്യ ഉപനിഷത്ത്
17.ശാട്യായന ഉപനിഷത്ത്
18.തുരിയാതീയ അവധൂത ഉപനിഷത്ത്
*കൃഷ്ണയജൂര്‍വേദീയ ഉപനിഷത്ത്*
🔥●●●●●●●●🔥
1.കഠ ഉപനിഷത്ത്
2.തൈത്തരീയ ഉപനിഷത്ത്
3. ബ്രഹ്മ ഉപനിഷത്ത്
4.കൈവല്യ ഉപനിഷത്ത്
5.ശ്വേതാശ്വേതര ഉപനിഷത്ത്
6.ഗര്‍ഭ ഉപനിഷത്ത്
7.മഹാനാരായണ ഉപനിഷത്ത്
8.അമൃത ബിന്ദു ഉപനിഷത്ത്
9.അമൃത നാദ ഉപനിഷത്ത്
10. കാലാഗ്നിരുദ്ര ഉപനിഷത്ത്
11. ക്ഷുരിക ഉപനിഷത്ത്
12.സര്‍വ്വ സാര ഉപനിഷത്ത്
13.ശുക രഹസ്യ ഉപനിഷത്ത്
14.തേജബിന്ദു ഉപനിഷത്ത്
15.ധ്യാന ബിന്ദു ഉപനിഷത്ത്
16.ബ്രഹ്മ വിദ്യ ഉപനിഷത്ത്
17.യോഗതത്വ ഉപനിഷത്ത്
18.ദക്ഷിണാമൂര്‍ത്തി ഉപനിഷത്ത്
19.സ്‌കന്ദ ഉപനിഷത്ത്
20.ശാരീരിക ഉപനിഷത്ത്
21.യോഗ ശിഖ ഉപനിഷത്ത്
22.ഏകാക്ഷര ഉപനിഷത്ത്
23.അക്ഷി ഉപനിഷത്ത്
24.അവധൂത ഉപനിഷത്ത്
25.കഠരുദ്ര ഉപനിഷത്ത്
26.രുദ്രഹൃദയ ഉപനിഷത്ത്
27.പഞ്ചബ്രഹ്മ ഉപനിഷത്ത്
28.പ്രാണാഗ്നിഹോത്ര ഉപനിഷത്ത്
29.വരാഹ ഉപനിഷത്ത്
30.യോഗകുണ്ഡലിനി ഉപനിഷത്ത്
31.കലിസന്തരണ ഉപനിഷത്ത്
32. സരസ്വതീരഹസ്യ ഉപനിഷത്ത്
*സാമവേദീയ ഉപനിഷത്ത്*
🔥●●●●●●●●🔥
1.കേന ഉപനിഷത്ത്
2.ഛാന്ദോഖ്യ ഉപനിഷത്ത്
3.ആരുണി ഉപനിഷത്ത്
4.മൈത്രയണി ഉപനിഷത്ത്
5.മൈത്രേയീ ഉപനിഷത്ത്
6.വജ്രസൂചിക ഉപനിഷത്ത്
7.യോഗാചൂഡാമണി ഉപനിഷത്ത്
8.വാസുദേവ ഉപനിഷത്ത്
9.മഹോപനിഷദ്
10.സന്യാസ ഉപനിഷദ്
11.അവ്യക്ത ഉപനിഷദ്
12.കുണ്ഡീക ഉപനിഷദ്
13.സാവിത്രി ഉപനിഷദ്
14.ജാബാല ഉപനിഷദ്
15.ദര്‍ശന ഉപനിഷദ്
16.രുദ്രാക്ഷ ജാബാല ഉപനിഷദ്
*അഥര്‍വവേദീയ ഉപനിഷദ്*
🔥●●●●●●●●🔥
1.പ്രശന ഉപനിഷദ്
2.മുണ്ഡക ഉപനിഷദ്
3.മാണ്ഡൂക്യ ഉപനിഷദ്
4.അഥര്‍വ ശിര ഉപനിഷദ്
5.അഥര്‍വ ശിഖ ഉപനിഷദ്
6.ബ്രഹദ് ജാബാല ഉപനിഷദ്
7.സീത ഉപനിഷദ്
8.ശരഭ ഉപനിഷദ്
9.മഹാനാരായണ ഉപനിഷദ്
10.രാമ രഹസ്യ ഉപനിഷദ്
11.രാമതാപിനി ഉപനിഷദ്
12.സാണ്ഡില്യ ഉപനിഷദ്
13.പരമ ഹംസ ഉപനിഷദ്
14.അന്ന പൂര്‍ണ്ണ ഉപനിഷദ്
15.സൂര്യ ഉപനിഷദ്
16.ആത്മ ഉപനിഷദ്
17.പാശുപത ഉപനിഷദ്
18.പരബ്രഹ്മ ഉപനിഷദ്
19.ത്രപുരതാപിനി ഉപനിഷദ്
20.ദേവീ ഉപനിഷദ്
21.ഭാവന ഉപനിഷദ്
22.ഭസ്മ ജാബാല ഉപനിഷദ്
23.ഗണപതി ഉപനിഷദ്
24.മഹാവാക്യ ഉപനിഷദ്
25.ഗോപാല താപിനി ഉപനിഷദ്
26.ശ്രീകൃഷ്ണ ഉപനിഷദ്
27.ഹയഗ്രീവ ഉപനിഷദ്
28.ദത്താത്രേയ ഉപനിഷദ്
29.ഗരുഡ ഉപനിഷദ്
30.നരസിംഹ പൂര്‍വ്വതാപിനി ഉപനിഷദ്
31.നാരദപരിവ്രാജക ഉപനിഷദ്
32.നരസിംഹ ഉത്തരതാപിനി ഉപനിഷദ്
1000ത്തിനു മുകളില്‍ ഉള്ളതില്‍ 108 മാത്രമേ ലഭ്യമായിട്ടുള്ളൂ..
👉 *ആറ് എണ്ണമാണ് വേദാന്തങ്ങള്‍.*
🔥●●●●●●●●🔥
*1) ശിക്ഷ :* വേദം എങ്ങനെ ഉച്ചരിക്കണം എന്ന വിധി.
*2) നിരുക്തം :* വാക്കുകളുടെ ഉത്പത്തി, ധാതു.
*3) വ്യാകരണം*
*4) ഛന്ദസ്സ് :* വൈദിക ഛന്ദസ്സുകളുടെ ജാതിയും ഭേദവും പറയുന്നു.
*5) കല്പം* [കല്‍പസൂത്രം] : കര്‍മം (യാഗം) ചെയ്യാനുള്ള കണക്കുകള്‍ അഥവാ വിധികള്‍.
(ശ്രൗതസൂത്രം ,ധര്‍മ്മ സൂത്രം, പിതൃമേധസൂത്രം, സുല്‍ബസൂത്രം, ഗൃഹ്യസൂത്രം,പ്രായശ്ചിതം)
*6) ജ്യോതിഷം :* സമയഗണന. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഗതികളും അവയ്ക്ക് നമ്മോടുള്ള ബന്ധവും പറയുന്നു.
(ഗണിതം, ഗോളം, ജാതകം, മുഹൂര്‍ത്തം, പ്രശനം, നിമിത്തം)
👉 *പതിനെട്ടു പുരാണങ്ങൾ*
🔥●●●●●●●●🔥
*1) ബ്രഹ്മപുരാണം:* ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾ
*2) വിഷ്ണുപുരാണം :* മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ബുദ്ധ ജൈനമതങ്ങളെ നിശിതമായി വിമർശിക്കുന്നു.ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ.
*3) ശിവപുരാണം :* പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ.
*4) ഭാഗവതപുരാണം :* ഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. കപിലമുനിയെയും ശ്രീബുദ്ധനെയും അവതാരങ്ങളായി അംഗീകരിക്കുന്നു. വൈഷ്ണവരുടെ മുഖ്യമത ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
*5) പദ്മപുരാണം :* പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്.
*6) നാരദപുരാണം :* ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ ,നരകയാതനകൾ എന്നിവ വിവരിക്കുന്നു.
*7) മാർക്കണ്ഡേയപുരാണം :* ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവ യാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയ പുരാണത്തിൽ അടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്.
*8) ഭവിഷ്യപുരാണം :* അഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
*9) ലിംഗപുരാണം :* അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു.
*10) വരാഹപുരാണം :* ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.
*11) ബ്രഹ്മവൈവർത്ത*
*പുരാണം :* കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾകൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങൾ.
*12) സ്കന്ദപുരാണം :* സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 81100 ശ്ളോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതിഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്.
*13) വാമനപുരാണം :* വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10000 ശ്ളോകങ്ങൾ ആകെ ഉണ്ട്.
*14) മത്സ്യപുരാണം :* മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്. ജൈനബുദ്ധമതങ്ങളെ ഇതിൽ വിമർശിക്കുന്നുണ്ട്.
*15) കൂർമ്മപുരാണം :* കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ.
*16) ഗരുഡപുരാണം :* പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.
*17) ബ്രഹ്മാണ്ഡപുരാണം :* അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമംഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ.
*18) അഗ്നിപുരാണം :* രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ.
ഉപപുരാണങ്ങള്‍ ഉള്‍പ്പടേ 108 എണ്ണം ഉണ്ട് പുരാണങ്ങള്‍
1. സാംബ പുരാണം
2. ദേവീഭാഗവത പുരാണം
3. കാലിക പുരാണം
4. ലഘുനാരദീയ പുരാണം
5. ഹരിവംശ പുരാണം
6. വിഷ്ണു ധര്‍മ്മോത്തര പുരാണം
7. കല്‍കിപുരാണം
8. മുല്‍ഗല പുരാണം
9. ആദിപുരാണം
10. ആത്മ പുരാണം
11. വിഷ്ണു ധര്‍മ്മ പുരാണം
12. വായു പുരാണം
13. നരസിംഹ പുരാണം
14. ക്രിയോയോഗ പുരാണം
15. സുര്യ പുരാണം
16. ബ്രഹദ് നാരദീയ പുരാണം
17. പുരുഷോത്തമ പുരാണം
18. ബ്രഹദ് വിഷ്ണു പുരാണം
19. ഗണേശ പുരാണം
20. സനത്കുമാര പുരാണം
21. ദുര്‍വ്വാസ പുരാണം
22. നന്ദികേശ്വര പുരാണം
23. ബൃഹദ്‌ധര്‍മ്മ പുരാണം
24. വാരുണ പുരാണം
25. പശുപതി പുരാണം
26.മാനവ പുരാണം
27. മുദ്‌ഗല പുരാണം
തുടങ്ങി 108 എണ്ണം ഉണ്ട്..
👉 *ഇതിഹാസങ്ങൾ*
🔥●●●●●●●●🔥
ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ ഉപദേശിക്കുന്നതും കഥായുക്തവുമായ പൂർവ്വവൃത്തമെന്നാണ് ഇതിഹാസത്തിന്റെ നിർവചനം. പരമ്പരയായി പകർന്നു കിട്ടുന്ന ഇതിഹ (അഥവാ ഐതിഹ്യം) ഇരിക്കുന്ന കൃതി എന്നും അർത്ഥമാക്കാം. മഹാഭാരതവും രാമായണവുമാണ് ഭാരതീയ ഇതിഹാസങ്ങൾ.
👉 *ഭഗവദ്ഗീത*
🔥●●●●●●●●🔥
ഭാരതീയ ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ് ഭഗവദ്ഗീത. സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അർജുനന്നും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണ് അവതരിപ്പിച്ചിട്ടുള്ളത്. വ്യാസമഹർഷിയാണ് ഇത് ക്രോഡീകരിച്ചത്. ഭീഷ്മപർവ്വത്തിലെ 25 മുതൽ 45 വരെയുള്ള അദ്ധ്യായങ്ങളിലായി ഈ കാവ്യം ചേർത്തിരിയ്ക്കുന്നു. കർമയോഗം,ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശമണ്ഡലങ്ങളുവയോരോന്നിനും ആറ് അദ്ധ്യായം വീതവുമാണ് ഗീതയിലുള്ളത്.
👉 *സ്‌മൃതികള്‍*
🔥●●●●●●●●🔥
1.ഉശന സ്‌മൃതി
2.യജ്ഞവല്‍ക്യ സ്‌മ്രതി
3.വിഷ്ണുസ്‌മൃതി
4. മനുസ്‌മൃതി
5.അംഗീരസസ്മൃതി
6.യമസ്‌മൃതി
7.അത്രി സ്‌മൃതി
8.സംവര്‍ത്ത സ്‌മ്രതി
9. ബ്രഹത്ത് പരാശര സ്‌മൃതി
10. ബ്രഹസ്പതി സ്‌മൃതി
11.ദക്ഷ സ്‌മൃതി
12.ശാതാതപസ്‌മൃതി
13.ലിഖിത സ്‌മൃതി
14..വ്യാസസ്‌മ്രതി
15.പരാശര സ്‌മൃതി
16.ശംഖ സ്‌മൃതി
17. ഗൗതമ സ്‌മൃതി
18.വസിഷ്ഠ് സമൃതി
👉 *ആഗമശാസ്ത്രങ്ങള്‍*
🔥●●●●●●●●🔥
പരമശിവൻ പാർവ്വതി ദേവിക്ക് ഉപദേശിച്ചുകൊടുത്തു തന്ത്രം തന്ത്രമെന്ന് പേരിൽ അറിയപ്പെടുന്ന ശാസ്ത്രമാണ് ആഗമശാസ്ത്രം. ഇവ 64 ഉള്ളതില്‍ 18 എണ്ണം പ്രാധാന്യം ഉള്ളവയും ആകുന്നു .
1. ഉത്പത്തിശാസ്ത്രം
2. സൃഷ്ടിക്രമരഹസ്യം
3. അധ്യാത്മശാസ്ത്രം
4. മന്ത്രശാസ്ത്രം
5.തന്ത്രശാസ്ത്രം
6. മോക്ഷശാസ്ത്രം
7. ധര്മശാസ്ത്രം
8. യോഗശാസ്ത്രം
9. തര്ക്കശാസ്ത്രം
10. രാഷ്ട്രമീമാംസ
11. നരവംശശാസ്ത്രം
12. ജന്തുശാസ്ത്രം
13. വൈദ്യശാസ്ത്രം
14. ശബ്ദശാസ്ത്രം
15. ജ്യോതിശാസ്ത്രം
16. ഗോളശാസ്ത്രം,
17. ഭൂമിശാസ്ത്രം
18. ശരീരശാസ്ത്രം
19. മനഃശാസ്ത്രം
20. കാമശാസ്ത്രം
21. തച്ചുശാസ്ത്രം
22. ഗണിതശാസ്ത്രം
23.വ്യാകരണശാസ്ത്രം
24. ആണവശാസ്ത്രം
25. വൃത്തശാസ്ത്രം
26. അലങ്കാരശാസ്ത്രം
27. നാട്യശാസ്ത്രം
28. ഗാന്ധർവവേദം
29. സംഗീതശാസ്ത്രം
30. അലങ്കാരശാസ്ത്രം
31. ഛന്ദഃശാസ്ത്രം
31. ധനുർവേദം
33. രസതന്ത്രം
34. ഊര്ജതന്ത്രം
35. അഷ്ടാംഗഹൃദയം
36. ചരകസംഹിത
37. വ്യാമനികശാസ്ത്രം
38. മേഘോല്പ്പത്തി - പ്രകരണം
39. ശക്തിതന്ത്രം
40. ആകാശതന്ത്രം
41. തൈലപ്രകരണം
42. ദര്പ്പണപ്രകരണം
43. സൗദാമിനികല
44. യന്ത്രശാസ്ത്രം
45. കൌടിലീയഅര്ത്ഥശാസ്ത്രം
46. ലീലാവതി
എന്നിങ്ങനെ
എണ്ണമറ്റ ശാസ്ത്രശാഖകളെ പ്രതിപാദിക്കുന്ന ആയിരക്കണക്കിന് വര്ഷങ്ങള്ക്ക് മുന്പേരചിക്കപ്പെട്ട അസംഖ്യം കൃതികൾ വേറെയും....
🦢🙏🦢
[08/06, 9:21 pm] +91 80892 86895: ഹോളിവുഡിലെ പ്രശസ്ത നടി ജൂലിയാ റോബെർട്സ് പണ്ട് ഹിന്ദു മതം സ്വീകരിച്ചു കഴിഞ്ഞ് നടത്തിയ പത്ര സമ്മേളനത്തില്‍ ദി ട്രിബ്യുണിന്റെ റിപ്പോര്‍ട്ടര്‍ നിങ്ങൾ എന്തുകൊണ്ടാണ് മതം മാറിയത് എന്നും എന്തെങ്കിലും ഓഫർ കിട്ടിയിട്ടുണ്ടോ എന്നും ചോദിച്ചു.
★അതിന് അവർ പറഞ്ഞ മറുപടി : "ഓഫർ കിട്ടി മാറാൻ ഇത് ക്രിസ്തുമതം അല്ല സുഹൃത്തേ, ഇവർ നമ്മെ മതത്തിലേക്ക് ആനയിക്കുക പോലുമില്ല. അവരുടെ ആരാധനാലയങ്ങളിൽ നമുക്ക് പ്രത്യേകമായ സ്വീകരണം ലഭിക്കുകയില്ല" എന്ന് പറഞ്ഞു.
★ആ മറുപടി പോരാഞ്ഞ് ആ ലേഖകൻ വീണ്ടും ചോദിച്ചു പിന്നെ എന്താണ് കാരണം എന്ന്, അവർ വീണ്ടും പറഞ്ഞു തുടങ്ങി :
★ "ഓപ്പൺഹൈമെർ എന്ന ആറ്റം ബോംബിന്റെ പിതാവിന്റെ ആത്മകഥയില്‍ അദ്ദേഹം ആ പ്രകാശത്തെ ഭഗവദ്-ഗീതയില്‍ ശ്രീകൃഷ്ണന്റെ വിശ്വരൂപദർശനത്തോട് ഉപമിച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. അങ്ങനെയാണ് ആദ്യമായി ഭഗവദ്-ഗീത വായിക്കുന്നത്.
★അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി, ഭൂമിയില്‍ അതിന്റെ ചരിത്രത്തിൽ ഒരു മതം മാത്രമേ ഉള്ളൂ, അതാണ് ഹിന്ദു മതം, എപ്രകാരം സൂര്യനില്‍ നിന്നും സഹസ്രകിരണങ്ങൾ ഉത്ഭവിക്കുന്നുണ്ടോ അതുപോലെ ആ ധർമ്മത്തിൽ നിന്നും മറ്റു മതങ്ങൾ ഉണ്ടാകുന്നു. ആ ധര്‍മ്മത്തിന്റെ പൊതുവായ പേര് സനാതനം എന്നാണ്.
★പെറ്റമ്മയെ കൂടുതൽ അറിയാൻ ഞാൻ തീരുമാനിച്ചു ". അവിടെ ആ പത്രസമ്മേളനം തീര്‍ന്നു.
10 Commandments of Hinduism
{ എല്ലാവരും മനസിരുത്തി വായിച്ചു അഭിപ്രായം നടപ്പിലാക്കണം }
ക്രൈസ്‌തവജനതയ്‌ക്ക് പത്ത് കല്‍പ്പനകളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. പലരും ചോദിക്കുന്നുണ്ട് ഹിന്ദുക്കള്‍ക്ക് അങ്ങനെ വല്ലതുമുണ്ടോയെന്ന്... .. ..
ഹിന്ദുക്കള്‍ക്കും പത്ത് കല്‍പ്പനകളുണ്ട്. ആറു ദര്‍ശനങ്ങളുള്ളതില്‍ ഒരു ദര്‍ശനമാണ് യോഗശാസ്‌ത്രം. അത് എഴുതിയത് പതഞ്‌ജലി മഹര്‍ഷിയാണ്.
ഇരുപത്തിനാലോ, ഇരുപത്തഞ്ചോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അതില്‍ അഷ്‌ടാംഗ യോഗ ദര്‍ശനമാണുള്ളത്. അതായത് എട്ട് ഭാഗങ്ങള്‍. എട്ടെണ്ണമുള്ളതില്‍
ഒന്നാമത്തേത് ‘യമം’,
രണ്ടാമത്തേത് ‘നിയമം’,
മൂന്നാമത്തേത് ‘ആസനം’,
നാലാമത്തേത് ‘പ്രാണായാമം’,
അഞ്ചാമത്തേത് ‘പ്രത്യാഹാര’,
ആറാമത്തേത് ‘ധ്യാനം’,
ഏഴാമത്തേത് ‘ധാരണ’,
എട്ടാമത്തേത് ‘സമാധി’.
ആദ്യത്തെ രണ്ടെണ്ണമാണ് യമ നിയമങ്ങള്‍. ജീവിതത്തില്‍ നമ്മള്‍ ഏതു പ്രവൃത്തിമണ്ഡലത്തിലുള്ളവരാണെങ്കിലും ഒരു തണല്‍ മരത്തിന്റെ തണല്‍പോലെ നമുക്ക് ആശ്വാസം നല്‍കുന്നവയാണ് യമ നിയമങ്ങള്‍. യമത്തില്‍ അഞ്ചും നിയമത്തില്‍ അഞ്ചും കാര്യങ്ങളുണ്ട്. അതാണ് പത്ത് കല്‍പ്പനകള്‍. അവയാണ് താഴെപ്പറയുന്നത്.
1. അഹിംസ:
നിങ്ങളെന്ന മനുഷ്യനില്‍ നിന്ന് മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്ന ഒരു കാര്യവും ഉണ്ടാവരുത്. നമ്മള്‍ വാക്കുകൊണ്ട് പലരേയും വേദനിപ്പിക്കാറുണ്ട്. പലരും വേദനിച്ചു എന്നു പറയുമ്പോള്‍ സന്തോഷിക്കാറുമുണ്ട്. അല്‌പം കൂടി തനിക്ക് കൃത്യമായിട്ട് പറയാമായിരുന്നുവെന്ന് പറയുന്നവരുമുണ്ട്.
ഇംഗ്ലീഷില്‍ രണ്ട് വാക്കുകളുണ്ട്. ഒന്ന് സിമ്പതി. രണ്ട് എമ്പതി. സിമ്പതി എന്ന് പറഞ്ഞാല്‍ മറ്റുള്ളവരോട് തോന്നുന്ന ദയ, കാരുണ്യം. എമ്പതിയെന്ന് പറഞ്ഞാല്‍ ഞാന്‍ ആ സ്‌ഥാനത്താണ് ഇരിക്കുന്നതെങ്കില്‍ എനിക്ക് എങ്ങനെ അത് അനുഭവപ്പെടുമെന്ന് സ്വയം ചിന്തിക്കുന്ന അവസ്‌ഥ. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്‌ണപരമാത്മാവ് ഉപദേശിച്ചുകൊടുക്കുന്ന ഏതാണ്ട് 630 ഓളം ശ്ലോകങ്ങളില്‍ അര്‍ജ്‌ജുനന്റെ തൊട്ടടുത്ത് നിങ്ങള്‍ നില്‍ക്കുന്നതായി സങ്കല്‍പ്പിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഭഗവത്‌ഗീത കുറേക്കൂടി എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.
ആ എമ്പതിപോലെ അഹിംസ എന്ന പദത്തിലൂടെ എന്നും ചിന്തിക്കേണ്ടത് മറ്റൊരുവനെ വേദനിപ്പിക്കുമ്പോള്‍ ആ വേദനയിലൂടെ മറ്റുളളവരില്‍ ഉണ്ടാകുന്ന ആഴമൊന്ന് സ്വയം അറിയാന്‍ ശ്രമിക്കുക. അത് അറിയാന്‍ ശ്രമിച്ചാല്‍ ഒരിക്കലും നമുക്ക് മറ്റുള്ളവരെ വേദനിപ്പിക്കാന്‍ സാധിക്കില്ല. വേദനിപ്പിക്കണമെന്ന് തോന്നുകയുമില്ല. അങ്ങനെ നമ്മളില്‍ ഒരു ഭര്‍ത്താവ് തീരുമാനിക്കുകയാണ്; ഞാന്‍ എന്റെ ഭാര്യയെ വേദനിപ്പിക്കില്ല.
ഭാര്യ തീരുമാനിക്കുകയാണ്; ഞാന്‍ എന്റെ ഭര്‍ത്താവിനെ വേദനിപ്പിക്കില്ല. അച്‌ഛനും അമ്മയും തീരുമാനിക്കുകയാണ്; പരിധിക്കപ്പുറം മക്കളെ വേദനിപ്പിക്കില്ല. മക്കള്‍ തീരുമാനിക്കുകയാണ്; അച്‌ഛനേം, അമ്മയേം വേദനിപ്പിക്കില്ല. അവര്‍ക്ക് വേദനയുണ്ടാക്കുന്ന ഒന്നും ഞാന്‍ ചെയ്യില്ല. ഇങ്ങനെ എല്ലാവരും ചിന്തിക്കുക. എത്ര എളുപ്പമാണ്. വാക്കുകോണ്ടോ, പ്രവൃത്തികൊണ്ടോ വേദനയുളവാക്കുന്ന ഒന്നും നമ്മള്‍ ചെയ്യരുത്.
2. സത്യം:
വെറുതെ സത്യമെന്ന് കേട്ടാല്‍ സാമാന്യ ജനതയ്‌ക്ക് അര്‍ത്ഥം വ്യക്‌തമാവണമെന്നില്ല. ഏതുകാര്യം പറയുമ്പോഴും ചെയ്യുമ്പോഴും തീരുമാനം എടുക്കുമ്പോഴും സത്യമെന്നത് എന്തെന്ന് മനസ്സിലാക്കണം. 90 ശതമാനം കാര്യങ്ങളിലും നമ്മള്‍ കമെന്റ് പറയുന്നത് ‘സത്യം’ എന്നത് എന്തെന്ന് അറിയാതെയാണ്. ഒന്ന് നമ്മള്‍ വീട്ടിനകത്തേക്ക് ഇറങ്ങിനോക്കുക.
മകന്‍ അങ്ങനെ പ്രവര്‍ത്തിക്കാന്‍ കാരണമായതെന്ത്? മകള്‍ അങ്ങനെ കമെന്റ് പറയാന്‍ കാരണമെന്ത്? അച്‌ഛനും അമ്മയും ഒന്ന് ചിന്തിച്ചു നോക്കുക. അതുപോലെ അവര്‍ വഴക്കുപറഞ്ഞു കഴിഞ്ഞാല്‍ മക്കളും ഒന്ന് ചിന്തിക്കുക. സത്യമറിയാന്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഒന്ന് ശ്രമിക്കുക. സത്യാവസ്‌ഥ എന്തെന്ന് അറിയാനുള്ള മാനസികാവസ്‌ഥ ഉണ്ടാവണം.
3. ആസ്‌ഥേയം:
സ്‌ഥേയം- ചൂഷണം ചെയ്യുക. ആസ്‌ഥേയം ചൂഷണം ചെയ്യാതിരിക്കുക. പലപ്പോഴും പലരും മറ്റുള്ളവരുടെ കൈയില്‍ നിന്ന് സമ്പത്ത്, മറ്റുള്ളവരുടെ ദ്രവ്യം, മറ്റുള്ളവരുടെ പ്രസിദ്ധി, മറ്റുള്ളവരുടെ പ്രമോഷന്‍, മറ്റുള്ളവര്‍ക്ക് അര്‍ഹതപ്പെട്ടത് എല്ലാം ചൂഷണം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. മറ്റൊരുവനെ ചൂഷണം ചെയ്യാതിരിക്കുക.
സര്‍ ഐസക്ക് ന്യൂട്ടണിന്റെ നിയമം അറിയാമല്ലോ? എല്ലാ action നും pro and equal opposite reaction ഉണ്ടാകും. ആരെയെങ്കിലും നിങ്ങള്‍ കുളത്തില്‍ ചാടിച്ചാല്‍ നിങ്ങള്‍ കിണറ്റില്‍ ചാടുമെന്ന് ഉറപ്പ്. ഇത് ആര്‍ക്കും മാറ്റാന്‍ സാധിക്കാത്ത പ്രകൃതി നിയമമാണ്. അതുകൊണ്ട് ജീവിതത്തില്‍ ആരെയും ചൂഷണം ചെയ്യരുത്.
4. ബ്രഹ്‌മചര്യം:
പലപ്പോഴും ബ്രഹ്‌മചര്യത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുണ്ട്. ലൈംഗികബന്ധത്തില്‍നിന്ന് മാറിനില്‍ക്കലാണ് ബ്രഹ്‌മചര്യം എന്ന് പറയാറുണ്ട്. അത് തെറ്റാണ്. ബ്രഹ്‌മചര്യം എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം ജീവിതലക്ഷ്യത്തെക്കുറിച്ച് ബോധമുണ്ടാക്കുക എന്നതാണ്. നമ്മള്‍ ജീവിക്കുന്നില്ലേ, ആ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാകണ്ടേ? ആ ലക്ഷ്യത്തെക്കുറിച്ച് ഒരു ബോധമുണ്ടാക്കണ്ടേ? അതാണ് ബ്രഹ്‌മചര്യം എന്ന് പറയുന്നത്.
ബ്രഹ്‌മം Ultimate truth ചര്യം Process of walking towards truth. Ultimate truth എന്താണെന്ന് അറിയാനുള്ള പഥസഞ്ചലനമാണ് ബ്രഹ്‌മചര്യം. മക്കള്‍ക്ക് വേണ്ട വിദ്യാഭ്യാസം ഒക്കെ നല്‍കി അവരെ നല്ല സ്‌ഥാനങ്ങളില്‍ എത്തിച്ചതിനുശേഷം നമ്മുടെ ശിഷ്‌ടകാലം അല്‌പമെങ്കിലും നമ്മുടെ രാഷ്‌ട്രത്തിനും ധര്‍മ്മത്തിനും വേണ്ടി ചെലവഴിക്കണം.
കുറെയധികം വ്യക്‌തികളെ നമ്മള്‍ സഹായിക്കണം. എന്നിട്ട് ചിരിച്ചുകൊണ്ട് വേണം ഇവിടെനിന്നും യാത്രയാകാന്‍. നമുക്ക് ജീവിതലക്ഷ്യം വേണം. പണ്ട് നമ്മുടെ നാട്ടില്‍ ഹുയാന്‍സാങ്ങും ഫാഹിയാനും ഒക്കെ വന്ന സമയത്ത് ഓരോ പത്തു യോജന കഴിയുമ്പോഴും ഓരോ ധര്‍മ്മാശുപത്രികള്‍ ഉണ്ടായിരുന്നത്രേ. അവിടെയൊക്കെ ഫ്രീ സര്‍വീസ് ആയിരുന്നു.
അവരുടെ ജീവിതത്തില്‍ മക്കളൊക്കെ നല്ല നിലയില്‍ എത്തിച്ചതിനുശേഷം ശിഷ്‌ടജീവിതം മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിച്ചിരുന്നവരായിരുന്നു. അത് നമുക്കും സാധിക്കണം. ഈ ശരീരത്തില്‍നിന്നും ആത്മാവ് വിട്ടുപോകുന്നതിന് മുമ്പ് നമ്മള്‍ക്ക് എന്തൊക്കെ സാമൂഹ്യസേവനങ്ങള്‍ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യാന്‍ സാധിക്കണം. ആ മഹത്വം നമ്മളില്‍ ഉണ്ടാകണം. അതിന് ജീവിതലക്ഷ്യം വേണം.
5. അപരിഗ്രഹം:
പരിഗ്രഹം മറ്റുള്ളവരുടേത് വേണമെന്നുള്ള തോന്നലുകള്‍. അപരിഗ്രഹം ഉള്ളതുകൊണ്ട് സന്തോഷിക്കാന്‍ സാധിക്കില്ല. അത് ജീവിതത്തിന്റെ ഒരു മാര്‍ഗ്ഗമാക്കണം. എനിക്കുള്ളത്, ഈശ്വരനെനിക്ക് തന്നത്, എന്നെ അനുഗ്രഹച്ചത്, അതുകൊണ്ട് തൃപ്‌തിപ്പെട്ട് നമുക്ക് ജീവിക്കാന്‍ സാധിക്കണം. ആവശ്യമില്ലാത്തയിടത്തേക്ക് പരിധിക്കപ്പുറത്തേക്ക് ചാടരുത്.
കേരളത്തില്‍ 23 ശതമാനം വിദ്യാര്‍ത്ഥികളും Psychologically അബ്‌നോര്‍മലാണ്. എസ്.എസ്.എല്‍.സി. പരീക്ഷയ്‌ക്ക് മുമ്പ്, എന്‍ട്രന്‍സ് പരീക്ഷയ്‌ക്ക് മുമ്പ് എന്തുകൊണ്ട്? അമ്മ നല്‍കുന്ന ടെന്‍ഷന്‍; അച്‌ഛന്‍ നല്‍കുന്ന ടെന്‍ഷന്‍, മക്കളോട് നമ്മള്‍ പറയാറില്ലേ എന്‍ട്രന്‍സ് എഴുതി എംബി.ബി.എസ്. എടുത്ത് എം.ഡി. എടുത്ത് നീ നല്ല ഒരു ഡോക്‌ടര്‍ ആകണമെന്ന്. ഡോക്‌ടര്‍ ആകണമെന്ന ആഗ്രഹം മാത്രം വച്ച് ആ കുട്ടിയെ വളര്‍ത്തുന്നു.
എവിടെയെങ്കിലുംവച്ച് പരാജയപ്പെട്ടാല്‍ കുട്ടിക്ക് ടെന്‍ഷന്‍, അമ്മയ്‌ക്ക് ടെന്‍ഷന്‍ വീട്ടിനകത്തെ അന്തരീക്ഷം എത്ര നെഗറ്റീവാകുന്നു. അല്‌പം തമാശയായിട്ട് ഒന്നു ചിന്തിച്ചുനോക്കുക. എം.ബി.ബി.എസ്. ഡോക്‌ടര്‍ ആകുന്നതും വെറ്റിനറി സയന്‍സ് എടുത്ത് ഡോക്‌ടര്‍ ആകുന്നതും. എം.ബി.ബി.എസ്. എടുത്തവര്‍ക്ക് ഒറ്റ മൃഗത്തെ മാത്രമേ ചികിത്സിക്കാന്‍ സാധിക്കുകയുള്ളൂ.
വെറ്റിനറി സയന്‍സ് എടുത്തയാള്‍ക്ക് വിവിധ മൃഗങ്ങളെ ചികിത്സിക്കാന്‍ സാധിക്കും. ഇങ്ങനെ നമ്മള്‍ ചിന്തിക്കണം. അല്ലാതെ ഒന്നുമാത്രം നല്ലതാണ്. മറ്റത് ചീത്തയാണെന്ന സ്വഭാവം മാറണം. അവനവനുള്ളതുകൊണ്ട് ഭംഗിയായിട്ട് സംതൃപ്‌തമായിട്ടുള്ള ഒരു ജീവിതം നയിക്കാന്‍ സാധിക്കണം.
6. ശൗചം-
അതായത് ശുചി: സാധിക്കുമെങ്കില്‍ ആഴ്‌ചയില്‍ രണ്ടു ദിവസമെങ്കിലും എണ്ണതേച്ച് കുളിക്കാന്‍ ശ്രമിക്കുക. നമ്മുടെ ശരീരത്തിലെ ലിപ്പോപ്രോട്ടീന് എണ്ണയുടെ ആവരണം അത്യാവശ്യമാണ്. പണ്ട് കേരളത്തില്‍ ഉള്ളവര്‍ക്ക് സ്‌കിന്‍ കാന്‍സര്‍ 0.2 ശതമാനം ആണ് ഉണ്ടായിരുന്നത്. ഇന്ന് കേരളീയര്‍ക്ക് 12.8 ശതമാനമാണ് സ്‌കിന്‍ കാന്‍സര്‍. അതിന് കാരണം ഇപ്പോള്‍ നമ്മള്‍ എണ്ണതേച്ച് കുളിക്കാറില്ല.
അതൊന്ന് ശീലിക്കണം. ശുചിത്വം, ബാഹ്യമായ ശുചിത്വവും ആന്തരികമായ ശുചിത്വവും ഉള്‍പ്പെടുന്നു. അതിരാവിലെ എഴുന്നേറ്റ് മൂന്ന് ഗ്ലാസ് വെള്ളം കുടിക്കുന്നതുപോലെ നല്ല ഒരു Internal Cleaness വേറെയില്ല. രക്‌തത്തില്‍ അധികമായിട്ടുള്ള ഷുഗര്‍ ഫില്‍റ്റര്‍ ചെയ്‌ത് പുറത്തുപോകും. അതുപോലെ അധികമായിട്ടുളള ഉപ്പും ഫില്‍റ്റര്‍ ചെയ്‌ത് പുറത്തേക്ക് പോകും. രക്‌തം ശുദ്ധീകരിക്കാന്‍ ഇത്രയും ഗുണകരമായ മറ്റൊരു മാര്‍ഗം വേറെയില്ല.
ശൗചത്തില്‍ ഒന്നാമത്തേത് External body Cleaning by bath, and internal body Cleaning by taking watter. ഒരു പ്രാണായാമം- ശ്വാസോച്‌ഛ്വാസം ക്ലീന്‍ ചെയ്യാന്‍ ഉപകരിക്കും. പ്രാണായാമം ചെയ്യുന്നതിലൂടെ ബ്ലഡിന് വേണ്ട ഒക്‌സിജന്‍ ലഭിക്കുന്നു. അപ്പോള്‍ ശരീരത്തിലെ സെല്‍സ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഒരു ടെന്‍ഷനും
7. സന്തോഷം:
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണിത്. ഒരഞ്ച് മിനിറ്റ് നമ്മള്‍ക്ക് ഇടവേള കിട്ടിയാല്‍ ആ അഞ്ചു മിനിറ്റ് നമുക്ക് സന്തോഷിക്കാന്‍ സാധിക്കണം. നമ്മള്‍ ഒരാളെ സ്വീകരിക്കുന്നതിന് എയര്‍പോര്‍ട്ടില്‍ ചെല്ലുന്നു. അപ്പോഴാണ് അറിയുന്നത് ഫ്‌ളൈറ്റ് അര മണിക്കൂര്‍ ലേറ്റാണെന്ന്. അപ്പോള്‍ സാധാരണയായി നമ്മള്‍ എന്താണ് ചെയ്യുന്നത്? ആദ്യം പ്രധാനമന്ത്രിയെ ചീത്തവിളിക്കും.
പിന്നെ ഏവിയേഷന്‍ മിനിസ്‌റ്ററിനെ ചീത്തവിളിക്കും. പിന്നെ വിമാനമോടിക്കുന്ന പൈലറ്റിനെ ചീത്തവിളിക്കും. അത് കഴിഞ്ഞ് മൊത്തം ശപിക്കാന്‍ തുടങ്ങും. ഒരുകാര്യം മനസ്സിലാക്കുക ഇതുകൊണ്ട് പ്രധാനമന്ത്രിയുടെ രക്‌തസമ്മര്‍ദ്ദം കൂടില്ല. ഈ ശാപവാക്കുകള്‍ നമ്മളെത്തന്നെ ടെന്‍ഷനടിപ്പിക്കും. മറിച്ച് ഫ്‌ളൈറ്റ് അര മണിക്കൂര്‍ ലേറ്റാണെന്ന് മനസ്സിലായാല്‍ അര മണിക്കൂര്‍ ഈശ്വരന്‍ നമുക്ക് ഫ്രീ റ്റൈം തന്നിട്ടുണ്ട് എന്ന് കരുതുക.
ഒരു ജോലിയും ചെയ്യാനില്ല. ഓഫീസിലേക്ക് പോകണ്ട, വീട്ടിലേക്ക് പോകണ്ട. ഒന്നും ചെയ്യേണ്ടതില്ല. ആ അര മണിക്കൂര്‍ സന്തോഷിക്കാന്‍ പഠിക്കുക. കിട്ടുന്ന അഞ്ചു മിനിറ്റ് ആണെങ്കിലും അത് നെഗറ്റീവ് ചിന്തിക്കാതെ പോസിറ്റീവ് ആകാന്‍ നോക്കുക. വീട്ടിനകത്താണെങ്കിലും അത് സന്തോഷത്തോടെ കഴിയാന്‍ ശ്രമിക്കുക.
മിക്കവാറും കേരളത്തില്‍ പവര്‍ കട്ടുണ്ട്. ആ സമയത്ത് ഭാര്യയും മക്കളും ഭര്‍ത്താവും ഒരുമിച്ചിരുന്ന് ഓഫീസിലുണ്ടായ കാര്യങ്ങളോ, കുട്ടികള്‍ സ്‌കൂളിലുണ്ടായ കാര്യങ്ങളോ പറയുക. ആ അരമണിക്കൂര്‍ സമയം അന്ധകാരം, തമസോമ ജ്യോതിര്‍ഗമയ ആക്കാന്‍ ശ്രമിക്കുക. അല്ലാതെ മെഴുകുതിരി കത്തിച്ച് കുട്ടിയെ പഠിപ്പിക്കാതിരിക്കുക. കാരണം ഈ അര മണിക്കൂര്‍ ഈശ്വരാനുഗ്രഹംകൊണ്ട് ലഭിച്ചതാണെന്ന് വിശ്വസിക്കുക. ആ അര മണിക്കൂര്‍ നമ്മള്‍ സന്തോഷിക്കാന്‍ പഠിക്കണം.
8. തപഹ:
തപസ്സ്: ജീവിതം തന്നെ ഒരു തപസ്സാക്കി മാറ്റാന്‍ ശ്രമിക്കുക. വീട്ടമ്മ ഒരു കപ്പ് ചോറുവയ്‌ക്കുമ്പോള്‍ അതൊരു തപസ്സാണ്. ഓഫീസില്‍ ഫയല്‍ നോക്കുമ്പോള്‍ അതൊരു തപസ്സാണ്. ആ തപസ്സ് ജീവിതത്തില്‍ അനുവര്‍ത്തിക്കാന്‍ സാധിക്കണം. ഭാര്യയെ നന്നായി നോക്കുന്ന തപസ്സ്. ഓഫീസില്‍ കൃത്യസമയത്ത് എത്തുന്ന തപസ്സ്. ഭര്‍ത്താവിന് ആവശ്യമുള്ളതൊക്കെ കൊടുക്കുന്ന തപസ്സ്.
മക്കളെ വളര്‍ത്തുന്ന തപസ്സ്. ഓഫീസില്‍ നാം ചെയ്‌തുതീര്‍ക്കേണ്ട കര്‍മ്മമെന്ന തപസ്സ്. എല്ലാം ഒരു തപസ്സുപോലെ ചെയ്യുവാന്‍ കഴിയണം. വളരെ സന്തോഷത്തോടുകൂടി ഒരു പ്രവൃത്തി ചെയ്യുവാനെടുക്കുന്ന കലോറി താപത്തിന്റെ എത്രയോ മടങ്ങ് വേണം; അത് മനസ്സില്ലാ മനസ്സോടെ ശപിച്ചുകൊണ്ട് ചെയ്യാന്‍. അതായത് അര്‍ദ്ധമനസ്സോടുകൂടി നെഗറ്റീവ് ചിന്തിച്ച് ഒരു കാര്യവും ചെയ്യരുത്.
ചിലപ്പോഴൊക്കെ നമുക്ക് തോന്നാറില്ലേ ഇന്ന് ഇത്രയും ജോലി ചെയ്‌തിട്ടും എനിക്ക് ഒരു ക്ഷീണവുമില്ലെന്ന്. അത് മുകളില്‍ പറഞ്ഞ കാരണംകൊണ്ടാണ്. നിറഞ്ഞ സംതൃപ്‌തിയോടുകൂടിയാണ് ആ ജോലി ചെയ്‌തത്. എനര്‍ജി കുറച്ചേ ചെലവായുള്ളൂ.
9. സ്വാധ്യായം:
നിങ്ങള്‍ എവിടെ വര്‍ക്കു ചെയ്യുകയാണെങ്കിലും ഏതു ജോലി ചെയ്യുകയാണെങ്കിലും അതിനെക്കുറിച്ച് പരമാവധി അറിവു നേടണം. നിങ്ങള്‍ ഒരു ക്ലെര്‍ക്കാണെങ്കില്‍ ഒരു ക്ലെര്‍ക്ക് അറിയേണ്ട എല്ലാക്കാര്യങ്ങളും പരമാവധി പഠിക്കണം. ഒരു വീട്ടമ്മയാണെങ്കില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന എല്ലാ കറികളും ഉണ്ടാക്കാന്‍ പഠിക്കണം. പഠിച്ചാല്‍ മാത്രം പോരാ ഭര്‍ത്താവിന് തിന്നാന്‍ പാകത്തിന് ഉണ്ടാക്കണം. അതാണ് സ്വാധ്യായംകൊണ്ട് അര്‍ത്ഥമാക്കുന്നത്. പഠിക്കുക; എല്ലാം പഠിക്കുക. ജീവിതത്തില്‍ സാധിക്കുന്ന അത്രയും അറിവു നേടുക.
10. ഈശ്വര പ്രണിധാനം:
ഈശ്വരന്‍ എന്നൊരു ശക്‌തിയുണ്ടെന്ന് മനസ്സിലാക്കുക. ചിലര്‍ ചോദിക്കാറുണ്ട് നിങ്ങള്‍ ഈശ്വരനെ കണ്ടിട്ടുണ്ടോയെന്ന്? ഉത്തരം പറയുന്നതിന് മുമ്പ് നിങ്ങള്‍ ഒന്നുകില്‍ ജിയോഗ്രഫി ചാനല്‍ ഓണ്‍ ചെയ്യുക അല്ലെങ്കില്‍ ഡിസ്‌ക്കവറി ചാനല്‍ ഓണ്‍ ചെയ്യുക. 16 ലക്ഷം തരത്തിലുള്ള ജന്തുക്കളുണ്ട് ഭൂമിയില്‍. അത് ജനിച്ച് വലുതായി മരിക്കുന്ന സീന്‍ വരെ നിങ്ങള്‍ക്ക് അതില്‍ കാണാന്‍ സാധിക്കും.
പല്ലിയുടെ മുട്ട കണ്ടിട്ടുണ്ടോ? ആ മുട്ടയ്‌ക്കകത്ത് മുട്ടയിട്ട ദിവസം പൊട്ടിച്ചാല്‍ അല്‌പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകൂ. കൃത്യം 11 ദിവസംകൊണ്ട് ആ ദ്രാവകം ഒരു പല്ലിയായി മാറും. എത്ര ബയോകെമിക്കല്‍ ചെയ്‌ഞ്ചാണ് ആ മുട്ടയ്‌ക്കകത്തുണ്ടാകുന്നത്. ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാല്‍ 21-ാം ദിവസം കൊക്കുള്ള, നഖങ്ങളുള്ള, കാലുകളുള്ള, ചിറകുകളുള്ള ഇറച്ചിവച്ച ഒരു കോഴിക്കുഞ്ഞ് പുറത്തേക്ക് വരും.
ആ ചിത്രം ഒന്ന് ചിന്തിച്ചുനോക്കൂ. ഒരു വിരിയാറായ കോഴിമുട്ട, വിരിയാറായ താറാവുമുട്ട കുളക്കടവില്‍ കൊണ്ടുപോയി വെള്ളത്തിന്റെ അടുത്തുവയ്‌ക്കുക. എന്നിട്ട് ദൂരെ മാറിനിന്ന് നോക്കുക. കോഴിമുട്ട പൊട്ടിച്ച് കോഴിക്കുഞ്ഞ് പുറത്തുവരും. അതുപോലെ താറാവുമുട്ട പൊട്ടിച്ച് താറാവു കുഞ്ഞ് പുറത്തുവരും. രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക് നോക്കുന്നുണ്ടാകും.
കോഴിക്കുഞ്ഞ് വെള്ളത്തിലേക്ക് നോക്കി പേടിച്ച് പുറകിലേക്ക് പോകും. താറാവിന്റെ കുഞ്ഞ് വെള്ളത്തിലേക്കെടുത്തു ചാടും. കോഴിക്കുഞ്ഞിനറിയാം വെള്ളത്തില്‍ച്ചാടിയാല്‍ പൊങ്ങില്ലെന്ന്. താറാവ് കുഞ്ഞിനറിയാം; വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്. രണ്ടും മുട്ടയ്‌ക്കകത്തുനിന്ന് ഉണ്ടായതാണ്.
എങ്ങനെയാണ് താറാവിന്റെ കുഞ്ഞിന് അറിവുണ്ടായത് വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്. എങ്ങനെയാണ് കോഴിക്കുഞ്ഞിന് അറിവുണ്ടായത് വെളളത്തില്‍ ചാടരുതെന്ന്. ആരാണ് കൊടുത്തത്? വിവരിക്കാന്‍ സാധിക്കില്ല. പശുക്കുട്ടിയെ അല്ലെങ്കില്‍ പശുവിനെ ഒരു വലിയ പുല്‍മേടില്‍ മേയാല്‍ വിടുക. ആ പശു തിന്നുന്ന പുല്ലുകള്‍ മുഴുവന്‍ നോക്കിയിരിക്കുക. ആ പശു ഒരിക്കലും കമ്മ്യൂണിസ്‌റ്റ് പച്ച തിന്നില്ല. കാരണം പശു കോണ്‍ഗ്രസ്സായതുകൊണ്ടല്ല.
ആ കമ്യൂണിസ്‌റ്റ് പച്ച തിന്നരുതെന്ന് അതിനകത്ത് എഴുതിവച്ചിട്ടുണ്ട്. അതിന്റെ തലച്ചോറില്‍ അത് എഴുതി വച്ചിട്ടുണ്ട്. ആ അറിവിനെയാണ് പ്രപഞ്ചചൈതന്യം എന്നു പറയുന്നത്. അതിന്റെ ഒരു ഭാഗം ആത്മചൈതന്യമായി നമ്മളിലുണ്ട്. അതുകൊണ്ടാണ് നമ്മുടെ ഹൃദയം പ്രവര്‍ത്തിക്കുന്നത്, കരള്‍ പ്രവര്‍ത്തിക്കുന്നത്. അത് എല്ലാ ജീവജാലങ്ങളിലും പ്രവര്‍ത്തിക്കുന്നു.
കാനഡായില്‍ ആര്‍ട്ടിക്ക് സമുദ്രത്തിന്റെ അടുത്ത് ഒരു സ്‌ഥലമുണ്ട് . അവിടെ സാല്‍മണ്‍ മത്സ്യം വന്ന് മുട്ടയിടും ആ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ സാല്‍മണ്‍ ക്രീക്ക് ആര്‍ട്ടിക് സമുദ്രത്തില്‍നിന്ന്‌് താഴത്തേക്ക് വന്ന് പെസഫിക് സമുദ്രത്തിലൂടെ പോയി നേരെ സൗത്ത് അമേരിക്കയുടെ താഴെക്കൂടെ സൗത്ത് ആഫ്രിക്ക കടന്ന് പോയിട്ട് അറ്റ്‌ലാന്റിക് സമുദ്രവും കടന്ന് ഇന്ത്യന്‍ മഹാസമുദ്രം കടന്ന്, ന്യൂസിലന്റുവരെ പോയി തിരിച്ച് ഇന്ത്യന്‍ സമുദ്രം കടന്ന് അറ്റ്‌ലാന്റിക് സമുദ്രം കടന്ന് സൗത്താഫ്രിക്കയും സൗത്ത് അമേരിക്കയും കടന്ന് പസഫിക് സമുദ്രവും കടന്ന് വീണ്ടും ആര്‍ട്ടിക്ക് സമുദ്രത്തിലെ സാല്‍മണ്‍ ക്രീക്കില്‍ മൂന്നു വര്‍ഷം കഴിഞ്ഞ് തിരിച്ചെത്തും. അപ്പോള്‍ ആ ചെറിയ മത്സ്യക്കുഞ്ഞ് വലിയ ഒരു സാല്‍മണ്‍ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന് അത് മുട്ടയിടും.
തലയടിച്ച് ചത്തുപോകും. ഏതാണ്ട് 32 ലക്ഷം ടണ്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ ഒരു സീസണില്‍ മരിക്കും. അത് തിന്നാന്‍ ആ പ്രദേശം മുഴുവന്‍ കരടികളായിരിക്കും. ഈ സാല്‍മണ്‍ മത്സ്യത്തോട് അവിടുന്ന് വിരിഞ്ഞ് ന്യൂസിലന്റുവരെ പോയി തിരിച്ച് ഇവിടെ വന്ന് മുട്ടയിട്ട് തലതല്ലി ചാവണമെന്ന് പറഞ്ഞത് ആരാണ്? ഈശ്വരാ എന്ന് വിളിക്കാതെ മറ്റൊന്നും നമുക്ക് സാധ്യമല്ല.
വിശ്വസിച്ചാലും വിശ്വസിച്ചില്ലെങ്കിലും ഈ ശരീരത്തെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്‌തിയുണ്ട്. കണ്ണിന് കാഴ്‌ച നല്‍കുന്ന ശക്‌തി, ചെവിയെ കേള്‍പ്പിക്കുന്ന ശക്‌തി, നാക്കിന് സംസാരിക്കാനും സ്വാദറിയാനും സഹായിക്കുന്ന ശക്‌തി. നാക്കിന്റെ കാര്യം ഒന്നാലോചിച്ച് നോക്കൂ. 32 പല്ലിന്റെ ഇടയിലൂടെ നാക്ക് തലങ്ങും വിലങ്ങും പോവുകയാണ്.
എങ്ങാനും സാമ്പാര്‍ കൂട്ടി ഊണുകഴിക്കുമ്പോള്‍ ഈ നാക്ക് പല്ലിന്റെ ഇടയില്‍ പോയാലുള്ള അവസ്‌ഥ ഒന്നാലോചിച്ചു നോക്കൂ. അവയെ എത്ര ഭംഗിയായി സൂക്ഷിച്ചുവച്ചിരിക്കുന്നു. മാത്രമല്ല എല്ലാ അവയവങ്ങളും ഒന്നു നോക്കിക്കേ; അപ്പോള്‍ നമ്മള്‍ കൈ കൂപ്പിക്കൊണ്ട് പറയും ‘അഹം ബ്രഹ്‌മാസ്‌മി’ ഞാനും ഈശ്വര ചൈതന്യത്തിന്റെ ഭാഗമാണ്. അപ്പോള്‍ മനസ്സിലാകും ഈശ്വര പ്രണിധാനത്തിന്റെ അര്‍ത്ഥം.
പരമമായ ഒരു ചൈതന്യത്തിന്റെ മുമ്പില്‍ ആധാരമായി നില്‍ക്കാന്‍ നമുക്ക് സാധിക്കണം. ആ ചൈതന്യത്തിന്റെ മുമ്പില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കാന്‍ സാധിക്കണം. അഹിംസ, സത്യം, ആസ്‌തേയം, ബ്രഹ്‌മചര്യം അപരിഗ്രഹം, ശൗചം, സന്തോഷം, തപഹ, സ്വാധ്യായം, ഈശ്വര പ്രണിധാനം. ഇതാണ് പത്തു കല്‍പ്പനകള്‍.
🙏